Skip to main content

Posts

Showing posts with the label isolation

RECOMMENDED VIDEO

GET QUICK WHATS APP UPDATES

ലോക്ക് ഡൗൺ സമയത്ത് ഹിറ്റ് സീരിയൽ വീണ്ടും ടെലികാസ്റ്റ് ചെയ്യാനൊരുങ്ങി ദൂരദർശൻ

ലോക്ക് ഡൗൺ സമയത്ത് വീട്ടിലിരിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് കേന്ദ്ര വാർത്താവിനിമയ മന്ത്രി പ്രകാശ് ജാവ്ദേക്കർ. ദൂരദർശന്റെ എക്കാലത്തെയും ഹിറ്റ് സീരിയലായ 'രാമായണം' മാർച്ച് 28 ശനിയാഴ്ച മുതൽ വീണ്ടും ടെലികാസ്റ്റ് ചെയ്യുന്നു. കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കർ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.ലോക്ക് ഡൗൺ സമയത്ത് എക്കാലത്തെയും ഹിറ്റ് സീരിയലുകളായ രാമായണവും, മഹാഭാരതവും വീണ്ടും ടെലികാസ്റ്റ് ചെയ്യണമെന്ന് സോഷ്യൽ മീഡിയയിൽ കൂടി ഒരുപാട് പേർ ആവശ്യപ്പെട്ടിതനുസരിച്ചാണ് ഈ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. ഇതിൽ രാമായണത്തിന്റെ ടെലികാസ്റ്റിങ്ങാണ് ശനിയാഴ്ച ആരംഭിക്കുന്നത്. രാവിലെ 9:00am മുതൽ 10:00am വരെയും രാത്രി 9:00pm മുതൽ 10:00pm വരെയുമാണ് എപ്പിസോഡുകൾ ടെലികാസ്റ്റ് ചെയ്യുക. മഹാഭാരതത്തിന്റെ ടെലിക്കേസ്റ്റിംങും ഉടൻ ആരംഭിക്കുമെന്ന് പ്രസർ ഭാരതി സിഇഒ ശശി ശേഖർ ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. 

ലോക്ക് ഡൗൺ സമയത്ത് സൗജന്യ സ്ട്രീമിങ്ങുമായി ആമസോൺ പ്രൈം

ഏപ്രിൽ 14 വരെ ഇന്ത്യയിൽ ലോക്ക് ഡൗൺ  പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനിയുള്ള ദിവസങ്ങൾ കുട്ടികളെ സംബന്ധിച്ചടത്തോളം വളരെ ദുഷ്കരമാണ്. വിരസത ഏറ്റവും കൂടുതൽ മാനസികമായി അലട്ടുന്നതും നമ്മുടെ കുട്ടികളെയാണ്. ഈ സാഹചര്യത്തിലാണ് ആമസോൺ പ്രൈം കുട്ടികൾക്കായും കുടുംബങ്ങൾക്കായും പുതിയ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. നിരവധി ഷോകളും സിനിമകളും ഇനി സൗജന്യമായി  സ്ട്രീം ചെയ്യാം എന്നതാണ് ആമസോൺ പ്രൈമിന്റെ വാഗ്ദാനം. ഇതിൽ ആമസോൺ ഒറിജിനലിന്റെ കുട്ടികൾക്കും കുടുംബങ്ങൾക്കുമായിയുള്ള ഷോകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പെപ്പ പിഗ്, ദി അഡ്വഞ്ചർ ഓഫ് തെന്നാലി രാമ, ബാഹുബലി ദി ലോസ്റ്റ് ലെജൻഡ്, ഛോട്ടാ ഭീം, സിംഗപുര കാ രഹസ്യ എന്നിവയും ഇനി സൗജന്യമായി സ്ട്രീം ചെയ്യാം. കഴിഞ്ഞ ആഴ്ച ഈറോസ് നൗ വും അവരുടെ ഷോകൾ രണ്ട് മാസത്തേക്ക് സൗജന്യമായി സ്ട്രീം ചെയ്യാം എന്ന വാഗ്ദാനം നൽകിയിരുന്നു. തനു വെഡ്‌സ് മനു റിട്ടേൺസ്, ബജിറാവോ മസ്താനി, ഹാപ്പി ഫിർ ഫാഗ് ജയേഗി തുടങ്ങിയവ ഇനി ഇറോസ് നൗ വഴി സൗജന്യമായി സ്ട്രീം ചെയ്യാം.

നാടിന് മാതൃകയായി കമൽ ഹാസനും കുടുംബവും

നടൻ കമൽ ഹാസനും കുടുംബവും പ്രത്യേക വീടുകളിൽ സ്വയം ഐസൊലേഷനിൽ. സിനിമ താരവും കമൽ ഹാസന്റെ മകളുമായ ശ്രുതി ഹാസൻ മുംബൈ മിററിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പത്തു ദിവസം മുൻപാണ് ശ്രുതി ഹാസൻ ലണ്ടനിൽ നിന്നും എത്തിയത്. ശ്രുതി ഹാസനും അമ്മ സരികയും മുംബൈയിൽ പ്രത്യേക അപ്പാർട്ട്‌മെന്റിലും അച്ഛൻ കമൽ ഹാസനും സഹോദരി അക്ഷര ഹാസനും ചെന്നൈയിൽ പ്രത്യേക വീടുകളിലുമാണ് സ്വയം ഐസൊലേഷനിൽ ഉള്ളത്. 'കുറച്ചു ദിവസവമായി ആളുകൾ സർക്കാർ നൽകുന്ന ഉപദേശങ്ങൾ ഗൗരവമായി എടുക്കുന്നുണ്ട്, നന്ദി. ഞാനും അമ്മയും (നടി സരിക) മുംബൈയിൽ ആണെങ്കിലും മറ്റൊരു അപ്പാർട്ട്‌മെന്റിൽ ആണ്. ഡാഡിയും (കമൽ ഹാസൻ) അക്ഷരയും (സഹോദരി) ചെന്നൈയിൽ പ്രത്യേക വീടുകളിലാണ്. ഞങ്ങൾക്ക് എല്ലാവർക്കും വ്യത്യസ്ത യാത്ര ഷെഡ്യുൾ ആയിരുന്നു. മാത്രമല്ല ഞങ്ങൾ ഒരുമിച്ച് ഐസൊലേഷനിൽ പോകുന്നതിൽ അർത്ഥമില്ല. ഇതാണ് ആളുകൾ എടുക്കേണ്ട തീരുമാനം എന്ന് എനിക്ക് തോന്നുന്നു'- ശ്രുതി ഹാസൻ പറഞ്ഞു.

കനികാ കപൂർ ഒരു രോഗിയെ പോലെ പെരുമാറണമെന്ന് ആശുപത്രി അധികൃതർ

രണ്ട് ദിവസം മുൻപാണ് ബോളിവുഡ് ഗായിക കനികാ കപൂറിന് കോവിഡ്-19 സ്ഥിതീകരിച്ചത്. രോഗം സ്ഥിതീകരിച്ചത് മുതൽ ഒരുപാട് വിവാദങ്ങളും ഗായികയ്ക്ക് പിന്നാലെ വന്നിരുന്നു. ഇപ്പോഴിതാ ഗായികയ്ക്കെതിരെ പുതിയ വിവാദവുമായി ആശുപത്രി അധികൃതർ തന്നെ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കനികാ കപൂർ ആശുപത്രിയിൽ നിന്നും ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ തനിക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെ പറ്റി പറഞ്ഞിരുന്നു. ആശുപത്രിയിൽ മുഴുവൻ കൊതുക് ആണെന്നും റൂമിലെ വൃത്തി പോരെന്നും കൂടാതെ തന്നെ ഒരു പ്രതിയെ പോലെയാണ് കാണുന്നത് എന്നും കനികാ കപൂർ പറഞ്ഞിരുന്നു. എന്നാൽ ഇതിന് മറുപടിയായി ഗായികയെ പ്രവേശിപ്പിച്ചിരിക്കുന്ന സഞ്ജയ് ഗാന്ധി PGIMS ആശുപത്രിയുടെ ഡയറക്ടർ തന്നെ എത്തിയിരിക്കുകയാണ്. 'കനികാ കപൂർ ഒരു രോഗിയെ പോലെയല്ല മറിച്ച് ഒരു സ്റ്റാറിനെ പോലെയാണ് പെരുമാറുന്നത്. എസിയും, ടിവിയും, ശുചിമുറിയുമുള്ള ഐസൊലേറ്റഡ് മുറിയാണ് താരത്തിന് കൊടുത്തിട്ടുള്ളത്. കൂടാതെ ഗ്ലുറ്റൻ ഫ്രീ ഫുഡാണ് താരത്തിന് ആശുപത്രിയിൽ നിന്നും സൗജന്യമായി നൽകുന്നത്. കൂടാതെ ഓരോ നാലുമണിക്കൂറും മുറി വൃത്തിയാക്കുന്നുമുണ്ട് '- ഡയറക്ടർ പറഞ്ഞു. അഹമ്മദാബാദ് മിററിന് നൽകിയ അഭിമുഖത്തിലാണ്...

Facebook

Recommended Calls