Skip to main content

Posts

Showing posts with the label Marakkar Movie

RECOMMENDED VIDEO

GET QUICK WHATS APP UPDATES

റിലീസിന് മുൻപേ റെക്കോർഡ് ഇട്ട് 'മരക്കാർ അറബിക്കടലിന്റെ സിംഹം'

  മോഹന്‍ലാല്‍ ടൈറ്റില്‍ റോളിലെത്തുന്ന പ്രിയദര്‍ശന്‍റെ ബിഗ് ബജറ്റ് ചിത്രം 'മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം' റിലീസിന് മുൻപേ ഒരു റെക്കോർഡ് ഇട്ടിരിക്കുകയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം ബുക്ക് മൈ ഷോയിൽ ഒരു ലക്ഷം ഇന്ററസ്റ്റുകൾ പൂർത്തിയാക്കിയിരിക്കുകയാണ്. ആദ്യമായി ആണ് ഒരു മലയാള ചിത്രം ഇത്രയധികം ഇന്ററസ്റ്റുകൾ ബുക്ക് മൈ ഷോയിൽ പൂർത്തിയാക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക പേജിൽ ഉൾപ്പെടെ ഈ സന്തോഷ വാർത്ത പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം മാർച്ചില്‍ റിലീസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു മരക്കാർ. പിന്നീട് ലോക്ഡൗണും മറ്റും വന്നതോടെ സിനിമാ ഇൻഡസ്ട്രി തന്നെ അവതാളത്തിലാകുകയായിരുന്നു. പ്രിയദര്‍ശന്റെ സ്വപ്ന പ്രോജക്ടായ മരക്കാറില്‍ കുഞ്ഞാലി മരക്കാറുടെ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. പ്രണവ് മോഹന്‍ലാല്‍, അര്‍ജ്ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ് തുടങ്ങി വലിയ താരനിരയും അണിനിരക്കുന്ന ചിത്രമാണിത്.

'മരക്കാർ അറബിക്കടലിന്റെ സിംഹം' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി

  പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ - പ്രിയദർശൻ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. അഞ്ച് ഭാഷകളിൽ പുറത്തിറങ്ങിയ 'കുഞ്ഞുകുഞ്ഞാലി...' എന്ന ഗാനം കെ.എസ് ചിത്രയാണ് ആലപിച്ചിരിക്കുന്നത്. റോണി റാഫേലാണ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.  ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇതാ : കഴിഞ്ഞ വർഷം മാർച്ചില്‍ റിലീസ് പ്രഖ്യാപിച്ച ചിത്രമായിരുന്നു മരക്കാർ. പിന്നീട് ലോക്ഡൗണും മറ്റും വന്നതോടെ സിനിമാ ഇൻഡസ്ട്രി തന്നെ അവതാളത്തിലാകുകയായിരുന്നു. പ്രിയദര്‍ശന്റെ സ്വപ്ന പ്രോജക്ടായ മരക്കാറില്‍ കുഞ്ഞാലി മരക്കാറുടെ റോളിലാണ് മോഹന്‍ലാല്‍ എത്തുന്നത്. പ്രണവ് മോഹന്‍ലാല്‍, അര്‍ജ്ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്‍റ് തുടങ്ങി വലിയ താരനിരയും അണിനിരക്കുന്ന ചിത്രമാണിത്.

മരക്കാറിന്റെ റിലീസ് വീണ്ടും മാറ്റി..?

  ആരാധകർ ആവേശത്തോടെ കാത്തിരുന്ന മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം 'മരക്കാർ അറബിക്കടലിന്റെ സിംഹം' റിലീസ് തീയതി വീണ്ടും മാറ്റിയതായി റിപ്പോർട്ട്. ചിത്രം മാർച്ച് 26ന് റിലീസ് ചെയ്യുമെന്നാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ ഈ മാസം ആദ്യം അറിയിച്ചത്. എന്നാൽ ഇക്കുറി റംസാൻ നേരത്തെ ആയതിനാൽ മാർച്ച് 26ന് തീയറ്ററിലേക്ക് കൂടുതൽ പ്രേക്ഷകർ എത്താൻ സാധ്യത ഇല്ലെന്നാണ് കണക്കുകൂട്ടൽ. റിലീസ് തീയതി മാറ്റുന്നത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. മാര്‍ച്ച് 26ന് ചിത്രം റിലീസ് ചെയ്താല്‍ റംസാന്‍ മാസം ആരംഭിക്കുന്നതിനു മുന്‍പ് രണ്ടോ മൂന്നോ ആഴ്ചകള്‍ മാത്രമേ ചിത്രത്തിന് തിയറ്ററുകള്‍ കിട്ടൂ. റംസാന്‍ മാസത്തില്‍ മലബാര്‍ മേഖലയില്‍ കളക്ഷന്‍ വളരെ കുറവായിരിക്കുമെന്നും ഗള്‍ഫ് റിലീസിനെയടക്കം അത് ബാധിക്കുമെന്നതും ചിത്രം നീട്ടിവെക്കാന്‍ നിര്‍മ്മാതാവിനെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. ചിത്രം പെരുന്നാളിന് റിലീസ് ചെയ്താലും സ്കൂൾ തുറക്കലും, കാലവർഷവും പ്രേക്ഷകരുടെ എണ്ണത്തെ ബാധിക്കും. ഇക്കാരണത്താൽ ചിത്രം ഓണത്തിന് റിലീസ് ചെയ്യാനാണ് സാധ്യത. മരക്കാറിന്റെ റിലീസ് സംബന്ധിച്ച് കൂടുതൽ വ്യക്തത ഈ...

'പ്ലീസ് എന്റെ പേരൊന്ന് പറയൂ ?' റോക്കിനോട് കളിദാസിന്റെ അപേക്ഷ

ഇന്ന് ലോക സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള താരമാണ് റോക്ക് എന്നറിയപ്പെടുന്ന ഡ്വെയ്ൻ ജോൺസൻ. വേൾഡ് റെസ്ലിങ് മത്സരങ്ങളിലൂടെ ടെലിവിഷനിലെ സൂപ്പർ താരമായി മാറിയ ഡ്വെയ്ൻ ജോൺസൻ റോക്ക് എന്ന പേരിലാണ് അറിയപ്പെടുന്നത്. അതിനു ശേഷം ആക്ഷൻ താരമായി ഹോളിവൂഡിലെത്തിയ അദ്ദേഹത്തിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഇന്ന് ലോക സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരങ്ങളിൽ ഒരാളായ അദ്ദേഹത്തിന്റെ ഒരു സോഷ്യൽ മീഡിയ ലൈവ് വീഡിയോയിൽ മലയാളത്തിന്റെ യുവ താരം കാളിദാസ് ജയറാമിട്ട കമന്റ് ആണിപ്പോൾ ശ്രദ്ധ നേടുന്നത്. വലിയ താരങ്ങൾ സോഷ്യൽ മീഡിയയിൽ ലൈവ് വരുമ്പോൾ ആരാധകർ അതിനു താഴെ ഒട്ടേറെ കമെന്റുകളുമായി വരാറുണ്ട്. അവരിൽ പലരുടേയും ആവശ്യം തങ്ങളുടെ പേരൊന്നു പറയാമോ എന്നായിരിക്കും. പലപ്പോഴും താരങ്ങൾ അത് കാണുകയും ആ മെസേജ് ഇടുന്നവരുടെ പേര് പറഞ്ഞു പറയുകയും ചെയ്യും. ഇപ്പോൾ ഇതേ അപേക്ഷയാണ് കാളിദാസ് ജയറാം ഡ്വെയ്ൻ ജോൺസന്റെ ലൈവ് വീഡിയോക്ക് താഴെ കമെന്റ് ആയി ഇട്ടതു. ഏതായാലും കാളിദാസ് ജയറാം ഇട്ട പ്ലീസ് എന്റെ പേരൊന്നു പറയൂ എന്ന കമന്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. നമ്മൾ ആരാധിക്കുന്ന, ഇഷ്ട്ടപെടുന്ന പല താരങ്ങളും...

'മരക്കാർ'ന്റെ ട്രെയ്‌ലർ ലോഞ്ച് ചെയ്യുന്നത് മിന്നും താരങ്ങൾ

മോഹൻലാൽ - പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചലച്ചിത്രമായ 'മരക്കാർ അറബിക്കടലിന്റെ സിംഹം' ത്തിന്റെ ട്രെയ്‌ലർ ലോഞ്ച് ചെയ്യുന്നത് സിനിമ സ്ക്രീനിലെ മിന്നും താരങ്ങൾ. കുഞ്ഞാലി മരക്കാർ നാലാമന്റെ കഥപറയുന്ന ചിത്രം മാർച്ച് 26 നാണ് തീയേറ്ററുകളിൽ എത്തുന്നത്. ചിത്രത്തിന്റെ ആദ്യ ട്രെയ്‌ലർ വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് പുറത്തിറങ്ങും. മലയാളത്തിൽ മോഹൻലാലും, തമിഴിൽ സൂര്യയും, കന്നഡയിൽ യാഷും, ഹിന്ദിയിൽ അക്ഷയ് കുമാറുമാണ് ട്രെയ്‌ലർ ലോഞ്ച് ചെയ്യുന്നത്. അനി ശശിയും പ്രിയദർശനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് മലയാളത്തിലും അന്യഭാഷാ ചിത്രങ്ങളിലും ക്യാമറ ചലിപ്പിച്ച തിരു ആണ്. മൂൺ ഷോട്ട് എന്റർടെയ്ൻമെന്റിന്റെയും കോൺഫിഡന്റ് ഗ്രൂപ്പിന്റെയും സഹായത്തോടെ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. മോഹൻലാലിനെ കൂടാതെ വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ബോളിവുഡിൽ നിന്നും സുനിൽ ഷെട്ടി തമിഴിൽ നിന്നും പ്രഭു കൂടാതെ മലയാളത്തിൽ നിന്നും മഞ്ജു വാര്യർ, സുഹാസിനി, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, പ്രണവ് മോഹൻലാൽ, ഫാസിൽ, മുകേഷ്, സിദ്ദിഖ്, ഗണേഷ്...

Facebook

Recommended Calls