Skip to main content

RECOMMENDED VIDEO

GET QUICK WHATS APP UPDATES

ഫഹദ് ഫാസിലിന്റെ മറ്റൊരു ചിത്രം കൂടി ഒ.ടി.ടി റിലീസിന്

 

'ഇരുൾ' എന്ന സിനിമയ്ക്ക് ശേഷം മറ്റൊരു ഫഹദ് ഫാസിൽ ചിത്രം കൂടി ഒ.ടി.ടി റിലീസിന് തയ്യാറെടുക്കുന്നു. 'മഹേഷിന്റെ പ്രതികാരം', 'തൊണ്ടിമുതലും ദൃക്സാക്ഷിയും' എന്ന ചിത്രത്തിന് ശേഷം ദിലീഷ് പോത്തനും ഫഹദ് ഫാസിലും ഒന്നിക്കുന്ന 'ജോജി' എന്ന ചിത്രമാണ് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യുന്നത്. റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ട് ചിത്രത്തിന്റെ ടീസർ ആമസോൺ പ്രൈം പുറത്തുവിട്ടു.


വേൾഡ് പ്രീമിയറായി ഏപ്രിൽ ഏഴിന് ആമസോൺ പ്രൈമിലൂടെ 'ജോജി' റിലീസ് ചെയ്യും. ഷമ്മി തിലകൻ, ബാബുരാജ്, ഉണ്ണിമായ തുടങ്ങിയവർക്കൊപ്പം പുതുമുഖ താരങ്ങളെയും ചിത്രത്തിൽ അവതരിപ്പിക്കുന്നു. ഭാവന സ്റ്റുഡിയോസ്, വർക്കിംഗ് ക്ലാസ് ഹീറോ, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് തുടങ്ങിയ ബാനറുകളിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ശ്യാം പുഷ്കരനാണ് ചിത്രത്തിന്റെ തിരക്കഥ. മഹേഷിന്റെ പ്രതികാരത്തിനുശേഷം ദിലീഷ് പോത്തനും ശ്യാംപുഷ്കരനും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് ജോജിയ്ക്ക്.
ചിത്രത്തിന്റെ ടീസർ ഇതാ :



Facebook

Recommended Calls