Skip to main content

RECOMMENDED VIDEO

GET QUICK WHATS APP UPDATES

ലോക്ക് ഡൗൺ സമയത്ത് ഹിറ്റ് സീരിയൽ വീണ്ടും ടെലികാസ്റ്റ് ചെയ്യാനൊരുങ്ങി ദൂരദർശൻ


ലോക്ക് ഡൗൺ സമയത്ത് വീട്ടിലിരിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് കേന്ദ്ര വാർത്താവിനിമയ മന്ത്രി പ്രകാശ് ജാവ്ദേക്കർ. ദൂരദർശന്റെ എക്കാലത്തെയും ഹിറ്റ് സീരിയലായ 'രാമായണം' മാർച്ച് 28 ശനിയാഴ്ച മുതൽ വീണ്ടും ടെലികാസ്റ്റ് ചെയ്യുന്നു.

കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കർ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.ലോക്ക് ഡൗൺ സമയത്ത് എക്കാലത്തെയും ഹിറ്റ് സീരിയലുകളായ രാമായണവും, മഹാഭാരതവും വീണ്ടും ടെലികാസ്റ്റ് ചെയ്യണമെന്ന് സോഷ്യൽ മീഡിയയിൽ കൂടി ഒരുപാട് പേർ ആവശ്യപ്പെട്ടിതനുസരിച്ചാണ് ഈ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. ഇതിൽ രാമായണത്തിന്റെ ടെലികാസ്റ്റിങ്ങാണ് ശനിയാഴ്ച ആരംഭിക്കുന്നത്.

രാവിലെ 9:00am മുതൽ 10:00am വരെയും രാത്രി 9:00pm മുതൽ 10:00pm വരെയുമാണ് എപ്പിസോഡുകൾ ടെലികാസ്റ്റ് ചെയ്യുക. മഹാഭാരതത്തിന്റെ ടെലിക്കേസ്റ്റിംങും ഉടൻ ആരംഭിക്കുമെന്ന് പ്രസർ ഭാരതി സിഇഒ ശശി ശേഖർ ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. 

Facebook

Recommended Calls