Skip to main content

RECOMMENDED VIDEO

GET QUICK WHATS APP UPDATES

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള ചിത്രങ്ങൾ വീണ്ടും തീയേറ്ററുകളിലേക്ക്


ദുബായിയിൽ തീയേറ്ററുകൾ തുറക്കാൻ അനുമതി ലഭിച്ചതോടെ നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമകൾ വീണ്ടും വെള്ളിത്തിരയിൽ. ഇന്നു മുതലാണ് തീയേറ്ററുകൾക്ക് പ്രവർത്തിക്കാൻ യു.എ.ഇ സർക്കാർ അനുമതി നൽകിയത്. തുടർന്ന് മൂന്ന് മലയാള ചിത്രങ്ങളാണ് ദുബായിൽ റീ റിലീസ് ചെയ്തത്.
ഫഹദ് ഫാസിലിനെ നായകനാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത 'ട്രാൻസ് ', ടൊവിനോ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച 'ഫൊറൻസിക് ',സിനിമ താരം മുഹമ്മദ് മുസ്‌തഫ ആദ്യമായി സംവിധാനം ചെയ്യുന്ന അന്ന ബെൻ ചിത്രം 'കപ്പേള' എന്നിവയാണ് ജി.സി.സി യിൽ റിലീസ് ചെയ്ത മലയാള ചിത്രങ്ങൾ.
യു.എ.ഇ സർക്കാരിന്റെ ഈ തീരുമാനം മലയാള സിനിമ വ്യവസായത്തിന് പുത്തൻ ഉണർവാണ് നൽകിയിരിക്കുന്നത്. ദുൽഖർ സൽമാൻ അഭിനയിച്ച തമിഴ് ചിത്രം 'കണ്ണും കണ്ണും കൊള്ളൈയടിത്താൽ' ലും യു.എ.ഇ യിൽ ഇന്ന് റീ റിലീസ് ചെയ്തു.

Facebook

Recommended Calls