Skip to main content

Posts

Showing posts with the label Vijay

RECOMMENDED VIDEO

GET QUICK WHATS APP UPDATES

വിജയ് യുടെ പുതിയ ചിത്രത്തിൽ മലയാളി യുവ നടിയും

  നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന വിജയ് ചിത്രത്തിന്റെ പൂജ ഇന്ന് കഴിഞ്ഞു. 'മാസ്റ്റർ' എന്ന ചിത്രത്തിന് ശേഷം വിജയ് നായകനാകുന്ന ഈ ചിത്രത്തിൽ പൂജ ഹെഗ്‌ഡെയാണ് നായിക. സൺ പിക്ചർസ് നിർമിക്കുന്ന ഈ ചിത്രത്തിൽ മലയാളി താരം അപർണ ദാസും അഭിനയിക്കുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'ഞാൻ പ്രകാശൻ' എന്ന ചിത്രത്തിലൂടെയാണ് അപർണ ദാസ് സിനിമ പ്രേക്ഷകർക്ക് സുപരിചിതയായത്. പിന്നീട് 'മനോഹരം' എന്ന ചിത്രത്തിലൂടെ വിനീത് ശ്രീനിവാസന്റെ നായികയുമായി. ചെന്നൈയിലെ സൺ ടിവി സ്റ്റുഡിയോയിൽ വെച്ചു നടന്ന വിജയ് ചിത്രത്തിന്റെ പൂജയിലും അപർണ ദാസ് പങ്കെടുത്തു. അനിരുദ്ധ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ശിവ കാർത്തികേയൻ നായകനായ 'ഡോക്ടർ' ആണ് നെൽസൺ ദിലീപ് കുമാറിന്റെ പുതിയ ചിത്രം.

'മാസ്റ്റർ' സിനിമയുടെ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു

  വിജയ് യും വിജയ് സേതുപതിയും ഒന്നിച്ച ലോകേഷ് കനകരാജ് ചിത്രം 'മാസ്റ്റർ' ഒ.ടി.ടിയിൽ റിലീസ് ചെയ്യുന്നു. ഇത് ആദ്യമായാണ് വൻ കളക്ഷൻ നേടിയ ഒരു സൂപ്പർ സ്റ്റാർ ചിത്രം തീയറ്റർ റിലീസിന് ശേഷം ഇത്രയും വേഗം ഒ.ടി.ടിയിൽ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം ആമസോൺ പ്രൈമാണ് സ്വന്തമാക്കിയത്. 130 കോടി ബജറ്റിൽ ഒരുക്കിയ ചിത്രം തിയേറ്ററുകളിൽ നിന്ന് 220 കോടിയോളം വരുമാനം നേടിയെന്നാണ് റിപ്പോർട്ടുകൾ. ഈ മാസം 29 (വെള്ളിയാഴ്ച) നാണ് 'മാസ്റ്റർ' ആമസോൺ പ്രൈമിലൂടെ പുറത്തിറങ്ങുക. 240 രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്യുമെന്ന് ആമസോൺ പ്രൈം പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. എക്സ് ബി ഫിലിം ക്രിയേറ്റേഴ്സിന്റെ ബാനറിൽ സേവിയർ ബ്രിട്ടോ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. അനിരുദ്ധ രവിചന്ദറാണ് സംഗീതം. മാളവിക മോഹനൻ, ആൻഡ്രിയ, അർജുൻ ദാസ്, ഗൗരി ജി കിഷൻ, ശന്തനു ഭാഗ്യരാജ്, രമ്യ സുബ്രഹ്മണ്യം എന്നിവരാണ് ചിത്രത്തിൽ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

സിനിമാ വിശേഷങ്ങൾ ഇതാ ഒരൊറ്റ ക്ലിക്കിൽ

  വിജയുടെ അച്ഛൻ പിന്മാറി 'ഓള്‍ ഇന്ത്യാ ദളപതി വിജയ് മക്കള്‍ ഇയക്കം' എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി തുടങ്ങാനുളള തീരുമാനത്തിൽ നിന്ന് പിന്മാറി വിജയുടെ പിതാവ് എസ് എ ചന്ദ്രശേഖർ. പാർട്ടി രജിസ്റ്റർ ചെയ്യാൻ നൽകിയ അപേക്ഷ പിൻവലിക്കുന്നതായി കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചതായാണ് റിപ്പോർട്ടുകൾ. സാനു ജോൺ വർഗ്ഗീസ് ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിച്ചു ബിജു മേനോൻ, പാർവതി തിരുവോത്ത്, ഷറഫുദ്ദീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സാനു ജോൺ വർഗ്ഗീസ് ചിത്രത്തിന്റെ ചിത്രീകരണം അവസാനിച്ചു. കൃഷ്ണ ശങ്കർ നായകൻ : 'കുടുക്ക് 2025' ന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി കുഞ്ചാക്കോ ബോബൻ ചിത്രം 'അള്ള് രാമേന്ദ്ര'ന് ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന 'കുടുക്ക് 2025' ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കൃഷ്ണ ശങ്കറാണ് ചിത്രയത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 'ആറാട്ട് ' ന്റെ ഷൂട്ടിങ് ആരംഭിച്ചു ഉദായകൃഷ്ണയുടെ തിരക്കഥയിൽ ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം 'ആറാട്ട് ' ന്റെ ചിത്രീകരണം പാലക്കാട്ട് ആരംഭിച്ചു. ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിലെ നായ...

20 കോടി നഷ്ടം വരുത്തി ബിഗിൽ : പ്രതികരണവുമായി നിർമാതാവ്

ആറ്റ്ലി സംവിധാനം ചെയ്ത വിജയ് ചിത്രം 'ബിഗിൽ' 20 കോടി രൂപയുടെ നഷ്ടം വരുത്തിയെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഈ വാർത്ത വ്യാജമാണെന്ന് ചിത്രത്തിന്റെ നിർമാതാക്കളിൽ ഒരാളായ അർച്ചന കൽപാത്തി ട്വിറ്ററിലൂടെ അറിയിച്ചു. അർച്ചന കൽപാത്തി ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബിഗിൽ 20 കോടി രൂപയുടെ നഷ്ടം വരുത്തിയ കാര്യം പറഞ്ഞത് എന്നാണ് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തത്. ഈ വാർത്തയുടെ സത്യാവസ്ഥ ഒന്നുകൂടി പരിശോധിക്കൂ എന്ന് അർച്ചന കൽപാത്തി ട്വിറ്ററിലൂടെ ദേശീയ മാധ്യമത്തിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. 2019 ദീപാവലി ദിവസമാണ് വിജയ് - ആറ്റ്ലി കൂട്ടുകെട്ടിൽ പിറന്ന ബിഗിൽ തീയേറ്ററുകളിൽ റിലീസ് ചെയ്തത്. കേരളത്തിൽ നിന്നുൾപ്പടെ വൻ കളക്ഷനും ചിത്രം നേടിയിരുന്നു. ജാക്കി ഷെറോഫ്, നയൻതാര, യോഗി ബാബു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

വിജയിയുടെ മകൻ നായകനായി അരങ്ങേറ്റം കുറിക്കുന്നു; ചിത്രത്തിൽ വിജയ് സേതുപതി വില്ലൻ

മറ്റൊരു താരപുത്രൻ കൂടി വെള്ളിത്തിരയിൽ നായകനായി അരങ്ങേറ്റം കുറിക്കുന്നു. തമിഴ് സൂപ്പർ താരം വിജയിയുടെ മകൻ ജേസൺ സഞ്ജയ്  നായകനായി അരങ്ങേറാൻ പോകുന്ന ചിത്രത്തിന്റെ ചർച്ചകൾ തമിഴകത്ത് ചൂട് പിടിക്കുകയാണ് മക്കൾ സെൽവൻ വിജയ് സേതുപതി ചിത്രം നിർമിക്കുകയും വില്ലനായി ഈ ചിത്രത്തിൽ അഭിനയിക്കുകയും ചെയ്യും. ഉപ്പേന എന്ന തെലുങ്ക് ചിത്രത്തിന്റെ റീമേക്ക് ആയിരിക്കും ഈ വരുന്ന ചിത്രം. തെലുങ്ക് വേർഷനിലും വിജയ് സേതുപതി തന്നെയാണ് വില്ലൻ വേഷം അവതരിപ്പിക്കുന്നത്. തെലുങ്കിൽ ചിത്രം സംവിധാനം ചെയ്ത ബുച്ചി ബാബു സന തന്നെയാകും തമിഴിലും ചിത്രം സംവിധാനം ചെയ്യുക. മൈത്രി മൂവി മേക്കേർസ് സഹ നിർമാതാക്കൾ ആകും വിജയും വിജയ് സേതുപതിയും ഒന്നിച്ചഭിനയിച്ച മാസ്റ്റർ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് ഈ ചിത്രത്തെ പറ്റിയുള്ള ചർച്ചകൾ ആരംഭിക്കുന്നത്. ഫിലിം മേക്കിങ്‌ സംബദ്ധമായ കോഴ്സ് പഠിക്കാൻ ഇപ്പോൾ കാനഡയിൽ ആണ് ജേസൺ സഞ്ജയ്. കൊറോണ പ്രതിസന്ധി കഴിയുമ്പോൾ പുതിയ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിടും

ദളപതി 65: കാജൽ അഗർവാളും പൂജ ഹെഗ്ഡെയും നായികമാർ

വിജയ്-ലോകേഷ് കനകരാജ് ചിത്രം മാസ്റ്ററിന്റെ റിലീസ് കൊറോണ പ്രതിസന്ധി ഘട്ടത്തിൽ അനിശ്ചിതമായി നീളുകയാണ്. എന്നാൽ ദളപതിയുടെ 65ആമത്തെ ചിത്രത്തെ പറ്റിയുള്ള ചർച്ചകൾ തമിഴകത്ത് ചൂട്‌ പിടിക്കുകയാണ് എ ആർ മുരുഗദോസ് ആണ് ദളപതി 65 സംവിധാനം ചെയ്യുക. നിർമാണ രംഗത്തെ വമ്പന്മാരായ സൺ പിക്ചേർസ്‌  ചിത്രം നിർമിക്കും. വിജയുടെ ഹിറ്റ് ചിത്രമായിരുന്ന തുപ്പാക്കിയുടെ രണ്ടാം ഭാഗമായിട്ടായിരിക്കും പുതിയ ചിത്രം വരുക എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട് ചിത്രത്തിൽ ഒരു നായിക പൂജ ഹെഗ്‌ഡെയും മറ്റൊരു നായിക കാജൽ അഗർവാളും ആയിരിക്കും. പൂജ ഹെഗ്‌ഡെയുടെ വിജയിയോടൊപ്പമുള്ള ആദ്യ ചിത്രമായിരിക്കും ഇത്. കാജൽ അഗർവാൾ തുപ്പാക്കിയിൽ വിജയിയുടെ നായികയായിരുന്നു. തുപ്പാക്കിയുടെ രണ്ടാം ഭാഗമായിട്ടാണ് ചിത്രം വരുന്നതെങ്കിൽ അത്‌ നടൻ വിജയിയുടെ കരിയറിലെ മറ്റൊരു പൊൻതൂവലാകും. ഇതുവരെ വിജയിയുടെ ഒരു ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങിയിട്ടില്ല എന്നതാണ് കാരണം. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കാം

കിടിലൻ ലുക്കിൽ വിജയ് : മാസ്റ്ററിലെ പുതിയ ഗാനം പുറത്ത്

വിജയ് യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'മാസ്റ്റർ' ലെ പുതിയ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. കോവിഡ്-19 പടരുന്ന സാഹചര്യത്തിൽ ചിത്രത്തിന്റെ റിലീസ് നീട്ടിവെയ്ക്കാൻ സാധ്യതയുള്ളതിനാലാണ് ആരാധകർക്കായി പുതിയ ഗാനവും അണിയറ പ്രവർത്തകർ പുറത്തിറക്കിയത്. വീഡിയോ ഇതാ: അനിരുദ്ധ് രവിചന്ദർ ഈണം പകർന്ന് ഈ ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ യുവാൻ ശങ്കർ രാജയാണ്. ഇളയ ദളപതി വിജയ് യോടൊപ്പം മക്കൾ സെൽവം വിജയ് സേതുപതിയും ഒന്നിക്കുന്ന ഈ ചിത്രത്തിനായി ആരാധകർ ആകാംഷയോടെയാണ് കാത്തിരിക്കുന്നത്.  പ്രശസ്ത ഛായാഗ്രഹകനും മലയാളിയുമായ കെ.യു മോഹനന്റെ മകൾ മാളവിക മോഹനനാണ് ചിത്രത്തിലെ നായിക.

'വിജയ് സേതുപതിയുടെ പേരിൽ മാത്രമല്ല അദ്ദേഹത്തിന്റെ ഹൃദയത്തിലും എനിക്ക് സ്ഥാനം ഉണ്ട്' : വിജയ്

സിനിമാ പ്രേമികൾ ആകാംഷയോടെ കാത്തിരിക്കുന്നു ചിത്രമാണ് ഇളയദളപതിയും മക്കൾസെൽവവും ഒന്നിക്കുന്ന 'മാസ്റ്റർ'. കൈദിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം നടന്നു. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ കാണികൾ ഇല്ലാതെയാണ് ഓഡിയോ ലോഞ്ച് നടന്നത്. ചിത്രത്തിൽ വില്ലനായി അഭിനയിക്കാനുള്ള വിജയ് സേതുപതിയുടെ തീരുമാനം ആരാധകരെ പോലെ തന്നെ ഇളയദളപതി വിജയയെയും ഞെട്ടിച്ചിരിക്കുകയാണ്. ഓഡിയോ ലോഞ്ചിന് ഇടയിലാണ് വിജയ് ഇക്കാര്യം വെളിപ്പെടുത്തിയത്. വിജയ് യുടെ വാക്കുകൾ ഇതാ - 'ഒഴിവാക്കാൻ പറ്റാത്ത ആളായി വിജയ് സേതുപതി മാറിക്കഴിഞ്ഞു. ഞാൻ അദ്ദേഹത്തോട് ചോദിച്ചു എന്തുകൊണ്ടാണ് ഈ സിനിമയിൽ അഭിനയിക്കാൻ തീരുമാനിച്ചത്. അപ്പോൾ അദ്ദേഹം പറഞ്ഞു എനിക്ക്‌ നിങ്ങളെ വലിയ ഇഷ്ടമാണ്. വിജയ് സേതുപതിയുടെ പേരിൽ മാത്രമല്ല അദ്ദേഹത്തിന്റെ ഹൃദയത്തിലും എനിക്ക് സ്ഥാനമുണ്ട്.' 'മാസ്റ്റർ' ന്റെ ട്രെയ്‌ലർ ഈ മാസം 22ന് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ.

മാസ്റ്ററിലെ റെയ്ഡ് ഗാനം ഉടൻ പുറത്തിറങ്ങും

വിജയുടെ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാസ്റ്റർ. കൈദി എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനഗരാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മാളവിക മോഹനനാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. മക്കൾ സെൽവൻ വിജയ് സേതുപതിയും ചിത്രത്തിൽ പ്രധാനപ്പെട്ട വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിന്റെ പോസ്റ്ററുകൾ എല്ലാം തന്നെ ഏറെ പ്രതീക്ഷ നൽകുന്നവയായിരുന്നു. മാസ്റ്ററിലെ ആദ്യ രണ്ട് ഗാനങ്ങൾ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. വിജയ് ആലപിച്ച ആദ്യ ഗാനമായ കുട്ടി സോങ് ഇപ്പോളും തമിഴ് നാട്ടിൽ ട്രെൻഡിങ് തന്നെയാണ്. രണ്ടാമത്തെ ഗാനമായ വാത്തി കമിങ്ങും ഏറെ ശ്രദ്ധ നേടി മുന്നേറുകയാണ്. വളരെ വ്യത്യസ്തമായ ഒരു തീം മ്യൂസിക് പോലെ തോന്നിക്കുന്ന ഒരു ഗാനമായിരുന്നു വാത്തി കമിങ്. ചിത്രത്തിലെ മൂന്നാമത്തെ ഗാനം അണിയറ പ്രവർത്തകർ പുറത്തുവിടുവാൻ ഒരുങ്ങുകയാണ്. വാത്തി റെയ്ഡ് എന്ന മൂന്നാമത്തെ ഗാനമാണ് ഇന്ന് റിലീസ്‌ ചെയ്യുവാൻ ഒരുങ്ങുന്നത്. രാത്രി 8.30ന് ചിത്രത്തിലെ മൂന്നാമത്തെ ഗാനം പുറത്തുവിടും. ഈ ഗാനം തമിഴ് നാട്ടിൽ കോളിളക്...

ബിഗിലിനും മാസ്റ്ററിനുമായി നടൻ വിജയ് വാങ്ങിയ പ്രതിഫലം എത്രയെന്ന് പുറത്തു വിട്ട് നടി ഖുശ്ബു

ആറ്റ്ലീ ചിത്രം 'ബിഗിൽ' ന്റെ പ്രതിഫലവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം നടൻ വിജയ് യുടെ വീട്ടിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധന ഏറെ വിവാദമായിരുന്നു. ലോകേഷ് കനകരാജ് ചിത്രം മാസ്റ്ററിന്റെ ഷൂട്ടിങ് തടസ്സപ്പെടുത്തുന്ന രീതിയിലുള്ള പരിശോധനയ്ക്ക് സിനിമാ രംഗത്ത് നിന്ന് തന്നെ വലിയ എതിർപ്പ് നേരിട്ടിരുന്നു. എന്നാൽ പരിശോധനയിൽ ക്രമക്കേട് ഒന്നും കണ്ടെത്താതിനാൽ വിജയ് യുടെ മേലുള്ള നിയന്ത്രണങ്ങളെല്ലാം മാറ്റി. ഇതിനിടെ വിജയ്‌ക്ക് പിന്തുണയുമായി നടി ഖുശ്‌ബു എത്തിയിരിക്കുകയാണ്. ട്വിറ്ററിലൂടെയാണ് നടി തന്റെ പിന്തുണ പ്രഖ്യാപിച്ചത്. വിജയ് 'ബിഗിൽ' എന്ന ചിത്രത്തിന് 50 കോടിയും , 'മാസ്റ്റർ' എന്ന ചിത്രത്തിന് 80 കോടിയുമാണ് വാങ്ങിയത്. ഈ പ്രതിഫലത്തിനുള്ള നികുതി വിജയ് അടച്ചിട്ടുണ്ടെന്നും ഖുശ്‌ബു ട്വീറ്റ് ചെയ്തു. അൻപത് ശതമാനതിലധികം വർധനയാണ് വിജയ്‌യുടെ പ്രതിഫലത്തിൽ ഉണ്ടായിരിക്കുന്നത്. വിജയ് യുടെ പുതിയ ചിത്രം 'മാസ്റ്റർ' ന്റെ ഓഡിയോ ലോഞ്ച് ഈ മാസം 15ന് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.

വിജയ് രാഷ്ട്രീയത്തിലേക്ക്: പ്രതീക്ഷയുണർത്തി അച്ഛന്റെ വാക്കുകൾ

തമിഴകത്തിന്റെ ഇളയദളപതി വിജയ് യുടെ പിതാവിന്റെ അഭിമുഖം സോഷ്യല്‍മീഡിയയില്‍ വൈറല്‍ ആകുകയാണ്. നികുതി കേസുമായി ബന്ധപ്പെട്ട് വിജയ് വിവാദ കുരുക്കില്‍ അകപ്പെട്ടപ്പോള്‍ രജനികാന്തും കമല്‍ ഹാസനും പിന്തുണയ്ക്കാതിരുന്നതില്‍ തങ്ങള്‍ക്ക് ഖേദം ഉണ്ടെന്നു എസ്.എ ചന്ദ്രശേഖര്‍ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. തമിഴ്‌നാട് രാഷ്ട്രീയത്തില്‍ വന്ന ചില മാറ്റങ്ങളുടെ പശ്ചാത്തലമാണ് അദ്ദേഹത്തെ ഇങ്ങനെ സംസാരിക്കാന്‍ പ്രേരിപ്പിച്ചത്. മാതൃഭൂമി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ആരാധകര്‍ ഒരുപോലെ കാത്തിരിക്കുന്നത് പോലെ താനും വിജയ് രാഷ്ട്രീയ പ്രവേശം നടത്തുന്നതിനായി താനും കാത്തിരിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. വിജയ് രാഷ്ട്രീയത്തിലേക്ക് വരണമെന്ന് ആഗ്രഹിച്ചാല്‍ ഞാന്‍ അത് നിറവേറ്റുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ആ ഒരു സന്തോഷവാര്‍ത്ത ഒരു നാള്‍ സംഭവിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം തുറന്നു പറഞ്ഞു.  മറ്റു നടന്‍മാരെ പോലെയല്ല മകന്‍ തമിഴ് ജനതയെ ബാധിക്കുന്ന വിഷയത്തില്‍ അവന്റെ നിലപാടുകള്‍ വ്യക്തമായി അറിയിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിക...

Facebook

Recommended Calls