പാര്‍വതി തിരുവോത്തിനെയും റോഷന്‍ മാത്യുവിനെയും പ്രധാന കഥാപാത്രങ്ങളാക്കി സിത്ഥാർത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വർത്തമാനം'. ചിത്രം ദേശവിരുദ്ധവും മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി സെൻസർ ബോർഡ് ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചിത് വലിയ വാർത്തയായിരുന്നു. എന്നാൽ പിന്നീട് റിവൈസിങ് കമ്മിറ്റി ചെറിയമാറ്റങ്ങളോടെ ചിത്രത്തിന് പ്രദർശനാനുമതി നൽകി പ്രശ്നം പരിഹരിക്കുകയാണ് ഉണ്ടായത്. ഇപ്പോഴിതാ വിവാദങ്ങൾക്കൊടുവിൽ വര്‍ത്തമാനം റിലീസിന് ഒരുങ്ങുകയാണ്. ഫെബ്രുവരി 19നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. ചിത്രത്തിന്റെ തിരക്കഥാകൃത്ത് ആര്യാടൻ ഷൗക്കത്ത് ഫേസ്ബുക്കിലൂടെയാണ് ചിത്രത്തിന്റെ റിലീസിംഗ് വിവരം പങ്കുവെച്ചത്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസർ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ആര്യാടൻ ഷൗക്കത്താണ്. ബിജിപാലാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത്. അളഗപ്പന്‍ നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.