Skip to main content

Posts

Showing posts with the label Tamil

RECOMMENDED VIDEO

GET QUICK WHATS APP UPDATES

വിജയിയുടെ മകൻ നായകനായി അരങ്ങേറ്റം കുറിക്കുന്നു; ചിത്രത്തിൽ വിജയ് സേതുപതി വില്ലൻ

മറ്റൊരു താരപുത്രൻ കൂടി വെള്ളിത്തിരയിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നു. തമിഴ് സൂപ്പർ താരം വിജയിയുടെ മകൻ ജേസൺ സഞ്ജയ്  നായകനായി അരങ്ങേറാൻ പോകുന്ന ചിത്രത്തിന്റെ ചർച്ചകൾ തമിഴകത്ത് ചൂട് പിടിക്കുകയാണ് മക്കൾ സെൽവൻ വിജയ് സേതുപതി ചിത്രം നിർമിക്കുകയും വില്ലനായി ഈ ചിത്രത്തിൽ അഭിനയിക്കുകയും ചെയ്യും. ഉപ്പേന എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്ക് ആയിരിക്കും ഈ വരുന്ന ചിത്രം. തെലുങ്ക് വേർഷനിലും വിജയ് സേതുപതി തന്നെയാണ് വില്ലൻ വേഷം അവതരിപ്പിക്കുന്നത്. തെലുങ്കിൽ ചിത്രം സംവിധാനം ചെയ്ത ബുച്ചി ബാബു സന തന്നെയാകും തമിഴിലും ചിത്രം സംവിധാനം ചെയ്യുക. മൈത്രി മൂവി മേക്കേർസ് സഹ നിർമാതാക്കൾ ആകും വിജയും വിജയ് സേതുപതിയും ഒന്നിച്ചഭിനയിച്ച മാസ്റ്റർ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് ഈ ചിത്രത്തെ പറ്റിയുള്ള ചർച്ചകൾ ആരംഭിക്കുന്നത്. ഫിലിം മേക്കിങ്‌ സംബദ്ധമായ കോഴ്സ് പഠിക്കാൻ ഇപ്പോൾ കാനഡയിൽ ആണ് ജേസൺ സഞ്ജയ്. കൊറോണ പ്രതിസന്ധി കഴിയുമ്പോൾ പുതിയ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടും

ദളപതി 65: കാജൽ അഗർവാളും പൂജ ഹെഗ്ഡെയും നായികമാർ

വിജയ്-ലോകേഷ് കനകരാജ് ചിത്രം മാസ്റ്ററിന്റെ റിലീസ് കൊറോണ പ്രതിസന്ധി ഘട്ടത്തിൽ അനിശ്ചിതമായി നീളുകയാണ്. എന്നാൽ ദളപതിയുടെ 65ആമത്തെ ചിത്രത്തെ പറ്റിയുള്ള ചർച്ചകൾ തമിഴകത്ത് ചൂട്‌ പിടിക്കുകയാണ് എ ആർ മുരുഗദോസ് ആണ് ദളപതി 65 സംവിധാനം ചെയ്യുക. നിർമാണ രംഗത്തെ വമ്പന്മാരായ സൺ പിക്ചേർസ്‌  ചിത്രം നിർമിക്കും. വിജയുടെ ഹിറ്റ് ചിത്രമായിരുന്ന തുപ്പാക്കിയുടെ രണ്ടാം ഭാഗമായിട്ടായിരിക്കും പുതിയ ചിത്രം വരുക എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട് ചിത്രത്തിൽ ഒരു നായിക പൂജ ഹെഗ്‌ഡെയും മറ്റൊരു നായിക കാജൽ അഗർവാളും ആയിരിക്കും. പൂജ ഹെഗ്‌ഡെയുടെ വിജയിയോടൊപ്പമുള്ള ആദ്യ ചിത്രമായിരിക്കും ഇത്. കാജൽ അഗർവാൾ തുപ്പാക്കിയിൽ വിജയിയുടെ നായികയായിരുന്നു. തുപ്പാക്കിയുടെ രണ്ടാം ഭാഗമായിട്ടാണ് ചിത്രം വരുന്നതെങ്കിൽ അത്‌ നടൻ വിജയിയുടെ കരിയറിലെ മറ്റൊരു പൊൻതൂവലാകും. ഇതുവരെ വിജയിയുടെ ഒരു ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങിയിട്ടില്ല എന്നതാണ് കാരണം. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കാം

കിടിലൻ ലുക്കിൽ വിജയ് : മാസ്റ്ററിലെ പുതിയ ഗാനം പുറത്ത്

വിജയ് യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'മാസ്റ്റർ' ലെ പുതിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. കോവിഡ്-19 പടരുന്ന സാഹചര്യത്തിൽ ചിത്രത്തിന്റെ റിലീസ് നീട്ടിവെയ്ക്കാൻ സാധ്യതയുള്ളതിനാലാണ് ആരാധകർക്കായി പുതിയ ഗാനവും അണിയറ പ്രവർത്തകർ പുറത്തിറക്കിയത്. വീഡിയോ ഇതാ: അനിരുദ്ധ് രവിചന്ദർ ഈണം പകർന്ന് ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ യുവാൻ ശങ്കർ രാജയാണ്. ഇളയ ദളപതി വിജയ് യോടൊപ്പം മക്കൾ സെൽവം വിജയ് സേതുപതിയും ഒന്നിക്കുന്ന ഈ ചിത്രത്തിനായി ആരാധകർ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.  പ്രശസ്ത ഛായാഗ്രഹകനും മലയാളിയുമായ കെ.യു മോഹനന്റെ മകൾ മാളവിക മോഹനനാണ് ചിത്രത്തിലെ നായിക.

'വിജയ് സേതുപതിയുടെ പേരിൽ മാത്രമല്ല അദ്ദേഹത്തിന്റെ ഹൃദയത്തിലും എനിക്ക് സ്ഥാനം ഉണ്ട്' : വിജയ്

സിനിമാ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്നു ചിത്രമാണ് ഇളയദളപതിയും മക്കൾസെൽവവും ഒന്നിക്കുന്ന 'മാസ്റ്റർ'. കൈദിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നു. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ കാണികൾ ഇല്ലാതെയാണ് ഓഡിയോ ലോഞ്ച് നടന്നത്. ചിത്രത്തിൽ വില്ലനായി അഭിനയിക്കാനുള്ള വിജയ് സേതുപതിയുടെ തീരുമാനം ആരാധകരെ പോലെ തന്നെ ഇളയദളപതി വിജയയെയും ഞെട്ടിച്ചിരിക്കുകയാണ്. ഓഡിയോ ലോഞ്ചിന് ഇടയിലാണ് വിജയ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിജയ് യുടെ വാക്കുകൾ ഇതാ - 'ഒഴിവാക്കാൻ പറ്റാത്ത ആളായി വിജയ് സേതുപതി മാറിക്കഴിഞ്ഞു. ഞാൻ അദ്ദേഹത്തോട് ചോദിച്ചു എന്തുകൊണ്ടാണ് ഈ സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചത്. അപ്പോൾ അദ്ദേഹം പറഞ്ഞു എനിക്ക്‌ നിങ്ങളെ വലിയ ഇഷ്ടമാണ്. വിജയ് സേതുപതിയുടെ പേരിൽ മാത്രമല്ല അദ്ദേഹത്തിന്റെ ഹൃദയത്തിലും എനിക്ക് സ്ഥാനമുണ്ട്.' 'മാസ്റ്റർ' ന്റെ ട്രെയ്‌ലർ ഈ മാസം 22ന് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

മാസ്റ്ററിലെ റെയ്ഡ് ഗാനം ഉടൻ പുറത്തിറങ്ങും

വിജയുടെ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാസ്റ്റർ. കൈദി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനഗരാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മാളവിക മോഹനനാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. മക്കൾ സെൽവൻ വിജയ് സേതുപതിയും ചിത്രത്തിൽ പ്രധാനപ്പെട്ട വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിന്റെ പോസ്റ്ററുകൾ എല്ലാം തന്നെ ഏറെ പ്രതീക്ഷ നൽകുന്നവയായിരുന്നു. മാസ്റ്ററിലെ ആദ്യ രണ്ട് ഗാനങ്ങൾ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. വിജയ് ആലപിച്ച ആദ്യ ഗാനമായ കുട്ടി സോങ് ഇപ്പോളും തമിഴ് നാട്ടിൽ ട്രെൻഡിങ് തന്നെയാണ്. രണ്ടാമത്തെ ഗാനമായ വാത്തി കമിങ്ങും ഏറെ ശ്രദ്ധ നേടി മുന്നേറുകയാണ്. വളരെ വ്യത്യസ്തമായ ഒരു തീം മ്യൂസിക് പോലെ തോന്നിക്കുന്ന ഒരു ഗാനമായിരുന്നു വാത്തി കമിങ്. ചിത്രത്തിലെ മൂന്നാമത്തെ ഗാനം അണിയറ പ്രവർത്തകർ പുറത്തുവിടുവാൻ ഒരുങ്ങുകയാണ്. വാത്തി റെയ്ഡ് എന്ന മൂന്നാമത്തെ ഗാനമാണ് ഇന്ന് റിലീസ്‌ ചെയ്യുവാൻ ഒരുങ്ങുന്നത്. രാത്രി 8.30ന് ചിത്രത്തിലെ മൂന്നാമത്തെ ഗാനം പുറത്തുവിടും. ഈ ഗാനം തമിഴ് നാട്ടിൽ കോളിളക്...

ബിഗിലിനും മാസ്റ്ററിനുമായി നടൻ വിജയ് വാങ്ങിയ പ്രതിഫലം എത്രയെന്ന് പുറത്തു വിട്ട് നടി ഖുശ്ബു

ആറ്റ്ലീ ചിത്രം 'ബിഗിൽ' ന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം നടൻ വിജയ് യുടെ വീട്ടിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധന ഏറെ വിവാദമായിരുന്നു. ലോകേഷ് കനകരാജ് ചിത്രം മാസ്റ്ററിന്റെ ഷൂട്ടിങ് തടസ്സപ്പെടുത്തുന്ന രീതിയിലുള്ള പരിശോധനയ്ക്ക് സിനിമാ രംഗത്ത് നിന്ന് തന്നെ വലിയ എതിർപ്പ് നേരിട്ടിരുന്നു. എന്നാൽ പരിശോധനയിൽ ക്രമക്കേട് ഒന്നും കണ്ടെത്താതിനാൽ വിജയ് യുടെ മേലുള്ള നിയന്ത്രണങ്ങളെല്ലാം മാറ്റി. ഇതിനിടെ വിജയ്‌ക്ക് പിന്തുണയുമായി നടി ഖുശ്‌ബു എത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് നടി തന്റെ പിന്തുണ പ്രഖ്യാപിച്ചത്. വിജയ് 'ബിഗിൽ' എന്ന ചിത്രത്തിന് 50 കോടിയും , 'മാസ്റ്റർ' എന്ന ചിത്രത്തിന് 80 കോടിയുമാണ് വാങ്ങിയത്. ഈ പ്രതിഫലത്തിനുള്ള നികുതി വിജയ് അടച്ചിട്ടുണ്ടെന്നും ഖുശ്‌ബു ട്വീറ്റ് ചെയ്തു. അൻപത് ശതമാനതിലധികം വർധനയാണ് വിജയ്‌യുടെ പ്രതിഫലത്തിൽ ഉണ്ടായിരിക്കുന്നത്. വിജയ് യുടെ പുതിയ ചിത്രം 'മാസ്റ്റർ' ന്റെ ഓഡിയോ ലോഞ്ച് ഈ മാസം 15ന് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

ഹേയ് സിനാമികയുമായി ദുൽഖർ എത്തുന്നു

ഇന്ത്യയിലെ ഏറ്റവും മികച്ച ഡാന്‍സ് കൊറിയോഗ്രാഫറില്‍ ഒരാളായ ബ്രിന്ദ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദുൽഖർ സൽമാൻ നായകനായി എത്തുന്നു . തമിഴ് ,ഹിന്ദി ഭാഷകളിലായി നൂറോളം ചിത്രങ്ങളിൽ ബ്രിന്ദ പ്രവർത്തിച്ചിട്ടുണ്ട്. ചിത്രത്തിന്റെ പൂജ ഇന്ന് നടന്നു. ഹേയ് സിനാമിക എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിൽ നായികയായി തെന്നിന്ത്യൻ സുന്ദരി കാജൽ അഗർവാൾ എത്തും. ഇത് ആദ്യമായാണ് ഒരു മലയാളി നടന്റെ നായികയായി കാജൽ എത്തുന്നത്. തെന്നിന്ത്യൻ സുന്ദരി അതിഥി റാവുവും ചിത്രത്തിൽ മറ്റൊരു നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇതിനിടെ ദുൽഖറിന്റെ ഏറ്റവും പുതിയ തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താൽ വിജയകരമായി പ്രദർശനം തുടരുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന 25ാമത്തെ സിനിമയാണ് കണ്ണും കണ്ണും കൊള്ളയടിത്താൽ.ഓകെ കണ്‍മണി എന്ന മണിരത്നം ചിത്രത്തിലൂടെ തമിഴിലും പ്രിയതാരമായ ദുല്‍ഖറിന്റെ 25ാംചിത്രം ഒരുക്കിയത് പ്രശസ്ത തമിഴ് സംവിധായകനായ ദേസിങ് പെരിയസ്വാമിയാണ്. സിദ്ധാർത്ഥ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ദുൽഖർ അവതരിപ്പിക്കുന്നത്. തെന്നിന്ത്യൻ സുന്ദരി ഋതു വർമയാണ് ചിത്രത്തിൽ ദുൽഖറിന്റെ നായിക.പീലി ചുപ്പുലു എന്ന ചിത്...

ദുൽഖറിന്റെ അടുത്ത തമിഴ് ചിത്രം: ഷൂട്ടിംഗ് ഈ മാസം തുടങ്ങും

മലയാളത്തിൽ മാത്രമല്ല അന്യ ഭാഷകളിലും ഹിറ്റുകൾ സമ്മാനിക്കാൻ കെൽപ്പുള്ള നടനാണ് ദുൽഖർ സൽമാൻ. വരനെ ആവശ്യമുണ്ട് എന്ന താരത്തിന്റെ ചിത്രം മലയാളത്തിൽ മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുകയാണ്. അതോടൊപ്പം തന്നെ ഈയാഴ്ച്ച പുറത്തിറങ്ങിയ കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന ദുൽഖറിന്റെ തമിഴ് ചിത്രവും അപ്രതീക്ഷിത ഹിറ്റിലേക്ക് മുന്നേറുകയാണ്. പ്രശസ്ത നൃത്ത സംവിധായികയായ വൃന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിൽ ദുൽഖർ സൽമാൻ ആണ് നായകൻ. റിലയൻസ് എന്റർടൈന്മെന്റ് ആണ് ചിത്രം നിർമിക്കുന്നത്. തെന്നിന്ത്യൻ സുന്ദരി കാജൽ അഗർവാൾ ദുൽഖറിന്റെ നായികയായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ചിത്രം ഏതു ജേണറിൽ പെടുന്നതാണെന്നോ മറ്റ് താരങ്ങളും അണിയറ പ്രവർത്തകരും ആരൊക്കെയാണെന്നോ ഉള്ള വിവരം ഇനിയും പുറത്തുവിട്ടിട്ടില്ല. ഔദ്യോഗിക അറിയിപ്പ് ഉടൻ വരുമെന്നും ചിത്രം ഈ മാസം അവസാനത്തോടെ ചിത്രീകരണം തുടങ്ങുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. താരത്തിന്റെ അടുത്ത തമിഴ് ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

ക്രെയിൻ അപകടം : സെൻട്രൽ ക്രൈം ബ്രാഞ്ചിനു മുൻപിൽ ഹാജരായി കമൽ ഹാസൻ

'ഇന്ത്യൻ 2' വിന്റെ സെറ്റിൽ ഉണ്ടായ ക്രെയിൻ അപകടത്തെ പറ്റി അന്വേഷിക്കുന്ന സെൻട്രൽ ക്രൈം ബ്രാഞ്ചിന് മുൻപിൽ ഹാജരായി കമൽ ഹാസൻ. കഴിഞ്ഞ മാസമാണ് ശങ്കർ സംവിധാനം ചെയ്യുന്ന കമൽ ഹാസൻ ചിത്രം 'ഇന്ത്യൻ 2' വിന്റെ സെറ്റിൽ ലൈറ്റ് തൂക്കിയിരുന്ന ക്രെയിൻ മറിഞ്ഞ മൂന്ന് പേർ മരിച്ചത്.  EVP ഫിലിം സിറ്റിയിൽ ഉണ്ടായ അപകടത്തിൽ പത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച സിനിമയുടെ സംവിധായകൻ ശങ്കറിൽ നിന്നും CCB മൊഴി എടുത്തിരുന്നു. അപകട സമയത്ത് കമൽ ഹാസനും സെറ്റിലുണ്ടായിരുന്നതിനാലാണ് അദ്ദേഹത്തിന്റെയും മൊഴിയെടുത്തത്. വക്കീലിനൊപ്പമാണ് കമൽ ഹാസൻ മൊഴി നൽകാൻ എത്തിയത്. ഇങ്ങനെയുള്ള അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ എന്തെല്ലാം മുൻകരുതലുകൾ എടുക്കാം എന്നതിനെ പറ്റിയും ചർച്ച ചെയ്തതായി കമൽ ഹാസൻ മാധ്യമങ്ങളോട് പറഞ്ഞു.

സൂര്യയും സിങ്കം സീരിസിന്റെ സംവിധായകനും വീണ്ടും ഒന്നിക്കുന്നു

സൂര്യയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളായിരുന്നു സിങ്കവും, സിങ്കം രണ്ടും മൂന്നും. ഹരി സംവിധാനം ചെയ്ത ഈ ചിത്രങ്ങൾക്ക് വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ഇപ്പോൾ ഇതാ സൂര്യയും ഹരിയും പുതിയ ചിത്രത്തിനായി വീണ്ടും ഒന്നിക്കുന്നു. 'അരുവാ' എന്ന് പേരിട്ടിരിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് ഏപ്രിലിൽ ആരംഭിക്കും. സൂര്യയുടെ കരിയറിലെ 39 മത് ചിത്രമാണ് 'അരുവാ'. ഡി.ഇമ്മാനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ചിത്രം 2020 ദീപാവലി റീലീസായി എത്തുമെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ടുകൾ. സൂര്യയും ഹരിയും ഒന്നിക്കുന്ന 6 മത് ചിത്രമായിരിക്കും 'അരുവാ'. ആറു, വേൽ, സിങ്കം,  സിങ്കം 2, സിങ്കം 3 എന്നിവയാണ് മറ്റു ചിത്രങ്ങൾ വിക്രം നായകനായി എത്തിയ സാമി സ്ക്വയറാണ് ഹരി അവസാനമായി സംവിധാനം ചെയ്ത ചിത്രം. സുധാ കെ പ്രസാദ് സംവിധാനം ചെയ്യുന്ന 'സുരരായി പോട്രു' ആണ് സൂര്യയുടെ പുറത്തിറങ്ങാനുള്ള ചിത്രം. മലയാളി താരം അപർണ ബാലമുരളിയാണ് ചിത്രത്തിലെ നായിക.

വിജയ് രാഷ്ട്രീയത്തിലേക്ക്: പ്രതീക്ഷയുണർത്തി അച്ഛന്റെ വാക്കുകൾ

തമിഴകത്തിന്റെ ഇളയദളപതി വിജയ് യുടെ പിതാവിന്റെ അഭിമുഖം സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആകുകയാണ്. നികുതി കേസുമായി ബന്ധപ്പെട്ട് വിജയ് വിവാദ കുരുക്കില്‍ അകപ്പെട്ടപ്പോള്‍ രജനികാന്തും കമല്‍ ഹാസനും പിന്തുണയ്ക്കാതിരുന്നതില്‍ തങ്ങള്‍ക്ക് ഖേദം ഉണ്ടെന്നു എസ്.എ ചന്ദ്രശേഖര്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വന്ന ചില മാറ്റങ്ങളുടെ പശ്ചാത്തലമാണ് അദ്ദേഹത്തെ ഇങ്ങനെ സംസാരിക്കാന്‍ പ്രേരിപ്പിച്ചത്. മാതൃഭൂമി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ആരാധകര്‍ ഒരുപോലെ കാത്തിരിക്കുന്നത് പോലെ താനും വിജയ് രാഷ്ട്രീയ പ്രവേശം നടത്തുന്നതിനായി താനും കാത്തിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. വിജയ് രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ആഗ്രഹിച്ചാല്‍ ഞാന്‍ അത് നിറവേറ്റുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ആ ഒരു സന്തോഷവാര്‍ത്ത ഒരു നാള്‍ സംഭവിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം തുറന്നു പറഞ്ഞു.  മറ്റു നടന്‍മാരെ പോലെയല്ല മകന്‍ തമിഴ് ജനതയെ ബാധിക്കുന്ന വിഷയത്തില്‍ അവന്റെ നിലപാടുകള്‍ വ്യക്തമായി അറിയിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിക...

ഇൻഡ്യൻ 2 ഷൂട്ടിംഗിനിടെ ക്രയ്ൻ തകർന്ന് വീണ് 3 പേർ മരിച്ചു: സംവിധായകൻ ശങ്കറിനും പരിക്ക്

ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിച്ച് ശങ്കർ സംവിധാനം ചെയ്ത് കമലഹാസൻ പ്രധാനവേഷത്തിലെത്തുന്ന ബ്രഹ്മാണ്ഡചിത്രം ഇന്ത്യൻ 2 വിന്റെ ലൊക്കേഷനിൽ അപകടമുണ്ടായി എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ക്രെയിൻ ഉപയോഗിച്ച് നടത്തേണ്ട ഒരു സീനിന്‍റെ ചിത്രീകരണത്തിനായുള്ള തയ്യാറെടുപ്പിനിടെ ക്രെയിൻ മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്നു പേർ മരണമടഞ്ഞു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മരിച്ചതിൽ രണ്ട് വ്യക്തികൾ ശങ്കറിന്റെ സഹസംവിധായകർ ആണെന്നും റിപ്പോർട്ടുകൾ പറയുന്നു. അതു കൂടാതെ 10 പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. 24 വർഷങ്ങൾക്കു മുൻപ് ശങ്കർ- കമലഹാസൻ കൂട്ടുകെട്ടിൽ പുറത്തുവന്ന ഇന്ത്യൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിട്ടാണ് ഇന്ത്യൻ2 ചിത്രീകരിക്കുന്നത്. അപകടസമയത്ത് കമലഹാസൻ സെറ്റിൽ ഉണ്ടായിരുന്നു. പ്രീത് സിങ്, വിവേക്, ഡൽഹി ഗണേഷ്, സമുദ്രക്കനി, നെടുമുടി വേണു, ബോബി സിംഹ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

കല്യാണി പ്രിയദർശന്റെ അടുത്ത ചിത്രം സിംബുവിനോടൊപ്പം

മലയാള സിനിമാ ആരാധകർക്ക് സുപരിചിതമായ പേരാണ് കല്യാണി പ്രിയദർശൻ. അനൂപ് സത്യൻ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട് ' എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കും കല്യാണി വരവറിയിച്ചിരിക്കുകയാണ്. നികിത എന്ന കഥാപാത്രത്തിലൂടെ കല്യാണി മികവാർന്ന പ്രകടനമാണ് കാഴ്ചവെച്ചത്. കല്യാണിയുടെ അടുത്ത തമിഴ് ചിത്രം സിംബുവിനോടൊപ്പമാണ്. 'മാനാടു' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇന്നാരംഭിച്ചു. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ എസ്.ജെ സൂര്യയും പ്രധാന വേഷം അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് യുവൻ ശങ്കർ രാജയാണ്. 2018ൽ പ്രഖ്യാപിച്ച ഈ ചിത്രം പല കാരങ്ങളാൽ ഷൂട്ടിങ് വൈകുകയായിരുന്നു. ശിവകാർത്തികേയൻ നായകനായ 'ഹീറോ' എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലും താരപുത്രി വരവറിയിച്ചിരുന്നു. കല്യാണി പ്രിയദർശന്റെ ഇനി ഇറങ്ങാനുള്ള ചിത്രം പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന 'ഹൃദയ'മാണ്.

Facebook

Recommended Calls