Skip to main content

Posts

Showing posts with the label Dhyan Sreenivasan

RECOMMENDED VIDEO

GET QUICK WHATS APP UPDATES

ധ്യാനും, അജുവും, നീരജും വീണ്ടും ഒന്നിക്കുന്നു

  'അടി കപ്പ്യാരേ കൂട്ടമണി' എന്ന സൂപ്പര്‍ഹിറ്റ് കോമഡി എന്‍റര്‍ടെയ്നറിന് ശേഷം ധ്യാന്‍ ശ്രീനിവാസന്‍, നീരജ് മാധവ്, അജു വര്‍ഗ്ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗത സംവിധായകനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ചിത്രമായ 'പാതിരാ കുര്‍ബാന'യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ഈസ്റ്റർ, ക്രിസ്മസ് കാലങ്ങളിൽ അർദ്ധരാത്രിയുള്ള ക്രൈസ്തവ വിശ്വാസികളുടെ പാതിരാ കുർബാനയെ ഓർമ്മിപ്പിക്കുന്നതാണ് പോസ്റ്റർ. ഒട്ടനവധി ഹിറ്റ് സിനിമകളിൽ സഹ സംവിധായകനായി പ്രവർത്തിച്ചിട്ടുള്ള വിനയ് ജോസ് ആദ്യമായി സ്വതന്ത്രസംവിധായകനാകുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണവും എഴുതിയിരിക്കുന്നതും വിനയ് തന്നെയാണ്. ബ്ലുലൈൻ മൂവീസിന്‍റെ ബാനറില്‍ റെനീഷ് കായകുളം, സുനീർ സുലൈമാൻ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം. കഥ ധ്യാന്‍ ശ്രീനിവാസനാണ് എഴുതിയിരിക്കുന്നത്. അഖിൽ ജോർജ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ സംഗീതം ഷാന്‍ റഹ്മാനാണ് കൈകാര്യം ചെയ്യുന്നത്. ചിത്രസംയോജനം- രതിൻ രാധാകൃഷ്ണന്‍, കലാസംവിധാനം- അജയന്‍ മങ്ങാട്, മേക്കപ്പ്- ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം- സ്റ്റെഫി സേവ്യര്‍, പ്രൊജക്റ്റ് ഡിസൈനർ- രാജേഷ് തിലകം, പ്രൊ...

'പൗഡറു'മായി ധ്യാനും അജുവും

  അജു വർഗ്ഗീസും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്ന പുതിയ ചിത്രം വരുന്നു. 'പൗഡർ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാഹുൽ കല്ലുവാണ്. ഫൺറ്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ അജു വർഗ്ഗീസ്, അബ്ദുൽ ഗഫൂർ, വിശാഖ് സുബ്രഹ്മണ്യം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 'പൗഡർ' ന്റെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയ വഴി പുറത്തിറങ്ങി. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് മനാഫ് ആണ്. ഫാസിൽ നാസർ ക്യാമറ കൈകാര്യം ചെയ്യുമ്പോൾ എഡിറ്റിങ് നിർവഹിക്കുന്നത് രതിൻ രാധാകൃഷ്ണനാണ്. അരുൺ മുരളീധരൻ സംഗീതം ഒരുക്കുന്ന ചിത്രത്തിന് ബി.ജി.എം പകരുന്നത് ഡോൺ വിൻസെന്റാണ്. ലിജോ ജോസ് പെല്ലിശ്ശേരി വി.എം.വിനു എന്നിവരുടെ പ്രധാന സഹായിയും പരസ്യമേഖലയിൽ ഏറെ പരിചയവും നേടിയ മാക്സ് വെൽ ജോസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'ഖാലി പേഴ്സ് ഓഫ് ദി ബില്യനേഴ്സ് ' എന്ന ചിത്രത്തിലും ഇരുവരും അഭിനയിക്കുന്നുണ്ട്. ബിബിൻദാസ്, ബിബിൻ വിജയ് എന്ന പേരുള്ള ചെറുപ്പക്കാരായാണ് രണ്ടു പേരും എത്തുന്നത്.

ധ്യാനും അജുവും ഒന്നിക്കുന്ന പുതിയ ചിത്രം വരുന്നു

  മാക്‌സ്‌വെൽ ജോസ് സംവിധാനം ചെയ്യുന്ന 'കാലി പേഴ്‌സ് ഓഫ് ദി ബില്യണേഴ്സ് ' എന്ന സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ധ്യാൻ ശ്രീനിവാസനും അജു വർഗ്ഗീസും. തൻവി റാം നായികയാകുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയിൽ ആരംഭിച്ചു.  കൊച്ചിയിൽ ഐ.ടി കമ്പനി തുടങ്ങാൻ എത്തുന്ന ബിബിൻ ദാസ്, ബിബിൻ വിജയ് എന്ന് പേരുള്ള രണ്ട് യുവ സംരംഭകരയാണ് ധ്യാനും അജുവും അഭിനയിക്കുന്നത്. ജഗദീഷ്, രമേശ് പിഷാരടി, ധർമജൻ തുടങ്ങിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കൂടാതെ അതിഥി വേഷത്തിൽ സണ്ണി വെയിനും ലെനയും രഞ്ജിനി ഹരിദാസും എത്തുന്നുണ്ട്. 

ഇന്നത്തെ സിനിമാ വിശേഷങ്ങൾ (JUNE 15)

'ഹൃദയം' സിനിമയുടെ ഷൂട്ടിങ് പകുതിയോളം പൂർത്തിയായി പ്രണവ് മോഹൻലാൽ, ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ഹൃദയം' സിനിമയുടെ ഷൂട്ടിങ് പകുതിയോളം പൂർത്തിയാക്കിയെന്ന് സംവിധായകൻ വിനീത് ശ്രീനിവാസൻ. ടൈംസ് ‌ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ഈ ഷെഡ്യുളിൽ ഭൂരിഭാഗവും ഒരു കോളേജിലാണ് ചിത്രീകരിച്ചതെന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞു. 'ലക്ഷ്മി ബോംബ് ' ഡിജിറ്റൽ റിലീസിന് അക്ഷയ് കുമാർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബോളിവുഡ് ചിത്രം 'ലക്ഷ്മി ബോംബ് ' ഡിജിറ്റൽ റിലീസ്‌ചെയ്യുന്നു. തമിഴ് താരം രാഘവ ലോറൻസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ആഗസ്റ്റ് 15ന് ഡിജിറ്റൽ റിലീസ് ചെയ്യുമെന്നാണ് ഇപ്പോഴത്തെ റിപ്പോർട്ട്. തമിഴ് ചിത്രം 'മുനി 2: കാഞ്ചന'യുടെ ഹിന്ദി റീമേക്ക് ആണ് 'ലക്ഷ്മി ബോംബ് '. മലയാളം ചിത്രങ്ങളുടെ ഷൂട്ടിങ് പുനരാരംഭിച്ചു ഇൻഡോർ ഷൂട്ടിങ്ങിന് സർക്കാർ അനുമതി ലഭിച്ചതോടെ പത്തോളം സിനിമകളുടെ ഷൂട്ടിങ് പുനരാരംഭിച്ചു. ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന 'സുനമിയുടെ' ഷൂട്ടിംങും...

Facebook

Recommended Calls