'ഓം ശാന്തി ഓശാന', 'ഒരു മുത്തശ്ശി ഗദ' എന്നീ ചിത്രങ്ങൾക്ക് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന 'സാറാസ് ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. അന്ന ബെന്നും, സണ്ണി വെയ്ൻനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പി.കെ മുരളീധരൻ, ശാന്ത മുരളി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഡോ. അക്ഷയ് ഹരീഷാണ്.
കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിൽ സിജു വിൽസൺ, വിനീത് ശ്രീനിവാസൻ, അജു വർഗീസ്, ശ്രിന്ദ എന്നിവരും അഭിനയിക്കുന്നുണ്ട്. പ്രശസ്ത തിരക്കഥാകൃത്തും അന്ന ബെന്നിന്റെ പിതാവുമായ ബെന്നി.പി.നായരമ്പലവും ചിത്രത്തിൽ ഒരു വേഷം ചെയ്യുന്നുണ്ട്. നിമിഷ് രവിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഷാൻ റഹ്മാൻ സംഗീതം പകരുന്നു, റിയായ് ബദറാണ് എഡിറ്റിങ്. കോസ്റ്റ്യും ഡിസൈനർ സമീറ സനീഷാണ്.