Skip to main content

RECOMMENDED VIDEO

GET QUICK WHATS APP UPDATES

ദുൽഖറിന്റെ അടുത്ത തമിഴ് ചിത്രം: ഷൂട്ടിംഗ് ഈ മാസം തുടങ്ങും

മലയാളത്തിൽ മാത്രമല്ല അന്യ ഭാഷകളിലും ഹിറ്റുകൾ സമ്മാനിക്കാൻ കെൽപ്പുള്ള നടനാണ് ദുൽഖർ സൽമാൻ. വരനെ ആവശ്യമുണ്ട് എന്ന താരത്തിന്റെ ചിത്രം മലയാളത്തിൽ മികച്ച അഭിപ്രായങ്ങൾ നേടി മുന്നേറുകയാണ്. അതോടൊപ്പം തന്നെ ഈയാഴ്ച്ച പുറത്തിറങ്ങിയ കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന ദുൽഖറിന്റെ തമിഴ് ചിത്രവും അപ്രതീക്ഷിത ഹിറ്റിലേക്ക് മുന്നേറുകയാണ്.

പ്രശസ്ത നൃത്ത സംവിധായികയായ വൃന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തിൽ ദുൽഖർ സൽമാൻ ആണ് നായകൻ. റിലയൻസ് എന്റർടൈന്മെന്റ് ആണ് ചിത്രം നിർമിക്കുന്നത്. തെന്നിന്ത്യൻ സുന്ദരി കാജൽ അഗർവാൾ ദുൽഖറിന്റെ നായികയായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ചിത്രം ഏതു ജേണറിൽ പെടുന്നതാണെന്നോ മറ്റ് താരങ്ങളും അണിയറ പ്രവർത്തകരും ആരൊക്കെയാണെന്നോ ഉള്ള വിവരം ഇനിയും പുറത്തുവിട്ടിട്ടില്ല. ഔദ്യോഗിക അറിയിപ്പ് ഉടൻ വരുമെന്നും ചിത്രം ഈ മാസം അവസാനത്തോടെ ചിത്രീകരണം തുടങ്ങുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. താരത്തിന്റെ അടുത്ത തമിഴ് ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.

Facebook

Recommended Calls