മലയാള സിനിമ പ്രേമികളുടെ ഇഷ്ട്ട നടിമാരിൽ ഒരാളാണ് നസ്രിയ. റിയാലിറ്റി ഷോയുടെ അവതാരകയായി എത്തിയ നസ്രിയ വളരെ പെട്ടന്നാണ് മുൻനിര നടിമാരുടെ നിരയിലേക്ക് എത്തിയത്. ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം അഞ്‌ജലി മേനോന്റെ 'കൂടെ'യിലും അൻവർ റഷീദിന്റെ 'ട്രാൻസ് ' ലുമാണ് നസ്രിയ അഭിനയിച്ചത്.
വിവാഹത്തിന് ശേഷം ഫഹദ് ഫാസിലിനൊപ്പം ആദ്യമായി ഒന്നിച്ച് അഭിനയിച്ച ചിത്രം കൂടിയാണ് ട്രാൻസ്. ഇതുവരെ ചെയ്തിട്ടുള്ളതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ട്രാൻസിലെ എസ്തർ ലോപ്പസ്. 'ദി ഹിന്ദു' വിനു നൽകിയ അഭിമുഖത്തിലാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ഉണ്ടായ അനുഭവത്തെ കുറിച്ച് താരം പറഞ്ഞത്.
'ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രമാണ് എസ്തർ. എസ്തർ ഒരു ആൽക്കഹോളിക്കാണ്. ഇതൊന്നും അറിയാത്ത ഒരാൾ ഇതൊക്കെ ചെയ്യുമ്പോൾ എത്രത്തോളം വിജയിക്കുമെന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു. സിഗരറ്റിന്റെ ആദ്യത്തെ പഫ് എടുത്തപ്പോൾ തന്നെ ഞാൻ ചുമച്ചു. എസ്‌തറിനെ പറ്റി അറിയാൻ അൻവർ റഷീദിനോടെ ഞാൻ ഒരുപാട് സംശയങ്ങൾ ചോദിക്കുമായിരുന്നു. ആരാധകർ ഈ കഥാപാത്രത്തെ എങ്ങനെ സ്വീകരിക്കുമെന്നറിയാൻ എനിക്ക് വലിയ ആകാംഷയായിരുന്നു' - നസ്രിയ പറഞ്ഞു.
ഒരുപാട് നല്ല പ്രതികരണമാണ് ട്രാൻസിനെ പറ്റി പുറത്തുവരുന്നത്.
