Skip to main content

Posts

Showing posts with the label Anwar Rasheed

RECOMMENDED VIDEO

GET QUICK WHATS APP UPDATES

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള ചിത്രങ്ങൾ വീണ്ടും തീയേറ്ററുകളിലേക്ക്

ദുബായിയിൽ തീയേറ്ററുകൾ തുറക്കാൻ അനുമതി ലഭിച്ചതോടെ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമകൾ വീണ്ടും വെള്ളിത്തിരയിൽ. ഇന്നു മുതലാണ് തീയേറ്ററുകൾക്ക് പ്രവർത്തിക്കാൻ യു.എ.ഇ സർക്കാർ അനുമതി നൽകിയത്. തുടർന്ന് മൂന്ന് മലയാള ചിത്രങ്ങളാണ് ദുബായിൽ റീ റിലീസ് ചെയ്തത്. ഫഹദ് ഫാസിലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത 'ട്രാൻസ് ', ടൊവിനോ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'ഫൊറൻസിക് ',സിനിമ താരം മുഹമ്മദ് മുസ്‌തഫ ആദ്യമായി സംവിധാനം ചെയ്യുന്ന അന്ന ബെൻ ചിത്രം 'കപ്പേള' എന്നിവയാണ് ജി.സി.സി യിൽ റിലീസ് ചെയ്ത മലയാള ചിത്രങ്ങൾ. യു.എ.ഇ സർക്കാരിന്റെ ഈ തീരുമാനം മലയാള സിനിമ വ്യവസായത്തിന് പുത്തൻ ഉണർവാണ് നൽകിയിരിക്കുന്നത്. ദുൽഖർ സൽമാൻ അഭിനയിച്ച തമിഴ് ചിത്രം 'കണ്ണും കണ്ണും കൊള്ളൈയടിത്താൽ' ലും യു.എ.ഇ യിൽ ഇന്ന് റീ റിലീസ് ചെയ്തു.

'സിഗരറ്റിന്റെ ആദ്യ പഫ് എടുത്തപ്പോൾ തന്നെ ഞാൻ ചുമച്ചു' - നസ്രിയ ഫഹദ്

മലയാള സിനിമ പ്രേമികളുടെ ഇഷ്ട്ട നടിമാരിൽ ഒരാളാണ് നസ്രിയ.  റിയാലിറ്റി ഷോയുടെ അവതാരകയായി എത്തിയ നസ്രിയ വളരെ പെട്ടന്നാണ് മുൻനിര നടിമാരുടെ നിരയിലേക്ക് എത്തിയത്. ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം അഞ്‌ജലി മേനോന്റെ 'കൂടെ'യിലും അൻവർ റഷീദിന്റെ 'ട്രാൻസ് ' ലുമാണ് നസ്രിയ അഭിനയിച്ചത്. വിവാഹത്തിന് ശേഷം ഫഹദ് ഫാസിലിനൊപ്പം ആദ്യമായി ഒന്നിച്ച് അഭിനയിച്ച ചിത്രം കൂടിയാണ് ട്രാൻസ്. ഇതുവരെ ചെയ്തിട്ടുള്ളതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രമാണ് ട്രാൻസിലെ എസ്തർ ലോപ്പസ്. 'ദി ഹിന്ദു' വിനു നൽകിയ അഭിമുഖത്തിലാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോൾ ഉണ്ടായ അനുഭവത്തെ കുറിച്ച് താരം പറഞ്ഞത്. 'ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രമാണ് എസ്തർ. എസ്തർ ഒരു ആൽക്കഹോളിക്കാണ്. ഇതൊന്നും അറിയാത്ത ഒരാൾ ഇതൊക്കെ ചെയ്യുമ്പോൾ എത്രത്തോളം വിജയിക്കുമെന്ന് എനിക്ക് സംശയം ഉണ്ടായിരുന്നു. സിഗരറ്റിന്റെ ആദ്യത്തെ പഫ് എടുത്തപ്പോൾ തന്നെ ഞാൻ ചുമച്ചു. എസ്‌തറിനെ പറ്റി അറിയാൻ അൻവർ റഷീദിനോടെ ഞാൻ ഒരുപാട് സംശയങ്ങൾ ചോദിക്കുമായിരുന്നു. ആരാധകർ ഈ കഥാപാത്രത്തെ എങ്ങനെ സ്വീകരിക്കുമെന്നറിയാൻ എനിക്ക് വലിയ ആകാംഷയായിരുന്നു...

Facebook

Recommended Calls