രണ്ട് സീസൺ കൊണ്ടുതന്നെ മലയാളികളുടെ പ്രിയപ്പെട്ട ഷോയായി മാറി കഴിഞ്ഞു ബിഗ്‌ബോസ്. മോഹൻലാൽ അവതാരകനായി എത്തുന്ന ഈ പരിപാടിയ്ക്ക് വലിയ ആരാധക പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇതിൽ തന്നെ ഏവരും ആകാംഷയോടെ കാത്തിരിക്കുന്നത് മോഹൻലാൽ വരുന്ന വീക്കെൻഡ് എപ്പിസോഡുകളാണ്. ഈ ആഴ്ച മോഹൻലാൽ എത്തിയപ്പോൾ ആദ്യം തന്നെ പറഞ്ഞത് ഫുക്രുവിന്റെ പുതിയ ശീലത്തെ പറ്റിയാണ്.
കഴിഞ്ഞ ആഴ്ച മുതലാണ് ഫുക്രു ബിഗ് ബോസ്സിൽ പുകവലി ആരംഭിച്ചത്. ഫുക്രു, ജസ്‌ല, അലസാന്ദ്ര എന്നിവരുടെ പുതിയ താവളമായി മാറിയിരിക്കുകയാണ് സ്മോക്കിങ് റൂം. ജെസ്‌ലയും അലസാന്ദ്രയും പുകവലിയ്ക്കുന്ന രംഗം നേരത്തെ തന്നെ ബിഗ് ബോസ്സ് പുറത്തുവിട്ടിരുന്നു. ലോകം മുഴുവൻ കാണുന്നുണ്ട് പുതിയ ശീലം മാറ്റിയാൽ കൊള്ളാമെന്ന് മോഹൻലാൽ പറഞ്ഞു.
ഈ ആഴ്ച മൂന്നുപേരാണ് ബിഗ് ബോസ്സ് വീട്ടിലേക്ക് എത്തിയത്. കണ്ണിൽ അസുഖം ബാധിച്ച ചികിത്സയിലായിരുന്ന ദയയും, രേഷ്മയും, എലീനയുമാണ് ബിഗ് ബോസ്സിലേക്ക് തിരിച്ചെത്തിയത്.
