Skip to main content

Posts

Showing posts with the label covid-19

RECOMMENDED VIDEO

GET QUICK WHATS APP UPDATES

ട്യൂമർ ബാധിതയായ കൊച്ചുകുട്ടിക്ക് സഹായവുമായി സുരേഷ് ഗോപി: കുട്ടിയെ പ്രത്യേക വ്യോമസേനാ വിമാനത്തിൽ നാട്ടിലെത്തിച്ചു

പ്രശസ്ത മലയാള നടനും എം പിയുമായ സുരേഷ് ഗോപി ഈ കോവിഡ് പ്രതിസന്ധികാലത്തു കാഴ്ച വെക്കുന്ന പ്രവർത്തനം വളരെയധികം അഭിനന്ദനീയമാണ്. ഒരു എം പി എന്ന നിലയിൽ അദ്ദേഹം ഈ സമയത്തു കേരളത്തിലെ ജനങ്ങൾക്കു വേണ്ടി ചെയുന്ന കാര്യങ്ങൾക്കു വലിയ കയ്യടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. കോവിഡ് 19 പ്രതിരോധവുമായി ബന്ധപെട്ടു കാസർഗോഡ് ജില്ലക്ക് വേണ്ടി ഒട്ടേറെ സഹായങ്ങൾ അദ്ദേഹം ചെയ്തിരുന്നു. കോവിഡ് 19 ചികിത്സക്കും മറ്റുമായി കാസർഗോഡിന്റെ ആരോഗ്യ രംഗത്തു സുരേഷ് ഗോപി നൽകിയ സംഭാവനകൾ വളരെ വലുതാണ്. അത് കൂടാതെ ഭിന്ന ശേഷിക്കാരനായ ഒരു യുവാവിന്റെ ബാങ്ക് ലോൺ അടച്ചു തീർത്ത സുരേഷ് ഗോപി, മലയാള സിനിമ നിശ്ചലമായതോടെ ദുരിതത്തിലായ കേരളത്തിലെ ഫിലിം റെപ്പുമാരെ സാമ്പത്തികമായി സഹായിച്ചു കൊണ്ടും മുന്നോട്ടു വന്നിരുന്നു. ഇപ്പോഴിതാ ഒരിക്കൽ കൂടി തന്റെ കാരുണ്യ പ്രവർത്തികൊണ്ട് ശ്രദ്ധ നേടുകയാണ് ഈ സൂപ്പർ താരം. കോവിഡ് പ്രതിസന്ധി ആരംഭിച്ചതിനുശേഷം ഗൾഫിൽനിന്നുള്ള ആദ്യ രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിച്ചു കൊണ്ടാണ് സുരേഷ് ഗോപി മുന്നോട്ടു വന്നത്. ട്യൂമർ രോഗ ബാധിതയായ പാലക്കാട്‌ സ്വദേശിനിയായ സാധികയെ ചികിത്സക്കായി നാട്ടിലെത്തിക്കുന്നത...

കൊറോണ രോഗികളെ പരിചരിക്കാൻ റോബോട്ടിനെ എത്തിച്ചു നൽകി ലാലേട്ടൻ

കളമശ്ശേരി മെഡിക്കൽ കോളേജിലെ കൊറോണാ വാർഡിലേക്ക് സ്വയം നിയന്ത്രിത റോബോട്ടുമായി മോഹൻലാലിൻ്റെ വിശ്വശാന്തി ഫൗണ്ടേഷൻ. കേരള സ്റ്റാർട്ട് അപ്പ് മിഷനിലെ മേക്കർ വില്ലേജിൽ പ്രവർത്തിക്കുന്ന അസിമോവ് റോബോട്ടിക്സ് നിർമ്മിച്ച കർമിബോട്ട് എന്ന റോബോട്ടാണ് വിശ്വശാന്തി ഫൗണ്ടേഷൻ കോവിഡ് രോഗികളെ ശുശ്രൂഷിക്കാൻ വേണ്ടി എത്തിച്ചിരിക്കുന്നത്. രോഗികൾക്ക് ഭക്ഷണവും മരുന്നും വെള്ളവും എത്തിച്ചുകൊടുക്കുക രോഗികൾ ഉപയോഗിച്ച് പാത്രങ്ങളും മറ്റു വസ്തുക്കളും അണുവിമുക്തമാക്കി തിരികെ എത്തിക്കുക, രോഗികളുമായി ഡോക്ടർക്ക് വീഡിയോ  കോളിനുള്ള സൗകര്യമൊരുക്കുക എന്നിവയാണ് റോബോട്ടിന്റെ പ്രധാന ചുമതലകൾ. രോഗികളുമായുള്ള ആരോഗ്യ പ്രവർത്തകരുടെ സമ്പർക്കം പരമാവധി കുറയ്ക്കുക PPE കിറ്റുകളുടെ ഉപയോഗം പരിമിതപ്പെടുത്തുക  എന്നിവയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഒരിക്കൽ ചിട്ടപ്പെടുത്തി കഴിഞ്ഞാൽ പിന്നെ എല്ലാം സ്വയം ചെയ്യുക എന്നതാണ് റോബോട്ടിന്റെ പ്രവർത്തനരീതി. 25 കിലോയോളം ആണ് കർമ്മി ബോഡിന്റെ ഭാരം വഹിക്കാനുള്ള ശേഷി സെക്കൻഡിൽ ഒരു മീറ്ററോളം വേഗത്തിൽ സഞ്ചരിക്കുവാനും സാധിക്കും. സോപ്പ് ലായനിയും യുവി ലൈറ്റും ഉപയോഗിച്ചുള്ള അണുനശീകരണം ആണ...

മകന്റെ കൊറോണ ഭേദമായി; കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്ക് നന്ദി പറഞ്ഞ് സംവിധായകൻ എം പദ്മകുമാർ

കളമശേരി മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന സംവിധായകനായ എം പത്മകുമാറിന്റെ മകൻ കൊറോണ വൈറസിൽ നിന്നും മുക്തനായിരുന്നു. ഈ വിഷയത്തിൽ സർക്കാരിനോടും ഒപ്പം ആരോഗ്യ പ്രവർത്തകരോടും നന്ദി അറിയിക്കുകയാണ് അദ്ദേഹം. പാരിസിൽ വച്ച് കോവിഡ് ബാധിതനുമായി സമ്പർക്കമുണ്ടായതായി സംശയം തോന്നിയതിനാൽ, നാട്ടിൽ തിരിച്ചെത്തി ചികിത്സ തേടുകയായിരുന്നു സംവിധായകന്റെ മകൻ. ഏവർക്കും നന്ദി രേഖപ്പെടുത്തി കൊണ്ട് അദ്ദേഹം കുറിക്കുന്നത് ഇങ്ങനെയാണ്: "Dear all , My son Akash and his colleague Eldho Mathew has been discharged from Kalamassery M C, after the treatment of COVID 19 successfully.. Lots of thanks & Love to the Doctors, nurses and all  other health workers who were dedicated to fight against this disease.. And my love to   the Captain of the entire team our Honourable CM, Sri PINARAYI VIJAYAN, our health Minister Smt. Shylaja teacher, our district Collector S. Suhas and all... This is not just an expression of gratitude, also my pride about my state, my Government which is No: 1  among  t...

ലോക്ക്ഡൗൺ വിരസതയകറ്റാൻ സാംസ്കാരിക വകുപ്പ് വക പാട്ടുമത്സരം

ലോക്ക്ഡൗൺ വിരസതയകറ്റാൻ കേരളസംസ്ഥാന സാംസ്‌കാരിക വകുപ്പും മഹാകവി മോയിൻ കുട്ടി വൈദ്യർ മാപ്പിള കലാ അക്കാദമിയും ചേർന്ന് മാപ്പിളപ്പാട്ട് മത്സരം സംഘടിപ്പിക്കുന്നു മാപ്പിളപ്പാട്ട് പാടി മൊബൈലിൽ പകർത്തി വീഡിയോയും ജനന തീയതി തെളിയിക്കുന്ന രേഖയുടെ ചിത്രവും ചേർത്ത് +91 92071 73451 എന്ന വാട്‌സ്ആപ്പ്‌ നമ്പറിലേക്ക് അയയ്ക്കൂ സമ്മാനങ്ങളും സാക്ഷ്യപത്രവും നേടൂ വിഭാഗങ്ങൾ: 1. ബാല്യം- 12 വയസ്സ് വരെ 2. കൗമാരം- 13-19 വയസ്സ് വരെ 3. യൗവ്വനം- 20-35 വയസ്സ് വരെ 4. പൊതു വിഭാഗം- 36 വയസ്സ് മുതൽ നിബന്ധനകൾ: പാട്ടുകാർക്ക് 2 പാട്ടുകൾ പാടി അയക്കാം (ട്രഡീഷനൽ & ജനപ്രിയ ഗാനം) വായ്പ്പാട്ട് മാത്രമാണ് സ്വീകാര്യം മാപ്പിളപ്പാട്ട് രംഗത്തെ പ്രമുഖരായ ഫിറോസ് ബാബു, മുക്കം സാജിത, ഫൈസൽ എളേറ്റിൽ തുടങ്ങിയവർ വിധി നിർണയിക്കുന്നു അവസാന തീയതി: ഏപ്രിൽ 10

ഈ കോറോണക്കാലത്തും ഈ മലയാള ചിത്രം മുടക്കമില്ലാതെ ഷൂട്ടിങ് തുടരുന്നു

ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ചലച്ചിത്ര മേഖല ഉള്‍പ്പെടെ പൂര്‍ണമായും സ്തംഭിക്കപ്പെട്ടപ്പോള്‍ ഇതൊന്നും ബാധിക്കാതെ ചിത്രീകരണം തുടരുന്നൊരു മലയാള ചിത്രമുണ്ട്. കിഴക്കന്‍ ആഫ്രിക്കയിലെ ജിബൂട്ടിയില്‍ ചിത്രീകരിക്കുന്ന സിനിമ. സിനിമയുടെ പേരും രാജ്യത്തിന്റെ പേര് തന്നെയാണ് ജിബൂട്ടി. മാര്‍ച്ച് 5ന് തുടങ്ങിയ ചിത്രീകരണം ഏപ്രില്‍ 19 വരെ തുടരുമെന്ന് സിനിമ നിര്‍മ്മാണ നിര്‍വഹണ ചുമതലയുള്ള സഞ്ജയ് പടിയൂര്‍ പ്രതികരിച്ചു. ജിബൂട്ടിയില്‍ കൊവിഡ് 19 നിയന്ത്രണങ്ങളും സിനിമ ചിത്രീകരിക്കുന്ന ജനവാസ മേഖലയില്‍ നിന്ന് ഏറെ അകലെയാണ്. നടനും സംവിധായകനുമായ ദിലീഷ് പോത്തന്‍, അമിത് ചക്കാലക്കല്‍, ജേക്കബ് ഗ്രിഗറി, അഞ്ജലി നായര്‍ ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ ജിബൂട്ടിയിലെ ലൊക്കേഷനിലാണ്. ജനപ്രിയ ടെലിവിഷന്‍ പരമ്പരയായിരുന്നു ഉപ്പും മുളകും പ്രധാന എപ്പിസോഡുകള്‍ ഒരുക്കിയ എസ് ജെ സിനു ആണ് ജിബൂട്ടിയുടെ സംവിധായകന്‍. ജിബൂട്ടിയിലെ മലയാളി വ്യവസായികളായ ജോബി പി സാമും സ്വീറ്റി മരിയയും ചേര്‍ന്നാണ് ഈ സിനിമ നിര്‍മ്മിക്കുന്നത്. ജിബൂട്ടിയുടെ വിനോദ സഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതായിരിക്കും സിനിമ. ചിത്രത്തിന്റെ ലോഞ്ചിനായി രാജ്യത്തെ ന...

ആടുജീവിതം ഷൂട്ടിംഗ് അനുമതി റദ്ദാക്കി: പൃഥ്വിരാജ് അടക്കം 58 പേർ ജോർദാൻ മരുഭൂമിയിൽ കുടുങ്ങിക്കിടക്കുന്നു

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ ഷൂട്ടിംഗ് ജോർദാനിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ കൊവിഡ് 19 കര്‍ഫ്യൂവിനെ തുടര്‍ന്ന് ഇപ്പോൾ ഷൂട്ടിംഗ് നിർത്തി വെക്കേണ്ട സാഹചര്യം ഉണ്ടായിരിക്കുകയാണ്. കര്‍ഫ്യൂ കര്‍ശനമാക്കിയതിന്റെ ഭാഗമായി ഷൂട്ടിംഗ് അനുമതി റദ്ദാക്കുകയും തുടര്‍ന്ന് പൃഥ്വിരാജ് സുകുമാരനും ബ്ലെസിയും ഉള്‍പ്പെടെ 58 അംഗ സംഘം അവിടെ കുടുങ്ങുകയും ചെയ്തു. ഇക്കാര്യം അറിയിച്ച് ബ്ലസി ഫിലിം ചേംബറിന് കത്തയക്കുകയും പൃഥ്വിരാജിനെയും ബ്ലെസിയെയും സംഘത്തെയും നാട്ടിലേക്ക് മടങ്ങാന്‍ ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ച് ഫിലിം ചേംബര്‍ ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയനും, കേന്ദ്രമന്ത്രി വി മുരളീധരനും കത്തയക്കുകയും ചെയ്തു. ഈ സംഭവത്തിൽ കേന്ദ്രവിദേശകാര്യമന്ത്രിയും മുഖ്യമന്ത്രിയും ഇടപെട്ടിരുന്നു. സംവിധായകന്‍ ബ്ലെസിയും പൃഥ്വിരാജും ഉള്‍പ്പെടെ 58 അംഗസംഘമാണ് ജോര്‍ദ്ദനിലെ വാദിറം മരുഭൂമിയല്‍ ഇപ്പോൾ കുടുങ്ങിയിരിക്കുന്നത്. കൊറോണ വൈറസ് വ്യാപിക്കുന്ന ഈ സാഹചര്യത്തിലും വിദേശ കാര്യമന്ത്രാലയം ഇടപെട്ട് ഏപ്രിൽ 10 വരെ ചിത്രീകരണത്തിനുള്ള അനുമതി നീട്ടുകയായിരുന്നു. ലോക്ക് ഡൗൺ കർശനമാക്കിയതിന് പിന്നാലെയാണ് ഈ അനുമതി റദ്...

പൊതുഇടങ്ങൾ അണുവിമുക്തമാക്കൻ തല അജിത് ഉപദേഷ്ടാവായിട്ടുള്ള ടീം ദക്ഷയുടെ ഡ്രോണുകൾ

ഏപ്രിൽ 14വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുക്കുന്ന സാഹചര്യത്തിൽ പൊതു ഇടങ്ങൾ അണുവിമുക്തമാക്കുന്നത്തിന്റെ തിരക്കിലാണ് ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും. തമിഴ്നാട് സർക്കാരും ഇങ്ങനെയുള്ള പ്രവർത്തനങ്ങളിൽ സജീവമാണ്. എന്നാൽ തമിഴ്നാട് സർക്കാരിന് വെല്ലുവിളിയായി വലിയ വാഹനങ്ങൾ കടന്നു ചെല്ലാൻ കഴിയാത്ത ഒരുപാട് ഇടങ്ങൾ ഉണ്ട്. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ഡ്രോണുകൾ ഉപയോഗിച്ച് അണുനശീകരണം നടത്തുകയാണിപ്പോൾ. തമിഴ് സിനിമാതാരം അജിത് ഉപദേഷ്ടാവായിട്ടുള്ള ദക്ഷ എന്ന ടീമുമായി സഹകരിച്ചാണ് സർക്കാരിന്റെ ഈ പ്രവർത്തനം. കഴിഞ്ഞ വർഷം ഡ്രോൺ ഒളിംപിക്‌സിൽ മെഡലുകൾ സ്വന്തമാക്കിയ ടീമാണ് മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എഴുപത് പേരടങ്ങുന്ന ടീം ദക്ഷ. കൃഷി ആവശ്യങ്ങൾക്കും സുരക്ഷയ്ക്കുമാണ് ഇവർ പ്രധാനമായും ഡ്രോണുകൾ ഉണ്ടാക്കുന്നത്. ഇപ്പോൾ സർക്കാരുമായി സഹകരിച്ച് അനുനശീകരണത്തിന് ഉപയോഗിക്കുന്നത് രൂപമാറ്റം വരുത്തിയ ഡ്രോണുകളാണ്. പെട്രോൾ ഉപയോഗിച്ച് പറക്കുന്ന ഡ്രോണുകളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. ഏകദേശം മൂന്ന് ലക്ഷം സ്ക്വയർ മീറ്ററിൽ 900 ലിറ്റർ അണുനാശിനി ഉപയോഗിച്ചതായി ടീം ദക്ഷയുടെ പ്രോജക്ട് അസ്സോസിയേറ്റ് അരുൾ സെൻകൻ പറഞ്ഞു. നടൻ അജിത് നാട്...

ലണ്ടനിൽ നിന്നും വന്ന സുരേഷ് ഗോപിയുടെ മകൻ ക്വാരൻടൈനിൽ; പൊലീസിന് നിയന്ത്രിക്കാൻ പറ്റാതെ വന്നാൽ വരാൻ പോകുന്നത് പട്ടാളമാണ്

ലോകം മുഴുവൻ കൊറോണ വൈറസ് ഭീതിയിൽ ആയിരിക്കുകയാണ്. ഈ അവസരത്തിൽ ആരോടും പുറത്തിറങ്ങരുതെന്ന് സർക്കാർ നിർദേശിച്ചിട്ടും പുറത്തിറങ്ങുന്ന ആളുകളെ നിയന്ത്രിക്കാനായി പോലീസ് നിർബന്ധിതരാവുകയാണ്. അങ്ങനെ നിയമം തെറ്റിച്ച് പുറത്തിറങ്ങി നടക്കുന്നവരോട് മോശമായ രീതിയിൽ സംസാരിച്ചാലും അതിൽ തെറ്റില്ല എന്ന് ഇപ്പോൾ പറയുകയാണ് സുരേഷ് ഗോപി എംപി. മനോരമ ന്യൂസ് ചർച്ചയിലാണ് താരം തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയത്. അങ്ങനെ നടക്കുന്നവരോട് കുറച്ചു മോശമായ രീതിയിൽ സംസാരിക്കേണ്ടി വരും എന്നും അതിൽ മുഖ്യമന്ത്രി പോലീസുകാർക്ക് നിയന്ത്രണങ്ങൾ അധികം വെക്കേണ്ടത് ഇല്ലെന്നും സുരേഷ്ഗോപി പറയുന്നു. ‘മോശമായ ഭാഷകൾ ഉപയോഗിച്ചോളൂ, ശരീരത്തിലെ അവയവങ്ങള്‍ക്ക് പരുക്കേല്‍ക്കാതെ തല്ലുന്നതിലും കുഴപ്പമില്ല. തല്ലിയാലേ ആളുകള്‍ നന്നാവൂ എന്ന് വന്നാല്‍ കുറ്റം പറയാനാകില്ല. അക്കാര്യത്തിൽ മുഖ്യമന്ത്രി, പൊലീസിന് മുന്നില്‍ ഒരു പാട് നിയന്ത്രണം വയ്ക്കാതിരിക്കുന്നതാണ് നല്ലത്. ഈ സേനയെ കയ്യെടുത്ത് കുമ്പിടണം.’ ‘ഈ ലോകത്തിനു വേണ്ടിയാണ് ഇവർ പ്രവർത്തിക്കുന്നത്. പൊലീസിന് നിയന്ത്രിക്കാന്‍ പറ്റില്ലാതെ വന്നാല്‍ വരാന്‍ പോകുന്നത് പട്ടാളമാണ്. അവര്‍ക്ക് മലയാളിയെയും തമിഴനെയ...

ഇങ്ങനെയൊരു മുഖ്യമന്ത്രിയ്ക്ക് കീഴിൽ നമ്മൾ സുരക്ഷിതരാണ് - മോഹൻലാൽ

കോവിഡ്-19 പടരുന്ന സാഹചര്യത്തിൽ ഏറ്റവും മികച്ച രീതിയിലുള്ള നിയന്ത്രണ പ്രവർത്തനങ്ങൾ നടത്തുന്ന സംസ്ഥാനമാണ് നമ്മുടെ കേരളം. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾക്ക് ദേശീയ തലത്തിൽ നിന്നും വരെ പ്രശംസ ലഭിച്ചിരുന്നു. ഇപ്പോഴിതാ മുഖ്യമന്ത്രിയെ പ്രശംസിച്ചു കൊണ്ട് നടൻ മോഹൻലാലും രംഗത്ത് എത്തിയിരിക്കുകയാണ്. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് മോഹൻലാൽ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസ അറിയിച്ചത്. ഫേസ്ബുക്ക് പോസ്റ്റ് ഇതാ :- മനുഷ്യർ വീടുകളിൽ ഒതുങ്ങുമ്പോൾ പട്ടിണിയിലാവുന്ന വളർത്തുമൃഗങ്ങളെ , തെരുവുകളിൽ മനുഷ്യർ ഇല്ലാതാവുമ്പോൾ  വിശന്നുവലയുന്ന തെരുവുനായ്ക്കളെ , ശാസ്താംകോട്ട അമ്പലത്തിലെ പടച്ചോറില്ലാതാവുമ്പോൾ കൊടും പട്ടിണിയിലാവുന്ന കുരങ്ങന്മാരെ.......  അരെയൊക്കെയാണ് മഹാമാരിയുടെ ഈ നാളിൽ ഒരു മുഖ്യമന്ത്രി ഓർത്തെടുത്ത് കരുതലോടെ ചേർത്തു നിർത്തുന്നത്! നമ്മൾ ഭാഗ്യവാന്മാരാണ്.. മഹാരാജ്യത്തിൻ്റെ സർവ്വ സന്നാഹങ്ങളും കൊണ്ട് സകല മനുഷ്യർക്കും രക്ഷാ കവചം ഒരുക്കുന്ന ഒരു പ്രധാനമന്ത്രിക്കു കീഴിൽ, ഇങ്ങനെയൊരു മുഖ്യമന്ത്രിക്കു കീഴിൽ നമ്മൾ സുരക്ഷിതരാണ്. പക്ഷേ, നമ്മുടെ സുരക്ഷയ്ക്ക്, നമ്മുടെ കാവലിന...

ലോക്ക് ഡൗൺ സമയത്ത് ഹിറ്റ് സീരിയൽ വീണ്ടും ടെലികാസ്റ്റ് ചെയ്യാനൊരുങ്ങി ദൂരദർശൻ

ലോക്ക് ഡൗൺ സമയത്ത് വീട്ടിലിരിക്കുന്നവർക്ക് സന്തോഷ വാർത്തയുമായി എത്തിയിരിക്കുകയാണ് കേന്ദ്ര വാർത്താവിനിമയ മന്ത്രി പ്രകാശ് ജാവ്ദേക്കർ. ദൂരദർശന്റെ എക്കാലത്തെയും ഹിറ്റ് സീരിയലായ 'രാമായണം' മാർച്ച് 28 ശനിയാഴ്ച മുതൽ വീണ്ടും ടെലികാസ്റ്റ് ചെയ്യുന്നു. കേന്ദ്ര മന്ത്രി പ്രകാശ് ജാവ്ദേക്കർ തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.ലോക്ക് ഡൗൺ സമയത്ത് എക്കാലത്തെയും ഹിറ്റ് സീരിയലുകളായ രാമായണവും, മഹാഭാരതവും വീണ്ടും ടെലികാസ്റ്റ് ചെയ്യണമെന്ന് സോഷ്യൽ മീഡിയയിൽ കൂടി ഒരുപാട് പേർ ആവശ്യപ്പെട്ടിതനുസരിച്ചാണ് ഈ തീരുമാനമെന്ന് മന്ത്രി പറഞ്ഞു. ഇതിൽ രാമായണത്തിന്റെ ടെലികാസ്റ്റിങ്ങാണ് ശനിയാഴ്ച ആരംഭിക്കുന്നത്. രാവിലെ 9:00am മുതൽ 10:00am വരെയും രാത്രി 9:00pm മുതൽ 10:00pm വരെയുമാണ് എപ്പിസോഡുകൾ ടെലികാസ്റ്റ് ചെയ്യുക. മഹാഭാരതത്തിന്റെ ടെലിക്കേസ്റ്റിംങും ഉടൻ ആരംഭിക്കുമെന്ന് പ്രസർ ഭാരതി സിഇഒ ശശി ശേഖർ ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. 

കലാകാരന്മാർക്ക് സഹായം അഭ്യർത്ഥിച്ചുകൊണ്ട് മുഖ്യമന്ത്രിയ്ക്ക് വിനയന്റെ കത്ത്

ഏപ്രിൽ 14 വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത് ദിവസ വേതനക്കാരാണ്. ഇതിൽ തന്നെ ഒരു വലിയ വിഭാഗം കലാമേഖലയിൽ ഉള്ളവരാണ്. ഇപ്പോഴിതാ അവർക്ക് സഹായം അഭ്യർത്ഥിച്ചു കൊണ്ട് മുഖ്യമന്ത്രിയ്ക്ക് കത്തയിച്ചിരിക്കുകയാണ് സംവിധായകൻ വിനയൻ. വിനയൻ തന്നെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കത്തിന്റെ പൂർണ രൂപം ഇതാ:- ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അറിയുന്നതിന്. സർ, കൊറോണ വൈറസിന്റെ ഭീതീജനകമായ അന്തരീക്ഷത്തിൽ സംസ്ഥാനം ലോക്ക്  ഔട്ടിലേക്ക്  പോയിരിക്കുന്ന സാഹചര്യമാണല്ലോ ഇന്നുള്ളത്. ഈ മഹാമാരിയെ അതിജീവിക്കാനും ലോക്ക് ഔട്ട് കാലം തൊഴിൽ നഷ്ടപ്പെട്ട സാധാരണക്കാർക്ക് സമാശ്വാസമേകാനും  അക്ഷീണം  പരിശ്രമിക്കുന്ന കേരള  സർക്കാരിനും അതിന്  നേതൃത്വം  നൽകുന്ന മുഖ്യമന്ത്രിയെയും  ആദ്യമായ്‌ അഭിനന്ദിക്കാൻ ഈ അവസരം ഉപയോഗിക്കട്ടെ.                        എല്ലാ  വിഭാഗം  ജനങ്ങളും ബുദ്ധിമുട്ടനുഭവിക്കുന്ന ഈ അവസ്ഥയിൽ സാംസ്‌കാരിക  ക്ഷേമനിധിയുമായി  ചേർന്ന...

വണ്ടർ വുമൺ വിദ്യ: കൊറോണ വൈറസ് ബോധവൽക്കരണത്തിന്റെ ഭാഗമായി ഫെഫ്ക പുറത്തിറക്കിയ മൂന്നാമത്തെ ഷോർട്ട് ഫിലിം

കോവിഡ്-19 നെതിരെ പോരാടുന്നവർക്ക് ആദരം ആർപ്പിച്ചുകൊണ്ടും ജനങ്ങളെ കൂടുതൽ ബോധവാന്മാരാക്കാൻ വേണ്ടിയും ഫെഫ്ക (ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള) പുറത്തിറക്കുന്ന ഒൻപത് ഷോർട്ട് ഫിലിമുകളിൽ മൂന്നാമത്തത് ഇന്ന് പുറത്തിറങ്ങി. 'വണ്ടർ വുമൺ വിദ്യ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് അന്ന രേഷ്മ രാജനാണ്. ഷോർട്ട് ഫിലിം ഇതാ: ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്‌സിന്റെ സഹായത്തോടെ 'ഒൻപത് സൂപ്പർ ഹീറോസും ഒരു വില്ലനും, കൊറോണ' എന്ന ടാഗ് ലൈനോട് കൂടിയാണ് ഫെഫ്ക ഷോർട്ട് ഫിലിമുകൾ നിർമിക്കുന്നത്. ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞത് ഇങ്ങനെ 'ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് മൂന്ന് നാല് ദിവസം മുൻപാണ് ഇതിനുള്ള ഐഡിയ പ്ലാൻ ചെയ്തതും അവ നടപ്പാക്കിയതും. ഡയറക്ടർമാരായ അരുൺ ഗോപിയും, സിദ്ധാർത്ഥ് ശിവയും ഈ ടീമിനോടൊപ്പം ഉണ്ടായിരുന്നു. സൗണ്ടും, എഡിറ്റിംഗും, സംഗീതവുമെല്ലാം അതത് വിഭാഗങ്ങളുടെ ചുമതല വഹിക്കുന്ന ഈ യൂണിയനിലെ അംഗങ്ങൾ തന്നെയാണ് ചെയ്യുന്നത്.' മുത്തുമണിയും ശ്രീജ ദാസും അഭിനയിച്ച ഈ സീരീസിലെ ആദ്യത്തെ ഷോർട്ട് ഫിലിം 'വണ്ടർ വു...

ലോക്ക് ഡൗൺ സമയത്ത് സൗജന്യ സ്ട്രീമിങ്ങുമായി ആമസോൺ പ്രൈം

ഏപ്രിൽ 14 വരെ ഇന്ത്യയിൽ ലോക്ക് ഡൗൺ  പ്രഖ്യാപിച്ചിരിക്കുകയാണ്. ഇനിയുള്ള ദിവസങ്ങൾ കുട്ടികളെ സംബന്ധിച്ചടത്തോളം വളരെ ദുഷ്കരമാണ്. വിരസത ഏറ്റവും കൂടുതൽ മാനസികമായി അലട്ടുന്നതും നമ്മുടെ കുട്ടികളെയാണ്. ഈ സാഹചര്യത്തിലാണ് ആമസോൺ പ്രൈം കുട്ടികൾക്കായും കുടുംബങ്ങൾക്കായും പുതിയ ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്. നിരവധി ഷോകളും സിനിമകളും ഇനി സൗജന്യമായി  സ്ട്രീം ചെയ്യാം എന്നതാണ് ആമസോൺ പ്രൈമിന്റെ വാഗ്ദാനം. ഇതിൽ ആമസോൺ ഒറിജിനലിന്റെ കുട്ടികൾക്കും കുടുംബങ്ങൾക്കുമായിയുള്ള ഷോകളും ഉൾപ്പെടുത്തിയിട്ടുണ്ട്. പെപ്പ പിഗ്, ദി അഡ്വഞ്ചർ ഓഫ് തെന്നാലി രാമ, ബാഹുബലി ദി ലോസ്റ്റ് ലെജൻഡ്, ഛോട്ടാ ഭീം, സിംഗപുര കാ രഹസ്യ എന്നിവയും ഇനി സൗജന്യമായി സ്ട്രീം ചെയ്യാം. കഴിഞ്ഞ ആഴ്ച ഈറോസ് നൗ വും അവരുടെ ഷോകൾ രണ്ട് മാസത്തേക്ക് സൗജന്യമായി സ്ട്രീം ചെയ്യാം എന്ന വാഗ്ദാനം നൽകിയിരുന്നു. തനു വെഡ്‌സ് മനു റിട്ടേൺസ്, ബജിറാവോ മസ്താനി, ഹാപ്പി ഫിർ ഫാഗ് ജയേഗി തുടങ്ങിയവ ഇനി ഇറോസ് നൗ വഴി സൗജന്യമായി സ്ട്രീം ചെയ്യാം.

കൊറോണയെപ്പറ്റി അശാസ്ത്രീയമായ വിവരങ്ങൾ നൽകി: മോഹൻലാലിനെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതി

നടൻ മോഹൻലാലിനെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതി. കമ്മീഷൻ പരാതി സ്വീകരിച്ചു. കോറോണയെപ്പറ്റി അശാസ്ത്രീയമായതും വഴി തെറ്റിക്കുന്നതുമായ പ്രസ്താവന നടത്തിയതിന് ദിനു വെയിൽ എന്ന വ്യക്തിയാണ് പരാതി നൽകിയത് നിലവിൽ ദിശ കേരള എന്ന സംഘടനയുടെ പ്രസിഡണ്ടും സ്ഥാപകനുമാണ് ദിനു. മോഹൻലാലിനെതിരെ താൻ കൊടുത്ത പരാതി മുഷ്യാവകാശ കമ്മീഷൻ സ്വീകരിച്ചു എന്നറിയിച്ചുകൊണ്ട് ദിനു ഫേസ്ബുക്കിൽ പോസ്റ്റ്  ഇട്ടിരുന്നു. കേസ് സ്വീകരിച്ചു എന്നറിയിച്ചുകൊണ്ട് വന്ന സന്ദേശത്തിന്റെ ചിത്രവും അയാൾ ഒപ്പം ചേർത്തിട്ടുണ്ട്. പോസ്റ്റിന്റെ പൂർണ രൂപം: "നടൻ മോഹൻലാലിനെതിരെ ഞാൻ സമർപ്പിച്ച പരാതിയിൽ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു.Case no. 2377/11/9/2020. "സ്റ്റാർഡം" എന്നത് സമൂഹം കൽപ്പിച്ചു തരുന്ന താരപ്രഭയാണെന്നും, അതിൽ സാമൂഹിക ഉത്തരവാദിത്തത്തോടെയുള്ള പെരുമാറ്റമാണാവശ്യമെന്ന് ഏത് താരതമ്പുരാനും ഓർക്കേണ്ടതായുണ്ട്. ചിലരെ സുഖിപ്പിക്കാൻ വേണ്ടി മാത്രം ബ്ലോഗിൽ പേനയുന്തുന്ന ഒരാൾക്ക് മാത്രമേ കൈയ്യടിയുടെ മന്ത്രോചാരണം  കാരണം വൈറസ് നശിക്കുമെന്ന് തള്ളാനാവും. അതത്ര നിഷ്കളങ്കവുമല്ല. ഈ മഹാ ദുരന്ത കാലത്ത് അശാസ്ത്...

ദിവസ വേതനകാർക്ക് ആദ്യം സഹായം തന്നത് ലാലേട്ടൻ: ഫെഫ്ക

രാജ്യം കൊറോണ വൈറസ് ബാധയുടെ കടുത്ത ആക്രമണത്തിന്റെ നിഴലിലാണ്. പല സംസ്ഥാനങ്ങളിലും ഇതിനോടകം നിരോധനാജ്ഞ പ്രഖ്യാപിച്ചു കഴിഞ്ഞു. കൊറോണ വൈറസ് ബാധ മൂലം ദീര്‍ഘനാള്‍ തൊഴില്‍ നഷ്ടപ്പെടുന്ന സിനിമാ തൊഴിലാളികളെ സഹായിക്കുന്നതിനായി ഫെഫ്ക രംഗത്ത് എത്തിയിരുന്നു. ഇതിനായി ഇവർ പ്രത്യേക വാട്‌സ്ആപ്പ് ഗ്രൂപ്പ് അടക്കം തയ്യാറാക്കി ചർച്ചകളിൽ ആണ്. ദിവസ വേതനക്കാരെ എങ്ങനെ സഹായിക്കാം എന്ന ചർച്ച ആദ്യം വന്നപ്പോൾ തന്നെ മോഹൻലാൽ ആണ് തങ്ങളെ ആദ്യം സഹായിക്കാൻ മുന്നിട്ടറിങ്ങിയത് എന്നവർ പറയുന്നു. ഒരു വലിയ തുകയും അദ്ദേഹം വാഗ്‌ദാനം ചെയ്തതായി ഫെഫ്ക ഭാരവാഹികൾ പറയുന്നു. മനോരമ ഓൺലൈനിനോട് ഫെഫ്ക ഭാരവാഹികൾ പറഞ്ഞ വാക്കുകൾ ചുവടെ : ‘കോവിഡ് ഭീതി ഉയർന്ന സാഹചര്യത്തിൽ ഫെഫ്ക ആദ്യം ചിന്തിച്ചത് ദിവസവേതന തൊഴിലാളികളെക്കുറിച്ചായിരുന്നു.ചിത്രീകരണം മുടങ്ങുന്ന സാഹചര്യം വന്നാൽ എങ്ങനെ ഇവരെ സഹായിക്കണമെന്നും ചർച്ച ചെയ്യുകയുണ്ടായി. ഫെഫ്കയുടെ നേതൃത്വത്തിൽ ഇതിനായി വാട്സാപ് ഗ്രൂപ്പും തുടങ്ങി. എന്നാൽ അതിനു മുമ്പുതന്നെ, അവരെ സഹായിക്കാൻ എന്തുചെയ്യാനാകുമെന്നു നടൻ മോഹൻലാൽ ചോദിച്ചിരുന്നു. ഫെഫ്കയുടെ പദ്ധതിയെപ്പറ്റി അറിയിച്ചപ്പോൾ അദ്ദേഹം ഒരു വലിയ തുക വാഗ്ദ...

കൊറോണക്കാലത്ത് നടൻ മണികണ്ഠന് വിവാഹം: ചടങ്ങ് ലളിതമായി നടത്തും

ലോകം മുഴുവൻ കോറോണയുടെ ഭീതിയിലാണ്. ഈ സാഹചര്യത്തിൽ മാർച്ച് 31വരെ ആളുകൾ കൂടുന്ന ഇടങ്ങൾ ഒഴിവാക്കണമെന്നാണ് സർക്കാർ നിർദ്ദേശം. വിവാഹം, ഉത്സവങ്ങൾ, മരണ ചടങ്ങുകൾ എന്നിങ്ങനെയുള്ള പരിപാടികളെല്ലാം ലളിതമായി നടത്തണമെന്നും നിയമത്തിൽ പറയുന്നു. ഇതുപ്രകാരം ഏപ്രിലിൽ നടത്താനിരുന്ന തന്റെ വിവാഹം ആർഭാടങ്ങളില്ലാതെ ലളിതമായി നടത്തുമെന്ന് നടൻ മണികണ്ഠൻ ആചാരി പറയുകയാണ്. ഏപ്രിൽ 26ന് നിശ്ചയിച്ചിരുന്ന വിവാഹം ഭീതി ഒടുങ്ങാത്ത ഈ വേളയിൽ വെറും ചടങ്ങ് മാത്രമായി നടത്തുവാനാണ് തീരുമാനം. ആഘോഷങ്ങൾ എന്നു വേണമെങ്കിലും ആകാം എന്നും ലോകം മുഴുവൻ ഭീതിയോടെ ഇരിക്കുമ്പോൾ ആളുകൾ മരിച്ചു കൊണ്ടിരിക്കുമ്പോൾ ആഘോഷിക്കുന്നത് ശരിയല്ല എന്നും മണികണ്ഠൻ പറയുന്നു. മാതൃഭൂമിയോട് ആണ് മണികണ്ഠൻ തന്റെ വിവാഹത്തെപ്പറ്റി സംസാരിച്ചത്. എല്ലാം പൂർണ്ണമായി മാറിയാൽ മാത്രമേ വിവാഹത്തിന്റെ ആഘോഷങ്ങൾ നടത്തുകയുള്ളൂ എന്നും താരം അറിയിച്ചിട്ടുണ്ട്. ഇതിനിടെ കാസർഗോഡും കോഴിക്കോടും സർക്കാർ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ്-19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വ്യാപനം തടയാനായി ജില്ലാ ഭരണകൂടവും പോലീസും നടപട കര്‍ശനമാക്കിത്തുടങ്ങി. നിയന്ത്രണങ്ങളിലുള്ളവര്‍ പുറത്...

കനികാ കപൂർ ഒരു രോഗിയെ പോലെ പെരുമാറണമെന്ന് ആശുപത്രി അധികൃതർ

രണ്ട് ദിവസം മുൻപാണ് ബോളിവുഡ് ഗായിക കനികാ കപൂറിന് കോവിഡ്-19 സ്ഥിതീകരിച്ചത്. രോഗം സ്ഥിതീകരിച്ചത് മുതൽ ഒരുപാട് വിവാദങ്ങളും ഗായികയ്ക്ക് പിന്നാലെ വന്നിരുന്നു. ഇപ്പോഴിതാ ഗായികയ്ക്കെതിരെ പുതിയ വിവാദവുമായി ആശുപത്രി അധികൃതർ തന്നെ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കനികാ കപൂർ ആശുപത്രിയിൽ നിന്നും ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ തനിക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെ പറ്റി പറഞ്ഞിരുന്നു. ആശുപത്രിയിൽ മുഴുവൻ കൊതുക് ആണെന്നും റൂമിലെ വൃത്തി പോരെന്നും കൂടാതെ തന്നെ ഒരു പ്രതിയെ പോലെയാണ് കാണുന്നത് എന്നും കനികാ കപൂർ പറഞ്ഞിരുന്നു. എന്നാൽ ഇതിന് മറുപടിയായി ഗായികയെ പ്രവേശിപ്പിച്ചിരിക്കുന്ന സഞ്ജയ് ഗാന്ധി PGIMS ആശുപത്രിയുടെ ഡയറക്ടർ തന്നെ എത്തിയിരിക്കുകയാണ്. 'കനികാ കപൂർ ഒരു രോഗിയെ പോലെയല്ല മറിച്ച് ഒരു സ്റ്റാറിനെ പോലെയാണ് പെരുമാറുന്നത്. എസിയും, ടിവിയും, ശുചിമുറിയുമുള്ള ഐസൊലേറ്റഡ് മുറിയാണ് താരത്തിന് കൊടുത്തിട്ടുള്ളത്. കൂടാതെ ഗ്ലുറ്റൻ ഫ്രീ ഫുഡാണ് താരത്തിന് ആശുപത്രിയിൽ നിന്നും സൗജന്യമായി നൽകുന്നത്. കൂടാതെ ഓരോ നാലുമണിക്കൂറും മുറി വൃത്തിയാക്കുന്നുമുണ്ട് '- ഡയറക്ടർ പറഞ്ഞു. അഹമ്മദാബാദ് മിററിന് നൽകിയ അഭിമുഖത്തിലാണ്...

Facebook

Recommended Calls