Skip to main content

RECOMMENDED VIDEO

GET QUICK WHATS APP UPDATES

രജീഷ വിജയനും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്നു

 

'അനുരാഗ കരിക്കിൻ വെള്ളം' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആസിഫ് അലിയും രജീഷ വിജയനും വീണ്ടും ഒന്നിക്കുന്നു. ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'എല്ലാം ശരിയാകും' എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒന്നിക്കുന്നത്. 'വെള്ളിമൂങ്ങ', 'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ', 'ആദ്യരാത്രി' എന്നീ ചിത്രങ്ങൾക്ക് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ രാഷ്ട്രീയ പ്രവർത്തകന്റെ വേഷത്തിലാണ് ആസിഫ് അലി എത്തുക.


ഡോ. ​പോ​ൾ​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് ആ​ൻ​ഡ് തോ​മ​സ് തി​രു​വ​ല്ലാ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ഡോ.​പോ​ൾ വ​ർ​ഗീ​സും തോ​മ​സ് തി​രു​വ​ല്ല​യും ചേ​ർ​ന്നു നി​ർ​മ്മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ തിരക്കഥ ഒരുക്കുന്നത് ഷാരിസ് മുഹമ്മദാണ്. ഈ മാസം 18ന് ചിത്രീകരണം ആരംഭിക്കുന്ന ഈ ചിത്രത്തിൽ സി​ദ്ദി​ഖ്, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, സു​ധീ​ർ ക​ര​മ​ന, ജോ​ണി ആ​ന്‍റ​ണി, ജ​യിം​സ് ഏ​ല്യാ, സേ​തു​ല​ക്ഷ്മി, തു​ള​സി,ജോ​ർ​ഡി പൂ​ഞ്ഞാ​ർ, എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ബി.കെ ഹരിനാരായണന്റെ ഈണങ്ങൾക്ക് ഔസേപ്പച്ചനാണ് സംഗീതം പകരുന്നുത്.

സിബി മലയിൽ ചിത്രം 'കൊത്ത് 'ന്റെ ഷൂട്ടിങ് പൂർത്തിയാക്കിയ ആസിഫ് അലി ഇപ്പോൾ രാജീവ് രവിയുടെ 'കുറ്റവും ശിക്ഷയും' എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. രാഹുൽ റിജി നായർ സംവിധാനം ചെയ്യുന്ന 'ഖോ ഖോ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് രജീഷ വിജയൻ പൂർത്തിയാക്കിയത്.


Facebook

Recommended Calls