Skip to main content

Posts

Showing posts with the label aju varghese

RECOMMENDED VIDEO

GET QUICK WHATS APP UPDATES

ധ്യാനും, അജുവും, നീരജും വീണ്ടും ഒന്നിക്കുന്നു

  'അടി കപ്പ്യാരേ കൂട്ടമണി' എന്ന സൂപ്പര്‍ഹിറ്റ് കോമഡി എന്‍റര്‍ടെയ്നറിന് ശേഷം ധ്യാന്‍ ശ്രീനിവാസന്‍, നീരജ് മാധവ്, അജു വര്‍ഗ്ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രമായ 'പാതിരാ കുര്‍ബാന'യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഈസ്റ്റർ, ക്രിസ്മസ് കാലങ്ങളിൽ അർദ്ധരാത്രിയുള്ള ക്രൈസ്തവ വിശ്വാസികളുടെ പാതിരാ കുർബാനയെ ഓർമ്മിപ്പിക്കുന്നതാണ് പോസ്റ്റർ. ഒട്ടനവധി ഹിറ്റ് സിനിമകളിൽ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുള്ള വിനയ് ജോസ് ആദ്യമായി സ്വതന്ത്രസംവിധായകനാകുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നതും വിനയ് തന്നെയാണ്. ബ്ലുലൈൻ മൂവീസിന്‍റെ ബാനറില്‍ റെനീഷ് കായകുളം, സുനീർ സുലൈമാൻ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. കഥ ധ്യാന്‍ ശ്രീനിവാസനാണ് എഴുതിയിരിക്കുന്നത്. അഖിൽ ജോർജ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം ഷാന്‍ റഹ്മാനാണ് കൈകാര്യം ചെയ്യുന്നത്. ചിത്രസംയോജനം- രതിൻ രാധാകൃഷ്ണന്‍, കലാസംവിധാനം- അജയന്‍ മങ്ങാട്, മേക്കപ്പ്- ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം- സ്റ്റെഫി സേവ്യര്‍, പ്രൊജക്റ്റ് ഡിസൈനർ- രാജേഷ് തിലകം, പ്രൊ...

പുതിയ ചിത്രവുമായി അരുൺ ചന്തു

  ഗോകുൽ സുരേഷും അനാർക്കലി മരിക്കാറും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം വരുന്നു. 'ഗഗനചാരി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നു. അരുൺ ചന്തു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജു വർഗീസും ഗണേഷ് കുമാറും അഭിനയിക്കുന്നുണ്ട്. പൂർണമായും ഇൻഡോറിൽ ചിത്രീകരിക്കുന്ന ചിത്രം 2050 ലെ കഥയാണ് പറയുന്നത്. അജിത് വിനായക ഫിലിംസ് നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുർജിത്.എസ്.പൈയാണ് നിർവഹിക്കുന്നത്. അരവിന്ദ് മന്മഥൻ എഡിറ്റിങ്ങും, പ്രശാന്ത്‌ പിള്ള സംഗീതവും കൈകാര്യം ചെയ്യുന്നു. അരുൺ ചന്തു സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് 'ഗഗനചാരി'. അജു വർഗീസ്, ലെന, ഗണേഷ്‌ കുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുൺ ചന്തു സംവിധാനം ചെയ്ത 'സാജൻ ബേക്കറി' ഫെബ്രുവരി 12നാണ് റിലീസ് ചെയ്യുന്നത്. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത 'സായാഹ്ന വാർത്തകൾ' എന്ന ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഗോകുൽ സുരേഷും ധ്യാൻ ശ്രീനിവാസനുമാണ് 'സായാഹ്ന വാർത്തകൾ' എന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

'സാജൻ ബേക്കറി' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി

  അജു വർഗീസ്‌, ലെന, ഗണേഷ് കുമാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുൺ ചന്തു സംവിധാനം ചെയ്യുന്ന ചിത്രമാണ് 'സാജൻ ബേക്കറി'. ഫൺന്‍റാസ്റ്റിക് ഫിലിംസിന്‍റെ ബാനറിൽ ധ്യാൻ ശ്രീനിവാസനും വിശാഖ് സുബ്രഹ്മണ്യനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ ഇന്ന് പുറത്തിറങ്ങി. പുതുമുഖ താരം രഞ്ജിത മേനോനാണ് അജു വർഗീസിന്റെ നായികയായി എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ ഇതാ: അജു വർഗീസ്,അരുൺ ചന്തു,സച്ചിന്‍ ആര്‍ ചന്ദ്രന്‍ എന്നിവര്‍ ചേർന്നാണ് തിരക്കഥയും സംഭാഷണവുമൊരുക്കുന്നത്​. ലെനയും അജു വർഗീസും സഹോദരി സഹോദരന്മാരായി അഭിനയിക്കുന്ന സിനിമയിൽ ഒരു ബേക്കറിയാണ്​ പ്രധാനമായും കടന്നുവരുന്നത്​. സഹോദരങ്ങൾ തമ്മിലുള്ള വൈരവും സിനിമയിൽ കടന്നുവരുന്നുണ്ട്​. ചിത്രം ഫെബ്രുവരി 12ന് തീയറ്ററുകളിലൂടെ റിലീസ് ചെയ്യും.

'പൗഡറു'മായി ധ്യാനും അജുവും

  അജു വർഗ്ഗീസും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്ന പുതിയ ചിത്രം വരുന്നു. 'പൗഡർ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാഹുൽ കല്ലുവാണ്. ഫൺറ്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ അജു വർഗ്ഗീസ്, അബ്ദുൽ ഗഫൂർ, വിശാഖ് സുബ്രഹ്മണ്യം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 'പൗഡർ' ന്റെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയ വഴി പുറത്തിറങ്ങി. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് മനാഫ് ആണ്. ഫാസിൽ നാസർ ക്യാമറ കൈകാര്യം ചെയ്യുമ്പോൾ എഡിറ്റിങ് നിർവഹിക്കുന്നത് രതിൻ രാധാകൃഷ്ണനാണ്. അരുൺ മുരളീധരൻ സംഗീതം ഒരുക്കുന്ന ചിത്രത്തിന് ബി.ജി.എം പകരുന്നത് ഡോൺ വിൻസെന്റാണ്. ലിജോ ജോസ് പെല്ലിശ്ശേരി വി.എം.വിനു എന്നിവരുടെ പ്രധാന സഹായിയും പരസ്യമേഖലയിൽ ഏറെ പരിചയവും നേടിയ മാക്സ് വെൽ ജോസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'ഖാലി പേഴ്സ് ഓഫ് ദി ബില്യനേഴ്സ് ' എന്ന ചിത്രത്തിലും ഇരുവരും അഭിനയിക്കുന്നുണ്ട്. ബിബിൻദാസ്, ബിബിൻ വിജയ് എന്ന പേരുള്ള ചെറുപ്പക്കാരായാണ് രണ്ടു പേരും എത്തുന്നത്.

ജൂഡ് ആന്റണി ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി

  'ഓം ശാന്തി ഓശാന', 'ഒരു മുത്തശ്ശി ഗദ' എന്നീ ചിത്രങ്ങൾക്ക് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന 'സാറാസ് ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. അന്ന ബെന്നും, സണ്ണി വെയ്ൻനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പി.കെ മുരളീധരൻ, ശാന്ത മുരളി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഡോ. അക്ഷയ് ഹരീഷാണ്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിൽ സിജു വിൽസൺ, വിനീത് ശ്രീനിവാസൻ, അജു വർഗീസ്, ശ്രിന്ദ എന്നിവരും അഭിനയിക്കുന്നുണ്ട്. പ്രശസ്ത തിരക്കഥാകൃത്തും അന്ന ബെന്നിന്റെ പിതാവുമായ ബെന്നി.പി.നായരമ്പലവും ചിത്രത്തിൽ ഒരു വേഷം ചെയ്യുന്നുണ്ട്. നിമിഷ് രവിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഷാൻ റഹ്മാൻ സംഗീതം പകരുന്നു, റിയായ് ബദറാണ് എഡിറ്റിങ്. കോസ്റ്റ്യും ഡിസൈനർ സമീറ സനീഷാണ്.  

ധ്യാനും അജുവും ഒന്നിക്കുന്ന പുതിയ ചിത്രം വരുന്നു

  മാക്‌സ്‌വെൽ ജോസ് സംവിധാനം ചെയ്യുന്ന 'കാലി പേഴ്‌സ് ഓഫ് ദി ബില്യണേഴ്സ് ' എന്ന സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ധ്യാൻ ശ്രീനിവാസനും അജു വർഗ്ഗീസും. തൻവി റാം നായികയാകുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയിൽ ആരംഭിച്ചു.  കൊച്ചിയിൽ ഐ.ടി കമ്പനി തുടങ്ങാൻ എത്തുന്ന ബിബിൻ ദാസ്, ബിബിൻ വിജയ് എന്ന് പേരുള്ള രണ്ട് യുവ സംരംഭകരയാണ് ധ്യാനും അജുവും അഭിനയിക്കുന്നത്. ജഗദീഷ്, രമേശ് പിഷാരടി, ധർമജൻ തുടങ്ങിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കൂടാതെ അതിഥി വേഷത്തിൽ സണ്ണി വെയിനും ലെനയും രഞ്ജിനി ഹരിദാസും എത്തുന്നുണ്ട്. 

Facebook

Recommended Calls