Skip to main content

RECOMMENDED VIDEO

GET QUICK WHATS APP UPDATES

കനികാ കപൂർ ഒരു രോഗിയെ പോലെ പെരുമാറണമെന്ന് ആശുപത്രി അധികൃതർ


രണ്ട് ദിവസം മുൻപാണ് ബോളിവുഡ് ഗായിക കനികാ കപൂറിന് കോവിഡ്-19 സ്ഥിതീകരിച്ചത്. രോഗം സ്ഥിതീകരിച്ചത് മുതൽ ഒരുപാട് വിവാദങ്ങളും ഗായികയ്ക്ക് പിന്നാലെ വന്നിരുന്നു.

ഇപ്പോഴിതാ ഗായികയ്ക്കെതിരെ പുതിയ വിവാദവുമായി ആശുപത്രി അധികൃതർ തന്നെ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കനികാ കപൂർ ആശുപത്രിയിൽ നിന്നും ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ തനിക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെ പറ്റി പറഞ്ഞിരുന്നു. ആശുപത്രിയിൽ മുഴുവൻ കൊതുക് ആണെന്നും റൂമിലെ വൃത്തി പോരെന്നും കൂടാതെ തന്നെ ഒരു പ്രതിയെ പോലെയാണ് കാണുന്നത് എന്നും കനികാ കപൂർ പറഞ്ഞിരുന്നു.
എന്നാൽ ഇതിന് മറുപടിയായി ഗായികയെ പ്രവേശിപ്പിച്ചിരിക്കുന്ന സഞ്ജയ് ഗാന്ധി PGIMS ആശുപത്രിയുടെ ഡയറക്ടർ തന്നെ എത്തിയിരിക്കുകയാണ്. 'കനികാ കപൂർ ഒരു രോഗിയെ പോലെയല്ല മറിച്ച് ഒരു സ്റ്റാറിനെ പോലെയാണ് പെരുമാറുന്നത്. എസിയും, ടിവിയും, ശുചിമുറിയുമുള്ള ഐസൊലേറ്റഡ് മുറിയാണ് താരത്തിന് കൊടുത്തിട്ടുള്ളത്. കൂടാതെ ഗ്ലുറ്റൻ ഫ്രീ ഫുഡാണ് താരത്തിന് ആശുപത്രിയിൽ നിന്നും സൗജന്യമായി നൽകുന്നത്. കൂടാതെ ഓരോ നാലുമണിക്കൂറും മുറി വൃത്തിയാക്കുന്നുമുണ്ട് '- ഡയറക്ടർ പറഞ്ഞു. അഹമ്മദാബാദ് മിററിന് നൽകിയ അഭിമുഖത്തിലാണ് കനികാ കപൂറിന്റെ നിസ്സഹകരണത്തെ പറ്റി ആശുപത്രി ഡയറക്ടർ പറഞ്ഞത്.

Facebook

Recommended Calls