Skip to main content

RECOMMENDED VIDEO

GET QUICK WHATS APP UPDATES

കത്തനാർ ഒരുങ്ങുന്നത് 75 കോടി ബഡ്ജറ്റിൽ; നിർമാണം ഗോകുലം ഗോപാലൻ

ജയസൂര്യയും ഫിലിപ്‌സ് ആൻഡ് ദി മങ്കി പെൻ സംവിധായകൻ റോജിൻ തോമസും ഒന്നിക്കുന്ന ചിത്രം കത്തനാർ 75 കോടി രൂപ ബഡ്ജറ്റിൽ ഗോകുലം ഗോപാലൻ നിർമിക്കും

100 കോടി ക്ലബ്ബിൽ ഇടം നേടിയ കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം ഗോകുലം ഗോപാലൻ നിർമിക്കുന്ന ആടുത്ത വലിയ ചിത്രമാകും കത്തനാർ. വിർച്യുൽ റിയാലിറ്റി സാങ്കേതിക വിദ്യയിലാണ് ചിത്രം ഒരുങ്ങുന്നത്. ലയൺ കിംഗ്‌, ജംഗിൾ ബുക്ക് എന്നീ ഇംഗ്ലീഷ് ചിത്രങ്ങളിൽ ഈ സാങ്കേതിക വിദ്യ മുൻപ് ഉപയോഗിച്ചിട്ടുണ്ട്.

ജയസൂര്യ വിഖ്യാത മാന്ത്രികൻ കടമറ്റത്ത് കത്തനാരായി എത്തുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒട്ടേറെ ഗവേഷണങ്ങൾക്ക് ശേഷം രാമാനന്ദ് ആണ് ഒരുക്കുന്നത്. ഫിലിപ്‌സ് ആൻഡ് ദ് മങ്കിപെൻ ഒരുക്കിയ ഒട്ടുമിക്ക അണിയറപ്രവർത്തകരും ഈ ചിത്രത്തിന് വേണ്ടിയും ഒന്നിക്കും.

3D യിൽ ഒരുങ്ങുന്ന ഈ ഹൊറർ-ഫാന്റസി ചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമിക്കും എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 

Facebook

Recommended Calls