Skip to main content

Posts

Showing posts with the label Gokulam Gopalan

RECOMMENDED VIDEO

GET QUICK WHATS APP UPDATES

വിനയൻ ചിത്രം 'പത്തൊൻപതാം നൂറ്റാണ്ടി'ലെ നായിക ഈ താരം

  ഗോകുലം മൂവിസിന് വേണ്ടി ഗോകുലം ഗോപാലൻ നിർമ്മിച്ച്  വിനയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പത്തൊൻപതാം നൂറ്റാണ്ട്. ചിത്രത്തിലെ നായക കഥാപാത്രം ആറാട്ടു പുഴ വേലായുധപ്പണിക്കരെ  അവതരിപ്പിക്കുന്നത് യുവതാരം സിജുവിൽസനാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കന്നഡ താരം കയാദു ലോഹറാണ്. 2020ൽ പുറത്തിറങ്ങിയ കന്നഡ ചിത്രം 'മുഗിൽപേട്ടെ'യിലൂടെയാണ് കയാദു ലോഹർ സിനിമാ രംഗത്തേക്ക് അരങ്ങേറിയത്. പുണെയിൽ ജനിച്ചു വളർന്ന താരത്തിന്റെ രണ്ടാമത്തെ ചിത്രമാണ് 'പത്തൊൻപതാം നൂറ്റാണ്ട് '. എം. ജയച്ചന്ദ്രനും റഫീക് അഹമ്മദും ചേർന്നൊരുക്കുന്ന നാലു ഗാനങ്ങൾ ചിത്രത്തിലുണ്ട്.  അനൂപ് മേനോൻ, ചെമ്പൻ വിനോദ്,സുധീർ കരമന, സുരേഷ് ക്യഷ്ണ,ഇന്ദ്രൻസ്,രാഘവൻ, അലൻസിയർ,ശ്രീജിത് രവി,സുദേവ് നായർ, ജാഫർ ഇടുക്കി, മണികണ്ഠൻ, സെന്തിൽക്യഷ്ണ, ബിബിൻ ജോർജ്ജ്, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്,സ്പടികം ജോർജ്,സുനിൽ സുഗത,ചേർത്തല ജയൻ,ക്യഷ്ണ,ബിജു പപ്പൻ, ബൈജു എഴുപുന്ന, ശരൺ,സുന്ദര പാണ്ഡ്യൻ. ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര,  രാധാക്യഷ്ണൻ, സലിം...

അജയ് വാസുദേവിന്റെ പുതിയ ചിത്രത്തിന്റെ പേര് പുറത്തുവിട്ടു

  രാജാധിരാജ, മാസ്റ്റർപീസ്, ഷൈലോക്ക് എന്നീ ചിത്രങ്ങൾക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. ആസിഫ് അലി, സുരാജ് വെഞ്ഞാറമൂട്, അർജുൻ അശോകൻ, നീത പിള്ള തുടങ്ങിയവർ ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പേര് 'നാലാം തൂൺ'. കൊച്ചിയിൽ വെച്ച് നടന്ന സിനിമയുടെ പൂജയിൽ ടൊവിനോ തോമസും പങ്കെടുത്തു. ശ്രീ ഗോകുലം മൂവീസ് നിർമിക്കുന്ന ചിത്രം പൊളിറ്റിക്കൽ ത്രില്ലർ എന്നാണ് റിപ്പോർട്ട്. നാലാം തൂണിന്റെ തിരക്കഥ ഒരുക്കുന്നത് എസ്. സുരേഷ് ബാബുവാണ്. ചിത്രത്തിന്റെ സംഗീതം ഗോപി സുന്ദറും, ക്യാമറ റെനഡിവും എഡിറ്റിംഗ് റിയാസ് കെ ബദറും,മേക്കപ്പ് രഞ്ജിത്ത് അമ്പാടിയും , സൗണ്ട് മിക്സിങ് അജിത്ത്.എ.ജോർജുമാണ് നിർവഹിക്കുന്നത്. പുതിയ ചിത്രത്തിന്റെ വിശേഷം പങ്കുവെച്ചു കൊണ്ട് അജയ്‌ വാസുദേവ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇതാ : "സുഹൃത്തുക്കളെ എന്റെ നാലാമത്തെ ചിത്രം "നാലാം തൂൺ " പൂജ ഇന്ന് രാവിലെ നടന്നു... അവധി ദിവസം അല്ലാതിരുന്നിട്ട് കൂടിയും ക്ഷണം സ്വീകരിച്ചു പങ്കെടുത്ത എല്ലാവർക്കും കോവിഡ് എന്ന മഹാമാരി കണക്കിലെടുത്തു മനസ്സുകൊണ്ട് ആശിർവാദം തന്നവർക്കും സർവേശ്വരനും നന്ദി......

ഇന്നത്തെ സിനിമാ വിശേഷങ്ങൾ ( ജൂൺ11 )

വിനയന്റെ ചരിത്ര സിനിമ വരുന്നു വിനയന്റെ സംവിധാനത്തിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ചരിത്ര സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു. 'പത്തൊൻപതാം നൂറ്റാണ്ട് ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ വൻ താരനിര അണിനിരക്കുമെന്നാണ് റിപ്പോർട്ട്. 'സൂഫിയും സുജാതയും' ജൂലൈ 2ന് ജയസൂര്യയും അദിതി റാവുവും പ്രധാന വേഷത്തിൽ എത്തുന്ന 'സൂഫിയും സുജാതയും' ആമസോൺ പ്രൈം വഴി ജൂലൈ 2ന് റിലീസ് ചെയ്യുമെന്ന് റിപ്പോർട്ട്. വിജയ് ബാബു നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷാനവാസാണ്. 'അയ്യപ്പനും കോശിയും' തെലുങ്ക് റീമേക്കിൽ സൂപ്പർ താരങ്ങൾ 'അയ്യപ്പനും കോശിയും' തെലുങ്ക് റീമേക്കിൽ രവി തേജയും, റാണ ദഗ്ഗുബതിയും അഭിനയിക്കുമെന്ന് റിപ്പോർട്ട്. പ്രൊഡക്ഷൻ കമ്പനിയായ സിതാര എന്റർടെയ്ൻമെന്റ് താരങ്ങളെ സമീപിച്ചതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്ര ചിത്രത്തിന്റെ ഭാഗമായി ഏ.ആർ റഹ്മാൻ ബംഗ്ലാദേശി ഫിലിം മേക്കർ മുസ്തഫ സർവാർ ഫാറൂഖി അണിയിച്ചൊരുക്കുന്ന അന്താരാഷ്ട്ര ചിത്രത്തിന്റെ ഭാഗമായി ഏ.ആർ റഹ്മാൻ. ബോളിവുഡ് താരം നവാസുദ്ധീൻ സിദ്ദിഖി പ്രധാന വേഷത്തിൽ എത്തുന്ന ഈ ...

കത്തനാർ ഒരുങ്ങുന്നത് 75 കോടി ബഡ്ജറ്റിൽ; നിർമാണം ഗോകുലം ഗോപാലൻ

ജയസൂര്യയും ഫിലിപ്‌സ് ആൻഡ് ദി മങ്കി പെൻ സംവിധായകൻ റോജിൻ തോമസും ഒന്നിക്കുന്ന ചിത്രം കത്തനാർ 75 കോടി രൂപ ബഡ്ജറ്റിൽ ഗോകുലം ഗോപാലൻ നിർമിക്കും 100 കോടി ക്ലബ്ബിൽ ഇടം നേടിയ കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന് ശേഷം ഗോകുലം ഗോപാലൻ നിർമിക്കുന്ന ആടുത്ത വലിയ ചിത്രമാകും കത്തനാർ. വിർച്യുൽ റിയാലിറ്റി സാങ്കേതിക വിദ്യയിലാണ് ചിത്രം ഒരുങ്ങുന്നത്. ലയൺ കിംഗ്‌, ജംഗിൾ ബുക്ക് എന്നീ ഇംഗ്ലീഷ് ചിത്രങ്ങളിൽ ഈ സാങ്കേതിക വിദ്യ മുൻപ് ഉപയോഗിച്ചിട്ടുണ്ട്. ജയസൂര്യ വിഖ്യാത മാന്ത്രികൻ കടമറ്റത്ത് കത്തനാരായി എത്തുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒട്ടേറെ ഗവേഷണങ്ങൾക്ക് ശേഷം രാമാനന്ദ് ആണ് ഒരുക്കുന്നത്. ഫിലിപ്‌സ് ആൻഡ് ദ് മങ്കിപെൻ ഒരുക്കിയ ഒട്ടുമിക്ക അണിയറപ്രവർത്തകരും ഈ ചിത്രത്തിന് വേണ്ടിയും ഒന്നിക്കും. 3D യിൽ ഒരുങ്ങുന്ന ഈ ഹൊറർ-ഫാന്റസി ചിത്രം ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമിക്കും എന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 

Facebook

Recommended Calls