Skip to main content

Posts

Showing posts with the label sushin shyam

RECOMMENDED VIDEO

GET QUICK WHATS APP UPDATES

'അഞ്ചാം പാതിരാ' കഴിഞ്ഞു ഇനി 'ആറാം പാതിരാ'

'അഞ്ചാം പാതിര' യുടെ ഒന്നാം വാർഷികത്തിൽ 'ആറാം പാതിരാ' എന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ. 'അഞ്ചാം പാതിരാ'യുടെ പിന്നിൽ പ്രവർത്തിച്ചവർ തന്നെയാണ് പുതിയ ചിത്രത്തിന്റെയും പിന്നണിയിൽ. തിരക്കഥ, സംവിധാനം മിഥുൻ മാനുവൽ തോമസ് തന്നെയാണ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അൻവർ ഹുസ്സൈനായി കുഞ്ചാക്കോ ബോബൻ വീണ്ടും എത്തുന്നു. ക്യാമറ ഷൈജു ഖാലിദ് നിർവഹിക്കുമ്പോൾ 'അഞ്ചാം പാതിരാ'യിൽ നമ്മളെ തീയറ്ററിൽ പിടിച്ചിരുത്തിയ ബി.ജിഎം ഒരുക്കിയ സുഷിൻ ശ്യാം തന്നെയാണ് 'ആറാം പാതിരാ' യുടെ സംഗീതവും ഒരുക്കുന്നത്. എഡിറ്റിങ് വിഭാഗം കൈകാര്യം ചെയ്യുന്നത് സൈജു ശ്രീധരനാണ്. ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് എന്ന് ആരംഭിക്കും എന്നതിനെ സംബന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ല.

ഫാസിൽ നിർമിക്കുന്ന ഫഹദ് ഫാസിൽ ചിത്രം വരുന്നു

  നീണ്ട ഇടവേളയ്ക്ക് ശേഷം നിർമാതാവിന്റെ റോളിലേക്ക് തിരികെയെത്തുകയാണ് പ്രശസ്ത സംവിധായകൻ ഫാസിൽ. 2004 ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രം 'വിസ്മയതുമ്പത്തി'ന് ശേഷം ഫാസിൽ നിർമിക്കുന്ന 'മലയൻ കുഞ്ഞ് ' എന്ന ചിത്രത്തിൽ മകനായ ഫഹദ് ഫാസിലാണ് നായകൻ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഫഹദ് ഫാസിൽ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചു. മഹേഷ് നാരായണന്റെ തിരക്കഥയിൽ നവാഗതനായ സജിമോനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഹേഷ് നാരായണന്റെയും വി.കെ പ്രകാശിന്റെയും അസോസിയേറ്റായി വർക്ക് ചെയ്തിട്ടുള്ളയാളാണ് സജിമോൻ. 2021 ജനുവരിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക. ചിത്രത്തിന് സംഗീതം നൽകുന്നത്. സുഷിൻ ശ്യാമാണ് ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ ഡിസൈനിങും, രഞ്ജിത് അമ്പാടി മേക്കപ്പും, ധന്യാ ബാലകൃഷ്ണന്‍ കോസ്റ്റിയൂംസും, വിഷ്ണു ഗോവിന്ദ്- ശ്രീശങ്കര്‍ ടീം സൗണ്ട് ഡിസൈനിങും നിര്‍വഹിക്കുന്നു. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. സെഞ്ച്വറി ഫിലിംസ് ചിത്രം തിയറ്ററുകളിലെത്തിക്കും. ലോക്ക് ഡൗണിന് ശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്ത 'സീ യു സൂൺ', നസീഫ് യൂസഫ് സംവിധാനം ചെയ്ത 'ഇരുൾ' എന്നീ ചിത്രങ്ങളിൽ ഫഹദ് ഫാസ...

അൻവർ ഹുസ്സൈനായി ചാക്കോച്ചൻ വീണ്ടും എത്തുന്നു

 'അഞ്ചാം പാതിരാ' എന്ന ബ്ലോക്ക്‌ബസ്റ്റർ ചിത്രത്തിന് ശേഷം വീണ്ടുമൊരു ത്രില്ലറിനായി മിഥുൻ മാനുവൽ തോമസ് - കുഞ്ചാക്കോ ബോബൻ - ആഷിഖ് ഉസ്മാൻ ടീം വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മൂന്ന് പേരും ഈ വാർത്ത സ്ഥിരീകരിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റും ചെയ്തിരുന്നു. ഇപ്പോഴിതാ പുതിയ ത്രില്ലർ ചിത്രത്തെ കുറിച്ച് സംവിധായകൻ മിഥുൻ മാനുവൽ തോമസ് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ്. പുതിയ ത്രില്ലർ ചിത്രത്തിലും കുഞ്ചാക്കോ ബോബൻ 'അഞ്ചാം പാതിരാ'യിൽ അവതരിപ്പിച്ച അൻവർ ഹുസ്സൈൻ എന്ന ക്രിമിനോളജിസ്റ്റിന്റെ വേഷമാണിടുന്നത്. 'പുതിയ ചിത്രം അഞ്ചാം പാതിരയുടെ രണ്ടാം ഭാഗമല്ല. പുതിയൊരു അന്വേഷണവുമായി ആണ് അൻവർ ഹുസ്സൈൻ എത്തുന്നത്. ഇത് അഞ്ചാം പാതിരയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ത്രില്ലറാണ് ' മിഥുൻ മാനുവൽ തോമസ് ടൈംസ്‌ ഓഫ് ഇന്ത്യയോട് പറഞ്ഞു. ഈ ലോക്ക് ഡൗൺ സമയം മിഥുൻ മാനുവൽ തോമസ് നല്ലതു പോലെ ഉപയോഗിച്ചെന്നും, അടുത്ത ത്രില്ലർ അഞ്ചാം പാതിരാ സൃഷ്ടിച്ച ബെഞ്ച്മാർക്ക് തകർക്കുമെന്ന ആത്മവിശ്വാസം വന്നതിന് ശേഷമാണ് ഞങ്ങൾ വീണ്ടും ഒന്നിക്കുന്നതെന്നും കുഞ്ചാക്കോ ബോബൻ ടൈംസ്‌ ഓഫ...

അഞ്ചാം പാതിരാ ടെലിവിഷൻ സ്ക്രീനുകളിലേക്ക്

2020ൽ മലയാള സിനിമയ്ക്ക് കിട്ടിയ സമ്മാനമായിരുന്നു മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ക്രൈം ത്രില്ലർ 'അഞ്ചാം പാതിരാ'. ബോക്സ് ഓഫീസിൽ വൻ ചലനം സൃഷ്ടിച്ച ഈ ചിത്രം മോളിവുഡിലെ ത്രില്ലർ ചിത്രങ്ങളുടെ മുഖമുദ്ര തന്നെ മാറ്റി കളഞ്ഞു. കുഞ്ചാക്കോ ബോബൻ പ്രധാന വേഷം അവതരിപ്പിച്ച 'അഞ്ചാം പാതിരാ' ബ്ലോക്ക്ബസ്റ്റർ വിജയവും സ്വന്തമാക്കിയിരുന്നു. ഏപ്രിൽ 14 വരെ രാജ്യമാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിൽ ഓൺലൈൻ സ്ട്രീമിംഗിന് ഇക്കാലയളവിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ 'അഞ്ചാം പാതിരാ' യുടെ ഓൺലൈൻ റിലീസ്‌ ഉടൻ ഉണ്ടാകുമോ എന്ന പ്രേക്ഷകരുടെ ചോദ്യത്തിന് അതിന്റെ ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്ന് മറുപടിയാണ് മിഥുൻ മാനുവൽ തോമസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നത്. ഇപ്പോഴിതാ ചിത്രം നേരിട്ട് ടെലിവിഷൻ സ്ക്രീനുകളിലേക്ക് എത്തുകയാണ്. സിനിമയുടെ അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സൂര്യ ടിവി യിലൂടെ ഏപ്രിൽ 10 ന് വൈകിട്ട് 6:30 നാണ് അഞ്ചാം പാതിരയുടെ ടെലിവിഷൻ റിലീസ്.

Facebook

Recommended Calls