Skip to main content

RECOMMENDED VIDEO

GET QUICK WHATS APP UPDATES

ദളപതി 65: കാജൽ അഗർവാളും പൂജ ഹെഗ്ഡെയും നായികമാർ


വിജയ്-ലോകേഷ് കനകരാജ് ചിത്രം മാസ്റ്ററിന്റെ റിലീസ് കൊറോണ പ്രതിസന്ധി ഘട്ടത്തിൽ അനിശ്ചിതമായി നീളുകയാണ്. എന്നാൽ ദളപതിയുടെ 65ആമത്തെ ചിത്രത്തെ പറ്റിയുള്ള ചർച്ചകൾ തമിഴകത്ത് ചൂട്‌ പിടിക്കുകയാണ്

എ ആർ മുരുഗദോസ് ആണ് ദളപതി 65 സംവിധാനം ചെയ്യുക. നിർമാണ രംഗത്തെ വമ്പന്മാരായ സൺ പിക്ചേർസ്‌  ചിത്രം നിർമിക്കും. വിജയുടെ ഹിറ്റ് ചിത്രമായിരുന്ന തുപ്പാക്കിയുടെ രണ്ടാം ഭാഗമായിട്ടായിരിക്കും പുതിയ ചിത്രം വരുക എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്

ചിത്രത്തിൽ ഒരു നായിക പൂജ ഹെഗ്‌ഡെയും മറ്റൊരു നായിക കാജൽ അഗർവാളും ആയിരിക്കും. പൂജ ഹെഗ്‌ഡെയുടെ വിജയിയോടൊപ്പമുള്ള ആദ്യ ചിത്രമായിരിക്കും ഇത്. കാജൽ അഗർവാൾ തുപ്പാക്കിയിൽ വിജയിയുടെ നായികയായിരുന്നു.

തുപ്പാക്കിയുടെ രണ്ടാം ഭാഗമായിട്ടാണ് ചിത്രം വരുന്നതെങ്കിൽ അത്‌ നടൻ വിജയിയുടെ കരിയറിലെ മറ്റൊരു പൊൻതൂവലാകും. ഇതുവരെ വിജയിയുടെ ഒരു ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങിയിട്ടില്ല എന്നതാണ് കാരണം. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കാം

Facebook

Recommended Calls