ദംഗൽ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ സംവിധായകൻ തന്റെ പുതിയ ചിത്രമായ 'ചിച്ചോരെ'യിലേക്ക് ആളുമാറി കാസ്റ്റ് ചെയ്ത രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് പ്രശസ്ത കന്നഡ താരം നവീൻ പോളിഷെട്ടി.
സംവിധായകൻ നിതീഷ് തിവാരി ഓഡിഷനു വേണ്ടി കാസ്റ്റിംഗ് ഡയറക്ടറോട് വിളിക്കാൻ ആവശ്യപ്പെട്ടത് മലയാള നടൻ നിവിൻ പോളിയെ ആയിരുന്നു. എന്നാൽ ആളുമാറി വിളിവന്നത് നവീന് ആയിരുന്നു. പ്രേമത്തിലെ കട്ട താടി ലുക്കിലുള്ള നിവിനെ പ്രതീക്ഷിച്ച സംവിധായകന് നവീന്റെ ലുക്ക് അത്ര പിടിച്ചില്ല. ഇതിനിടക്കു പല സംഭവങ്ങളും നടന്നു.
പിന്നീട് കുറച്ചു നാളുകൾക്ക് ശേഷം നവീൻ ചെയ്ത ഒരു വൈറൽ വീഡിയോ 'ചിച്ചോരെ'യുടെ തിരക്കഥകൃതുക്കളിൽ ഒരാൾ കാണാൻ ഇടവന്നു. ഇതു സംവിധായകന് ഇഷ്ടപ്പെടുകയും ഡ്യൂപ്ലിക്കേറ്റ് നിവിൻ പോളിയെ വീണ്ടും ചിത്രത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു.
സുശാന്ത് സിങ് രാജ്പുതും ശ്രദ്ധാകപൂറും പ്രധാന വേഷങ്ങൾ ചെയ്ത ചിത്രത്തിൽ നവീൻ പോളിഷെട്ടി മികച്ച പ്രകടനം കാഴ്‌ചവച്ചു. ചിത്രം ബോക്സ് ഓഫീസിൽ മികച്ച വിജയം നേടി.