'ഇന്ത്യൻ 2' വിന്റെ സെറ്റിൽ ഉണ്ടായ ക്രെയിൻ അപകടത്തെ പറ്റി അന്വേഷിക്കുന്ന സെൻട്രൽ ക്രൈം ബ്രാഞ്ചിന് മുൻപിൽ ഹാജരായി കമൽ ഹാസൻ.
കഴിഞ്ഞ മാസമാണ് ശങ്കർ സംവിധാനം ചെയ്യുന്ന കമൽ ഹാസൻ ചിത്രം 'ഇന്ത്യൻ 2' വിന്റെ സെറ്റിൽ ലൈറ്റ് തൂക്കിയിരുന്ന ക്രെയിൻ മറിഞ്ഞ മൂന്ന് പേർ മരിച്ചത്. EVP ഫിലിം സിറ്റിയിൽ ഉണ്ടായ അപകടത്തിൽ പത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ആഴ്ച സിനിമയുടെ സംവിധായകൻ ശങ്കറിൽ നിന്നും CCB മൊഴി എടുത്തിരുന്നു. അപകട സമയത്ത് കമൽ ഹാസനും സെറ്റിലുണ്ടായിരുന്നതിനാലാണ് അദ്ദേഹത്തിന്റെയും മൊഴിയെടുത്തത്. വക്കീലിനൊപ്പമാണ് കമൽ ഹാസൻ മൊഴി നൽകാൻ എത്തിയത്.
ഇങ്ങനെയുള്ള അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ എന്തെല്ലാം മുൻകരുതലുകൾ എടുക്കാം എന്നതിനെ പറ്റിയും ചർച്ച ചെയ്തതായി കമൽ ഹാസൻ മാധ്യമങ്ങളോട് പറഞ്ഞു.
