Skip to main content

RECOMMENDED VIDEO

GET QUICK WHATS APP UPDATES

അൻവർ ഹുസ്സൈനായി ചാക്കോച്ചൻ വീണ്ടും എത്തുന്നു


 'അഞ്ചാം പാതിരാ' എന്ന ബ്ലോക്ക്‌ബസ്റ്റർ ചിത്രത്തിന് ശേഷം വീണ്ടുമൊരു ത്രില്ലറിനായി മിഥുൻ മാനുവൽ തോമസ് - കുഞ്ചാക്കോ ബോബൻ - ആഷിഖ് ഉസ്മാൻ ടീം വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മൂന്ന് പേരും ഈ വാർത്ത സ്ഥിരീകരിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റും ചെയ്തിരുന്നു. ഇപ്പോഴിതാ പുതിയ ത്രില്ലർ ചിത്രത്തെ കുറിച്ച് സംവിധായകൻ മിഥുൻ മാനുവൽ തോമസ് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ്.

പുതിയ ത്രില്ലർ ചിത്രത്തിലും കുഞ്ചാക്കോ ബോബൻ 'അഞ്ചാം പാതിരാ'യിൽ അവതരിപ്പിച്ച അൻവർ ഹുസ്സൈൻ എന്ന ക്രിമിനോളജിസ്റ്റിന്റെ വേഷമാണിടുന്നത്. 'പുതിയ ചിത്രം അഞ്ചാം പാതിരയുടെ രണ്ടാം ഭാഗമല്ല. പുതിയൊരു അന്വേഷണവുമായി ആണ് അൻവർ ഹുസ്സൈൻ എത്തുന്നത്. ഇത് അഞ്ചാം പാതിരയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ത്രില്ലറാണ് ' മിഥുൻ മാനുവൽ തോമസ് ടൈംസ്‌ ഓഫ് ഇന്ത്യയോട് പറഞ്ഞു. ഈ ലോക്ക് ഡൗൺ സമയം മിഥുൻ മാനുവൽ തോമസ് നല്ലതു പോലെ ഉപയോഗിച്ചെന്നും, അടുത്ത ത്രില്ലർ അഞ്ചാം പാതിരാ സൃഷ്ടിച്ച ബെഞ്ച്മാർക്ക് തകർക്കുമെന്ന ആത്മവിശ്വാസം വന്നതിന് ശേഷമാണ് ഞങ്ങൾ വീണ്ടും ഒന്നിക്കുന്നതെന്നും കുഞ്ചാക്കോ ബോബൻ ടൈംസ്‌ ഓഫ് ഇന്ത്യയോട് പറഞ്ഞു.

അഞ്ചാം പാതിരയുടെ പിന്നിൽ പ്രവർത്തിച്ചവർ തന്നെയാണ് ഈ ചിത്രത്തിന്റെ പിന്നണിയിലും. ക്യാമറ - ഷൈജു ഖാലിദ്, എഡിറ്റിങ് - സൈജു ശ്രീധരൻ, മ്യൂസിക് സുശിൻ - ശ്യാം. ചിത്രം അടുത്ത വർഷം ക്രിസ്തുമസിന് പുറത്തിറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഷൂട്ടിങ് അടുത്ത വർഷം പകുതിയോടെ ആരംഭിക്കും.

Facebook

Recommended Calls