Skip to main content

RECOMMENDED VIDEO

GET QUICK WHATS APP UPDATES

കൊറോണയെപ്പറ്റി അശാസ്ത്രീയമായ വിവരങ്ങൾ നൽകി: മോഹൻലാലിനെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതി

നടൻ മോഹൻലാലിനെതിരെ മനുഷ്യാവകാശ കമ്മീഷനിൽ പരാതി. കമ്മീഷൻ പരാതി സ്വീകരിച്ചു. കോറോണയെപ്പറ്റി അശാസ്ത്രീയമായതും വഴി തെറ്റിക്കുന്നതുമായ പ്രസ്താവന നടത്തിയതിന് ദിനു വെയിൽ എന്ന വ്യക്തിയാണ് പരാതി നൽകിയത്

നിലവിൽ ദിശ കേരള എന്ന സംഘടനയുടെ പ്രസിഡണ്ടും സ്ഥാപകനുമാണ് ദിനു. മോഹൻലാലിനെതിരെ താൻ കൊടുത്ത പരാതി മുഷ്യാവകാശ കമ്മീഷൻ സ്വീകരിച്ചു എന്നറിയിച്ചുകൊണ്ട് ദിനു ഫേസ്ബുക്കിൽ പോസ്റ്റ്  ഇട്ടിരുന്നു. കേസ് സ്വീകരിച്ചു എന്നറിയിച്ചുകൊണ്ട് വന്ന സന്ദേശത്തിന്റെ ചിത്രവും അയാൾ ഒപ്പം ചേർത്തിട്ടുണ്ട്.
പോസ്റ്റിന്റെ പൂർണ രൂപം:
"നടൻ മോഹൻലാലിനെതിരെ ഞാൻ സമർപ്പിച്ച പരാതിയിൽ കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തു.Case no. 2377/11/9/2020. "സ്റ്റാർഡം" എന്നത് സമൂഹം കൽപ്പിച്ചു തരുന്ന താരപ്രഭയാണെന്നും, അതിൽ സാമൂഹിക ഉത്തരവാദിത്തത്തോടെയുള്ള പെരുമാറ്റമാണാവശ്യമെന്ന് ഏത് താരതമ്പുരാനും ഓർക്കേണ്ടതായുണ്ട്. ചിലരെ സുഖിപ്പിക്കാൻ വേണ്ടി മാത്രം ബ്ലോഗിൽ പേനയുന്തുന്ന ഒരാൾക്ക് മാത്രമേ കൈയ്യടിയുടെ മന്ത്രോചാരണം  കാരണം വൈറസ് നശിക്കുമെന്ന് തള്ളാനാവും. അതത്ര നിഷ്കളങ്കവുമല്ല.

ഈ മഹാ ദുരന്ത കാലത്ത് അശാസ്ത്രീയമായ പ്രചരണങ്ങൾ നടത്തുന്ന എല്ലാവർക്കുമെതിരെ പരാതികൾ നൽകാൻ ശ്രമിക്കുക എന്നതാണ് വീടുകളിൽ സെൽഫ് കോറന്റയിനിൽ ഇരുന്ന് ചെയ്യാനാവുന്ന ഒരു സാമൂഹിക ഉത്തരവാദിത്തം ."

Facebook

Recommended Calls