Skip to main content

Posts

Showing posts with the label siju wilson

RECOMMENDED VIDEO

GET QUICK WHATS APP UPDATES

രണ്ട് സിനിമകള്‍ സീ കേരളം ചാനല്‍ വഴി റിലീസ് ചെയ്യുന്നു

  സീ കേരളം ചാനല്‍ വഴി രണ്ട് സിനിമകള്‍ റിലീസിന് ഒരുങ്ങുന്നു. സിജു വില്‍സനെ നായകനാക്കി രജീഷ് മിഥില സംവിധാനം ചെയ്യുന്ന ‘ഇന്നു മുതൽ’ , വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി സൂരജ് ടോം സംവിധാനം ചെയ്യുന്ന ‘ കൃഷ്ണന്‍കുട്ടി പണിതുടങ്ങി ’ എന്നീ ചിത്രങ്ങളാണ് സീ കേരളം ചാനലിലൂടെയും സീ 5 ലൂടെയും ഡയറക്ട് ടെലിവിഷൻ പ്രീമിയറായി പ്രേക്ഷകരിലേക്ക് എത്തുന്നത്. സിജു വില്‍സണ്‍ ചിത്രം ഈ ഞായറാഴച്ചയാണ് ടെലിവിഷന്‍ പ്രീമിയര്‍ ചെയ്യുന്നത്. വാരിക്കുഴിയിലെ കൊലപാതകം , ലാൽ ബഹദൂർ ശാസ്ത്രി എന്നീ സിനിമ ശേഷം രജീഷ് മിഥില സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇന്നു മുതൽ’. ഫാന്‍റസി - ഫാമിലി എന്‍റര്‍ടെയ്‌നറാണ് ചിത്രം. സ്‌മൃതി സുഗതൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സൂരാജ് പോപ്സ് , നെടുമുടി വേണു , ഇന്ദ്രന്‍സ് , ഗോകുലന്‍ , അനിലമ്മ എറണാകുളം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി ഗ്രേറ്റ് ഇന്ത്യന്‍ സിനിമാസിന്‍റെ ബാനറില്‍ രജീഷ് മിഥില, മെജോ ജോസഫ് , ലിജോ ജെയിംസ് എന്നിവര്‍ ചേര്‍നാണ് സിനിമയുടെ നിര്‍മ്മാണം. ഛായാഗ്രഹണം എല്‍ദോ ഐസക് ആണ്. മെജോ ജോസഫാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് . വിഷ്ണു ഉണ്ണികൃഷ്ണനും സാന...

വിനയൻ ചിത്രം 'പത്തൊൻപതാം നൂറ്റാണ്ടി'ലെ നായിക ഈ താരം

  ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ നിർമ്മിച്ച്  വിനയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട്. ചിത്രത്തിലെ നായക കഥാപാത്രം ആറാട്ടു പുഴ വേലായുധപ്പണിക്കരെ  അവതരിപ്പിക്കുന്നത് യുവതാരം സിജുവിൽസനാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കന്നഡ താരം കയാദു ലോഹറാണ്. 2020ൽ പുറത്തിറങ്ങിയ കന്നഡ ചിത്രം 'മുഗിൽപേട്ടെ'യിലൂടെയാണ് കയാദു ലോഹർ സിനിമാ രംഗത്തേക്ക് അരങ്ങേറിയത്. പുണെയിൽ ജനിച്ചു വളർന്ന താരത്തിന്റെ രണ്ടാമത്തെ ചിത്രമാണ് 'പത്തൊൻപതാം നൂറ്റാണ്ട് '. എം. ജയച്ചന്ദ്രനും റഫീക് അഹമ്മദും ചേർന്നൊരുക്കുന്ന നാലു ഗാനങ്ങൾ ചിത്രത്തിലുണ്ട്.  അനൂപ് മേനോൻ, ചെമ്പൻ വിനോദ്,സുധീർ കരമന, സുരേഷ് ക്യഷ്ണ,ഇന്ദ്രൻസ്,രാഘവൻ, അലൻസിയർ,ശ്രീജിത് രവി,സുദേവ് നായർ, ജാഫർ ഇടുക്കി, മണികണ്ഠൻ, സെന്തിൽക്യഷ്ണ, ബിബിൻ ജോർജ്ജ്, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്,സ്പടികം ജോർജ്,സുനിൽ സുഗത,ചേർത്തല ജയൻ,ക്യഷ്ണ,ബിജു പപ്പൻ, ബൈജു എഴുപുന്ന, ശരൺ,സുന്ദര പാണ്ഡ്യൻ. ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര,  രാധാക്യഷ്ണൻ, സലിം...

വിനയൻ ചിത്രം 'പത്തൊൻപതാം നൂറ്റാണ്ടി'ലെ നായകനെ പ്രഖ്യാപിച്ചു

  ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ നിർമ്മിച്ച്  വിനയൻ സംവിധാനം ചെയ്യുന്ന പത്തൊൻപതാം നൂറ്റാണ്ടിലെ നായക കഥാപാത്രം ആറാട്ടു പുഴ വേലായുധപ്പണിക്കരെ  അവതരിപ്പിച്ചുകൊണ്ടുള്ള ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. യുവതാരം സിജുവിൽസനാണ് സംവിധായകൻ സസ്പെൻസായി വച്ച നായക നടൻ. ചരിത്രകാരൻമാരാൽ പലപ്പോഴും തമസ്കരിക്കപ്പെട്ടിട്ടുള്ള ഐതിഹാസിക നവോത്ഥാന നായകനും ആരെയും അതിശയിപ്പിക്കുന്ന ധീരനായ പോരാളിയുമായിരുന്നു ആറാട്ടുപുഴ വേലായുധപ്പണിക്കർ.പല താരങ്ങളെയും നായക പദവിയിൽ എത്തിച്ചിട്ടുള്ള സംവിധായകൻ വിനയൻ പത്തൊൻപതാം നൂറ്റാണ്ടിലെ അൻപതിലേറെ നടീനടൻമാരുടെ പേര് പുറത്തു വിട്ടിരുന്നെങ്കിലും  നായക വേഷം ചെയ്യുന്ന നടൻെറ പേര്  സസ്പെൻസായി വച്ചിരിക്കുകയായിരുന്നു. കഥാപാത്രത്തിനായി സിജു വിൽസൺ കഴിഞ്ഞ ആറുമാസമായി  കളരിപ്പയറ്റും കുതിരയോട്ടവും മറ്റ് ആയോധന കലകളും അഭ്യസിച്ചു.  എം. ജയച്ചന്ദ്രനും റഫീക് അഹമ്മദും ചേർന്നൊരുക്കുന്ന നാലു ഗാനങ്ങൾ ചിത്രത്തിലുണ്ട്.  അനൂപ് മേനോൻ, ചെമ്പൻ വിനോദ്,സുധീർ കരമന, സുരേഷ് ക്യഷ്ണ,ഇന്ദ്രൻസ്,രാഘവൻ, അലൻസിയർ,ശ്രീജിത് രവി,സുദേവ് നായർ, ജാഫർ ഇടുക്കി,മണികണ്ഠൻ,സെന്തിൽക്യഷ്ണ, ,...

ജൂഡ് ആന്റണി ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി

  'ഓം ശാന്തി ഓശാന', 'ഒരു മുത്തശ്ശി ഗദ' എന്നീ ചിത്രങ്ങൾക്ക് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന 'സാറാസ് ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. അന്ന ബെന്നും, സണ്ണി വെയ്ൻനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പി.കെ മുരളീധരൻ, ശാന്ത മുരളി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഡോ. അക്ഷയ് ഹരീഷാണ്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിൽ സിജു വിൽസൺ, വിനീത് ശ്രീനിവാസൻ, അജു വർഗീസ്, ശ്രിന്ദ എന്നിവരും അഭിനയിക്കുന്നുണ്ട്. പ്രശസ്ത തിരക്കഥാകൃത്തും അന്ന ബെന്നിന്റെ പിതാവുമായ ബെന്നി.പി.നായരമ്പലവും ചിത്രത്തിൽ ഒരു വേഷം ചെയ്യുന്നുണ്ട്. നിമിഷ് രവിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഷാൻ റഹ്മാൻ സംഗീതം പകരുന്നു, റിയായ് ബദറാണ് എഡിറ്റിങ്. കോസ്റ്റ്യും ഡിസൈനർ സമീറ സനീഷാണ്.  

Facebook

Recommended Calls