Skip to main content

RECOMMENDED VIDEO

GET QUICK WHATS APP UPDATES

വണ്ടർ വുമൺ വിദ്യ: കൊറോണ വൈറസ് ബോധവൽക്കരണത്തിന്റെ ഭാഗമായി ഫെഫ്ക പുറത്തിറക്കിയ മൂന്നാമത്തെ ഷോർട്ട് ഫിലിം


കോവിഡ്-19 നെതിരെ പോരാടുന്നവർക്ക് ആദരം ആർപ്പിച്ചുകൊണ്ടും ജനങ്ങളെ കൂടുതൽ ബോധവാന്മാരാക്കാൻ വേണ്ടിയും ഫെഫ്ക (ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള) പുറത്തിറക്കുന്ന ഒൻപത് ഷോർട്ട് ഫിലിമുകളിൽ മൂന്നാമത്തത് ഇന്ന് പുറത്തിറങ്ങി. 'വണ്ടർ വുമൺ വിദ്യ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് അന്ന രേഷ്മ രാജനാണ്.

ഷോർട്ട് ഫിലിം ഇതാ:

ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്‌സിന്റെ സഹായത്തോടെ 'ഒൻപത് സൂപ്പർ ഹീറോസും ഒരു വില്ലനും, കൊറോണ' എന്ന ടാഗ് ലൈനോട് കൂടിയാണ് ഫെഫ്ക ഷോർട്ട് ഫിലിമുകൾ നിർമിക്കുന്നത്. ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞത് ഇങ്ങനെ 'ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് മൂന്ന് നാല് ദിവസം മുൻപാണ് ഇതിനുള്ള ഐഡിയ പ്ലാൻ ചെയ്തതും അവ നടപ്പാക്കിയതും. ഡയറക്ടർമാരായ അരുൺ ഗോപിയും, സിദ്ധാർത്ഥ് ശിവയും ഈ ടീമിനോടൊപ്പം ഉണ്ടായിരുന്നു. സൗണ്ടും, എഡിറ്റിംഗും, സംഗീതവുമെല്ലാം അതത് വിഭാഗങ്ങളുടെ ചുമതല വഹിക്കുന്ന ഈ യൂണിയനിലെ അംഗങ്ങൾ തന്നെയാണ് ചെയ്യുന്നത്.'

മുത്തുമണിയും ശ്രീജ ദാസും അഭിനയിച്ച ഈ സീരീസിലെ ആദ്യത്തെ ഷോർട്ട് ഫിലിം 'വണ്ടർ വുമൺ വനജ' കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ മോഹൻലാൽ പുറത്തുവിട്ടിരുന്നു.
'വണ്ടർ വുമൺ വനജ' ഇതാ:




കൂടാതെ സംവിധായകൻ ജോണി ആന്റണി അഭിനയിച്ച 'സൂപ്പർമാൻ സദാനന്ദൻ' എന്ന ഷോർട്ട് ഫിലിമും യൂട്യൂബിലൂടെ ഫെഫ്ക ഇന്ന് പുറത്തിറക്കി.
'സൂപ്പർമാൻ സദാനന്ദൻ' ഇതാ:








Facebook

Recommended Calls