അജു വർഗ്ഗീസും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്ന പുതിയ ചിത്രം വരുന്നു. 'പൗഡർ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാഹുൽ കല്ലുവാണ്. ഫൺറ്റാസ്റ്റിക് ഫിലിംസിന്റെ ബാനറിൽ അജു വർഗ്ഗീസ്, അബ്ദുൽ ഗഫൂർ, വിശാഖ് സുബ്രഹ്മണ്യം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 'പൗഡർ' ന്റെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയ വഴി പുറത്തിറങ്ങി.
ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് മനാഫ് ആണ്. ഫാസിൽ നാസർ ക്യാമറ കൈകാര്യം ചെയ്യുമ്പോൾ എഡിറ്റിങ് നിർവഹിക്കുന്നത് രതിൻ രാധാകൃഷ്ണനാണ്. അരുൺ മുരളീധരൻ സംഗീതം ഒരുക്കുന്ന ചിത്രത്തിന് ബി.ജി.എം പകരുന്നത് ഡോൺ വിൻസെന്റാണ്.
ലിജോ ജോസ് പെല്ലിശ്ശേരി വി.എം.വിനു എന്നിവരുടെ പ്രധാന സഹായിയും പരസ്യമേഖലയിൽ ഏറെ പരിചയവും നേടിയ മാക്സ് വെൽ ജോസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന 'ഖാലി പേഴ്സ് ഓഫ് ദി ബില്യനേഴ്സ് ' എന്ന ചിത്രത്തിലും ഇരുവരും അഭിനയിക്കുന്നുണ്ട്. ബിബിൻദാസ്, ബിബിൻ വിജയ് എന്ന പേരുള്ള ചെറുപ്പക്കാരായാണ് രണ്ടു പേരും എത്തുന്നത്.

