Skip to main content

RECOMMENDED VIDEO

GET QUICK WHATS APP UPDATES

'മരക്കാർ'ന്റെ ട്രെയ്‌ലർ ലോഞ്ച് ചെയ്യുന്നത് മിന്നും താരങ്ങൾ


മോഹൻലാൽ - പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചലച്ചിത്രമായ 'മരക്കാർ അറബിക്കടലിന്റെ സിംഹം' ത്തിന്റെ ട്രെയ്‌ലർ ലോഞ്ച് ചെയ്യുന്നത് സിനിമ സ്ക്രീനിലെ മിന്നും താരങ്ങൾ.

കുഞ്ഞാലി മരക്കാർ നാലാമന്റെ കഥപറയുന്ന ചിത്രം മാർച്ച് 26 നാണ് തീയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ ആദ്യ ട്രെയ്‌ലർ വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് പുറത്തിറങ്ങും. മലയാളത്തിൽ മോഹൻലാലും, തമിഴിൽ സൂര്യയും, കന്നഡയിൽ യാഷും, ഹിന്ദിയിൽ അക്ഷയ് കുമാറുമാണ് ട്രെയ്‌ലർ ലോഞ്ച് ചെയ്യുന്നത്.

അനി ശശിയും പ്രിയദർശനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് മലയാളത്തിലും അന്യഭാഷാ ചിത്രങ്ങളിലും ക്യാമറ ചലിപ്പിച്ച തിരു ആണ്. മൂൺ ഷോട്ട് എന്റർടെയ്ൻമെന്റിന്റെയും കോൺഫിഡന്റ് ഗ്രൂപ്പിന്റെയും സഹായത്തോടെ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.

മോഹൻലാലിനെ കൂടാതെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ബോളിവുഡിൽ നിന്നും സുനിൽ ഷെട്ടി തമിഴിൽ നിന്നും പ്രഭു കൂടാതെ മലയാളത്തിൽ നിന്നും മഞ്ജു വാര്യർ, സുഹാസിനി, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, പ്രണവ് മോഹൻലാൽ, ഫാസിൽ, മുകേഷ്, സിദ്ദിഖ്, ഗണേഷ് കുമാർ, നെടുമുടി വേണു എന്നിവരാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

Facebook

Recommended Calls