Skip to main content

Posts

Showing posts with the label tovino thomas

RECOMMENDED VIDEO

GET QUICK WHATS APP UPDATES

ടൊവിനോയും കീർത്തി സുരേഷും ഒന്നിക്കുന്നു

  നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ രേവതി കലാമന്ദിർ നിർമ്മിച്ച്  നടനും സംവിധായകനുമായ വിഷ്ണു ജി രാഘവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പുറത്തിറങ്ങി. 'വാശി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ടൊവിനോ തോമസ്, കീർത്തി സുരേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്. മലയാളത്തിന്റെ പ്രിയതാരം മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് "വാശി" എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റര്‍ ഇന്ന് അനൗൺസ് ചെയ്തത്. ജാനിസ് ചാക്കോ സൈമൺ കഥയെഴുതുന്ന ചിത്രത്തിന്റെ തിരക്കഥ സംവിധായകൻ വിഷ്ണു തന്നെയാണ് നിർവഹിക്കുന്നത്. നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഛായാഗ്രാഹകന്‍ റോബി വർഗ്ഗീസ് രാജാണ് സിനിമയ്ക്ക് വേണ്ടി ക്യാമറ ചെയ്യുന്നത്. മഹേഷ് നാരായണൻ എഡിറ്റിങ്ങും, വിനായക് ശശികുമാറിന്റെ വരികള്‍ക്ക്  കൈലാസ് മേനോൻ സംഗീതവും നിര്‍വ്വഹിക്കുന്നു. രേവതി കലാമന്ദിറിന്റെ ബാനറിൽ ജി.സുരേഷ്കുമാറാണ് സിനിമ നിര്‍മ്മിക്കുന്നത്. മേനക സുരേഷ്, രേവതി സുരേഷ് എന്നിവർ സഹനിർമ്മാണവും നിധിൻ മോഹൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമാവുന്നു. ലൈന്‍ പ്രൊഡ്യൂസര്‍- കെ.രാധാകൃഷ്ണൻ, പ്രോജക്ട് ഡിസൈനർ- ബാദുഷ എ...

'മിന്നൽ മുരളി'യുടെ റിലീസിനെ കുറിച്ച് ബേസിൽ ജോസഫ്

  ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മിന്നൽ മുരളി'. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരുങ്ങുന്ന ചിത്രം നിർമിക്കുന്നത് വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്‍റെ ബാനറില്‍ സോഫിയ പോള്‍ ആണ്. 'മിന്നൽ മുരളി' ആഗസ്റ്റ് 13ന് റിലീസ് ചെയ്യും എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്ത നിഷേധിച്ചിരിക്കുകയാണ് സംവിധായകൻ ബേസിൽ ജോസഫ്. മിന്നൽ മുരളിയുടെ റിലീസ് തിയതി തീരുമാനമായിട്ടില്ലെന്നും. ചിത്രത്തിന്റെ വർക്കുകൾ പുരോഗമിക്കുകയാണെന്നും റിപ്പോർട്ടർ ടി.വി യോട് അദ്ദേഹം പറഞ്ഞു. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. വിഎഫ്എക്സിനും ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്‍റെ വിഎഫ്എക്സ് സൂപ്പര്‍വൈസര്‍ ആന്‍ഡ്രൂ ഡിക്രൂസ് ആണ്. ഗോദയ്ക്ക് ശേഷം ടൊവീനോയും ബേസില്‍ ജോസഫും ഒരുമിക്കുകയാണ് ഈ ചിത്രത്തിലൂടെ. അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ്ജ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. സമീര്‍ താഹിര്‍ ആണ് ഛായാഗ്രഹണം. സംഗീതം ഷാന്‍ റഹ്മാന്‍. ആക്ഷന് ഏറെ പ്രാധാന്യമുള്ള സിന...

ടൊവിനോയുടെ പുതിയ ചിത്രം വരുന്നു

  സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ടൊവിനോയും കനി കുസൃതിയും സുദേവ് നായരും. മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച 'അഹർ (കയറ്റം)' എന്ന ചിത്രത്തിന് ശേഷം സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന് ഇതുവരെ പേര് ഇട്ടിട്ടില്ല. സമകാലിക സമയത്തെ സാമൂഹിക പ്രസക്തമായ വിഷയമാണ് ചിത്രം സംസാരിക്കുന്നതെന്ന് ടൈംസ്‌ ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. റാന്നി, പെരുമ്പാവൂർ എന്നിവടങ്ങളിലായാണ് സിനിമ ചിത്രീകരിക്കുന്നത്. അന്തർ ദേശീയ പുരസ്കാരങ്ങൾ നേടിയ എസ്. ദുർഗ്ഗക്കും ചോലക്കും ശേഷം, സനൽകുമാർ ശശിധരൻ, മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി സംവിധാനം ചെയ്ത 'കയറ്റം'ബുസാൻ ഫിലിം ഫെസ്റ്റിവലിലേയ്ക്ക് തിരഞ്ഞെടുത്തിരുന്നു. അപകടം നിറഞ്ഞ ഹിമാലയൻ പർവതനിരകളിലൂടെയുള്ള ട്രെക്കിംഗ് വിഷയമായ 'കയറ്റം' ചിത്രത്തിന്റെ തിരക്കഥ രചന, എഡിറ്റിംങ്, സൗണ്ട് ഡിസെെൻ എന്നിവയും സംവിധായകൻ സനൽകുമാർ ശശിധരൻ തന്നെയാണ് നിർവ്വഹിച്ചത്. 

'ഫൊറൻസിക് ' ന്റെ ഓൺലൈൻ റിലീസിങ് തീയതി പ്രഖ്യാപിച്ചു

ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി അഖിൽ പോളും അനസ് ഖാനും തിരക്കഥ എഴുതി സംവിധാനം ചെയ്ത ത്രില്ലർ ചിത്രം 'ഫൊറൻസിക് ' ന്റെ ഓൺലൈൻ റിലീസിങ് തീയതി പ്രഖ്യാപിച്ചു. ജൂൺ 7ന് നെറ്റ്ഫ്ലിക്‌സ് വഴിയാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഫെബ്രുവരി 28ന് തീയേറ്റർ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് കിട്ടിയിരുന്നത്. എന്നാൽ മാർച്ച് 22ന് പ്രഖ്യാപിച്ച ലോക്ക് ഡൗൺ ചിത്രത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് തടസ്സമായി മാറുകയായിരുന്നു. തുടർന്ന് ലോക്ക് ഡൗൺ അനിശ്ചിതകാലമായി നീണ്ടതോടെയാണ് ചിത്രത്തിന്റെ നിർമാതാക്കൾ ടെലിവിഷൻ പ്രീമിയറിന് തയ്യാറായത്. അങ്ങനെ മെയ് 7ന് ഏഷ്യാനെറ്റിലൂടെ ചിത്രം ടെലിവിഷൻ സ്ക്രീനുകളിലേക്ക് എത്തി. ബാർക് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം 2020ൽ ഒരു മലയാള സിനിമ നേടുന്ന ഏറ്റവും വലിയ ടി.ആർ.പി റേറ്റിംഗ് ആണ് 'ഫൊറൻസിക് ' നേടിയത്. കൃത്യം ഒരു മാസത്തിന് ശേഷം ചിത്രം നെറ്റ്ഫ്ലിക്ക്‌സിലൂടെ വീണ്ടും പ്രേക്ഷകരുടെ മുന്നിലേക്ക് എത്തുകയാണ്.

മറ്റൊരു ചിത്രത്തിന്റെ സെറ്റും തകർച്ചയുടെ വക്കിൽ

ടൊവിനോ തോമസ് നായകനാകുന്ന 'മിന്നൽ മുരളി' എന്ന ചിത്രത്തിന്റെ ആലുവയിലുള്ള സെറ്റ് തകർത്ത സംഭവം ഈയിടെ വൻ വിവാദമായിരുന്നു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതു മുതൽ സിനിമ മേഖല നേരിടുന്ന വലിയൊരു പ്രതിസന്ധിയാണ് ലക്ഷങ്ങൾ ചിലവഴിച്ച് നിർമിച്ച സൈറ്റുകളുടെ സംരക്ഷണം. ഇപ്പോഴിതാ സ്റ്റേഷൻ 5 എന്ന ചിത്രത്തിന്റെ അട്ടപാടിയിലെ സെറ്റ് ശക്തമായ കാറ്റിൽ തകർച്ചയുടെ വക്കിലാണ്. ചിത്രത്തിന്റെ സംവിധായകൻ പ്രശാന്ത് കാനത്തൂരാണ് തന്റെ സിനിമയുടെ ദുരവസ്ഥ ഫേസ്ബുക്കിലൂടെ അറിയിച്ചത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇതാ : ഞങ്ങളുടെ സിനിമാ സെറ്റിനെയും രക്ഷിക്കൂ എന്റെ സിനിമയായ സ്റ്റേഷന്‍ 5 നു വേണ്ടി അട്ടപ്പാടി അഗളി പഞ്ചായത്തിലെ നരസിമുക്ക് എന്ന സ്ഥലത്തെ മലമുകളില്‍ കുടിലുകള്‍ സെറ്റിട്ടിട്ടുണ്ട്. 16 കുടിലുകളാണ് ഞങ്ങള്‍ അവിടെ നിര്‍മ്മിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 17 ന് ഞങ്ങള്‍ക്ക് ഷൂട്ടിങ് നിര്‍ത്തിവെക്കേണ്ടി വന്നു. വളരെ വേദനയോടെയാണ് ഞങ്ങള്‍ അട്ടപ്പാടിയില്‍ നിന്നും മടങ്ങിയത്. സെറ്റില്‍ ഒരു മുഴുവന്‍ സമയ കാവല്‍ക്കാരനെ നിര്‍ത്തി. പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു. പക്ഷെ കാറ്റും മഴയുമൊന്നും തടുത്തു നിര...

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള ചിത്രങ്ങൾ വീണ്ടും തീയേറ്ററുകളിലേക്ക്

ദുബായിയിൽ തീയേറ്ററുകൾ തുറക്കാൻ അനുമതി ലഭിച്ചതോടെ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമകൾ വീണ്ടും വെള്ളിത്തിരയിൽ. ഇന്നു മുതലാണ് തീയേറ്ററുകൾക്ക് പ്രവർത്തിക്കാൻ യു.എ.ഇ സർക്കാർ അനുമതി നൽകിയത്. തുടർന്ന് മൂന്ന് മലയാള ചിത്രങ്ങളാണ് ദുബായിൽ റീ റിലീസ് ചെയ്തത്. ഫഹദ് ഫാസിലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത 'ട്രാൻസ് ', ടൊവിനോ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'ഫൊറൻസിക് ',സിനിമ താരം മുഹമ്മദ് മുസ്‌തഫ ആദ്യമായി സംവിധാനം ചെയ്യുന്ന അന്ന ബെൻ ചിത്രം 'കപ്പേള' എന്നിവയാണ് ജി.സി.സി യിൽ റിലീസ് ചെയ്ത മലയാള ചിത്രങ്ങൾ. യു.എ.ഇ സർക്കാരിന്റെ ഈ തീരുമാനം മലയാള സിനിമ വ്യവസായത്തിന് പുത്തൻ ഉണർവാണ് നൽകിയിരിക്കുന്നത്. ദുൽഖർ സൽമാൻ അഭിനയിച്ച തമിഴ് ചിത്രം 'കണ്ണും കണ്ണും കൊള്ളൈയടിത്താൽ' ലും യു.എ.ഇ യിൽ ഇന്ന് റീ റിലീസ് ചെയ്തു.

കോറോണയെ തുരത്താൻ കേരളത്തിലെ യുവാക്കൾക്കൊപ്പം പോരാടാൻ ടോവിനോയും സണ്ണി വെയ്നും

ലോകം മുഴുവൻ ഇപ്പോൾ കൊറോണ വൈറസിനോട് പൊരുതിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നമ്മുക്ക് കാണാൻ സാധിക്കുന്നത്. ഒപ്പം നമ്മുടെ കൊച്ചു കേരളവും വളരെ ശ്കതമായ രീതിയിൽ തന്നെ കോവിഡ് 19 എന്ന രോഗത്തെ പ്രതിരോധിക്കാനും ഇവിടെ നിന്ന് തുടച്ചു നീക്കാനുമുള്ള അശ്രാന്ത പരിശ്രമത്തിലാണ്. ഡോക്ടർമാർ, നേഴ്‌സുമാർ, ആരോഗ്യ പ്രവർത്തകർ, സന്നദ്ധ സംഘടനകൾ എന്നിവർക്കൊപ്പം കേരളത്തിലെ ഒട്ടേറെ യുവാക്കളേയും ഈ പോരാട്ടത്തിൽ പങ്കെടുക്കാൻ നമ്മുടെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ക്ഷണിച്ചിരുന്നു. അതിനു വേണ്ടി രജിസ്റ്റർ ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 22 വയസ്സിനും നാൽപ്പതു വയസ്സിനും ഇടയ്ക്കു പ്രായമുള്ള യുവാക്കളോടാണ് താല്പര്യമുണ്ടെങ്കിൽ ഇതിന്റെ ഭാഗമാകാൻ അദ്ദേഹം ആഹ്വനം ചെയ്തത്. അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചു ആയിര കണക്കിന് യുവാക്കളാണ് ഇതിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ മലയാള സിനിമയിലെ യുവ താരങ്ങളും അതിന്റെ ഭാഗമായി എത്തുകയാണ്. കേരളം പ്രളയ ദുരിതത്തിൽ അകപ്പെട്ട സമയത്തും ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ച യുവ താരങ്ങളായ ടോവിനോ തോമസും സണ്ണി വെയ്‌നുമാണ് ഇപ്പോഴും തങ്ങൾ തയ്യാറാണ് എന്ന് പറഞ്ഞു മുന്നോട്ടു വന്നിരിക്കുന്നത്. ഇവർ ...

അഞ്ചാം പാതിരാ അല്ല ഫോറൻസിക് !

അഞ്ചാം പാതിരാ തിയറ്ററിൽ പോയി കാണാൻ സാധിക്കാത്തവർക്ക് മറ്റൊരു അവസരമാണ് ടോവിനോ തോമസ് പ്രധാന വേഷത്തിൽ എത്തുന്ന ഫോറെൻസിക് എന്ന വാർത്ത നമ്മൾ ഏറെ കേട്ടതാണ്. എന്നാൽ ഒരു യഥാർത്ഥ സിനിമ പ്രേമിക്ക് ഈ അഭിപ്രായത്തോട് ഒരു തരത്തിലും യോജിക്കാൻ സാധിക്കില്ല.എന്തുകൊണ്ട് മറ്റൊരു അഞ്ചാം പാതിരായായി ഫോറൻസിക് ? എന്തുകൊണ്ട്  ആദ്യത്തെ ഫോറൻസിക് എന്ന് പറയാതെ മറ്റൊരു അഞ്ചാംപാതിര എന്ന് താരതമ്യപ്പെടുത്തുന്നു ? അനസ് ഖാൻ - അഖിൽ പോൾ കൂട്ടു കെട്ടിൽ പിറന്ന ചിത്രത്തിൽ ടോവിനോ തോമസ്, മംമ്ത മോഹൻദാസ്, അൻവർ ഷെരീഫ്, രഞ്ജി പണിക്കർ, റെബ മോണിക്ക ജോൺ, രാമു, സൈജു കുറുപ്പ്, ശ്രീകാന്ത് മുരളി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. ഒരു മുഴുനീള ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന ചിത്രം തന്നെയാണ് ഫോറൻസിക്. കാഴ്ചക്കാരനുള്ളിൽ ഭീതി നിറക്കാൻ കെൽപ്പാർന്ന ബിജിഎം ആണ് ഫോറൻസിക്കിന്റെ മാറ്റു കൂട്ടുന്നത്. വിഷ്ണു വിശാൽ നായകനായി എത്തിയ തമിഴ് സിനിമ ലോകം ഒന്നടങ്കം ഞെട്ടലോടെ കണ്ട രാക്ഷസൻ പാറ്റേൺ തന്നെയാണ് ഇവിടെയും പ്രേമേയം. അതിനാൽ തന്നെ ചിത്രത്തിൽ പകർത്തെഴുത്തു നടന്നിട്ടുണ്ടെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു. ഫോറൻസികിനെ ഒരു തരത്തിൽ അതിന്റെ ഉന്നതിയിൽ എത...

Facebook

Recommended Calls