മാക്‌സ്‌വെൽ ജോസ് സംവിധാനം ചെയ്യുന്ന 'കാലി പേഴ്‌സ് ഓഫ് ദി ബില്യണേഴ്സ് ' എന്ന സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ധ്യാൻ ശ്രീനിവാസനും അജു വർഗ്ഗീസും. തൻവി റാം നായികയാകുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയിൽ ആരംഭിച്ചു.
കൊച്ചിയിൽ ഐ.ടി കമ്പനി തുടങ്ങാൻ എത്തുന്ന ബിബിൻ ദാസ്, ബിബിൻ വിജയ് എന്ന് പേരുള്ള രണ്ട് യുവ സംരംഭകരയാണ് ധ്യാനും അജുവും അഭിനയിക്കുന്നത്. ജഗദീഷ്, രമേശ് പിഷാരടി, ധർമജൻ തുടങ്ങിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കൂടാതെ അതിഥി വേഷത്തിൽ സണ്ണി വെയിനും ലെനയും രഞ്ജിനി ഹരിദാസും എത്തുന്നുണ്ട്.
