Skip to main content

Posts

Showing posts with the label sidhique

RECOMMENDED VIDEO

GET QUICK WHATS APP UPDATES

'വെള്ളം' ട്രെയ്‌ലർ പുറത്തിറങ്ങി

  ജയസൂര്യയെ കേന്ദ്ര കഥാപാത്രമാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന 'വെള്ളം' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ഈ മാസം 22ന് തീയറ്ററുകളിലൂടെ ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുമെന്ന് ജയസൂര്യ സോഷ്യൽ മീഡിയ വഴി അറിയിച്ചിരുന്നു. ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോസ്‌കുട്ടി മഠത്തില്‍, യദു കൃഷ്ണ, രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ നിധീഷ് നടേരിയുടെ വരികള്‍ക്ക് ബിജിപാലാണ് സംഗീതം നല്‍കിയത്. ട്രെയ്‌ലർ ഇതാ : സംയുക്താ മേനോന്‍, സിദ്ദിക്ക്, ഇന്ദ്രന്‍സ്, ബൈജു, ശ്രീലക്ഷ്മി, പ്രിയങ്ക, സ്നേഹ പലിയേരി, ഇടവേള ബാബു, ജോണി ആന്റണി, വെട്ടുക്കിളി പ്രകാശന്‍, നിര്‍മല്‍ പാലാഴി, സന്തോഷ് കീഴാറ്റൂര്‍, ഉണ്ണി ചെറുവത്തൂര്‍, ബാബു അന്നൂര്‍, മിഥുന്‍, സീനില്‍ സൈനുദ്ധീന്‍, മുഹമ്മദ് പേരാമ്പ്ര, ശിവദാസ് മട്ടന്നൂര്‍, ജിന്‍സ് ഭാസ്‌കര്‍, ബേബി ശ്രീലക്ഷ്മി എന്നിവരാണ് പ്രധാനവേഷത്തില്‍ എത്തുന്നത്. തന്റെ കരിയറിലെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രമാണ് വെള്ളമെന്ന് ജയസൂര്യ സോഷ്യൽ മീഡിയ വഴി പങ്കുവെച്ച കുറിപ്പിൽ പറഞ്ഞിരുന്നു.

രജീഷ വിജയനും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്നു

  'അനുരാഗ കരിക്കിൻ വെള്ളം' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും രജീഷ വിജയനും വീണ്ടും ഒന്നിക്കുന്നു. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'എല്ലാം ശരിയാകും' എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. 'വെള്ളിമൂങ്ങ', 'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ', 'ആദ്യരാത്രി' എന്നീ ചിത്രങ്ങൾക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ രാഷ്ട്രീയ പ്രവർത്തകന്റെ വേഷത്തിലാണ് ആസിഫ് അലി എത്തുക. ഡോ. ​പോ​ൾ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് ആ​ൻ​ഡ് തോ​മ​സ് തി​രു​വ​ല്ലാ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ഡോ.​പോ​ൾ വ​ർ​ഗീ​സും തോ​മ​സ് തി​രു​വ​ല്ല​യും ചേ​ർ​ന്നു നി​ർ​മ്മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ തിരക്കഥ ഒരുക്കുന്നത് ഷാരിസ് മുഹമ്മദാണ്. ഈ മാസം 18ന് ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൽ സി​ദ്ദി​ഖ്, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, സു​ധീ​ർ ക​ര​മ​ന, ജോ​ണി ആ​ന്‍റ​ണി, ജ​യിം​സ് ഏ​ല്യാ, സേ​തു​ല​ക്ഷ്മി, തു​ള​സി,ജോ​ർ​ഡി പൂ​ഞ്ഞാ​ർ, എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ബി.കെ ഹരിനാരായണന്റെ ഈണങ്ങൾക്ക് ഔസേപ്പച്ചനാണ് സംഗീതം പകരുന്നുത്. സിബി മലയിൽ ചിത്രം 'കൊത്ത് 'ന്റെ ...

Facebook

Recommended Calls