Skip to main content

Posts

Showing posts with the label Anjaam pathira

RECOMMENDED VIDEO

GET QUICK WHATS APP UPDATES

'അഞ്ചാം പാതിരാ' കഴിഞ്ഞു ഇനി 'ആറാം പാതിരാ'

'അഞ്ചാം പാതിര' യുടെ ഒന്നാം വാർഷികത്തിൽ 'ആറാം പാതിരാ' എന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ. 'അഞ്ചാം പാതിരാ'യുടെ പിന്നിൽ പ്രവർത്തിച്ചവർ തന്നെയാണ് പുതിയ ചിത്രത്തിന്റെയും പിന്നണിയിൽ. തിരക്കഥ, സംവിധാനം മിഥുൻ മാനുവൽ തോമസ് തന്നെയാണ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അൻവർ ഹുസ്സൈനായി കുഞ്ചാക്കോ ബോബൻ വീണ്ടും എത്തുന്നു. ക്യാമറ ഷൈജു ഖാലിദ് നിർവഹിക്കുമ്പോൾ 'അഞ്ചാം പാതിരാ'യിൽ നമ്മളെ തീയറ്ററിൽ പിടിച്ചിരുത്തിയ ബി.ജിഎം ഒരുക്കിയ സുഷിൻ ശ്യാം തന്നെയാണ് 'ആറാം പാതിരാ' യുടെ സംഗീതവും ഒരുക്കുന്നത്. എഡിറ്റിങ് വിഭാഗം കൈകാര്യം ചെയ്യുന്നത് സൈജു ശ്രീധരനാണ്. ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് എന്ന് ആരംഭിക്കും എന്നതിനെ സംബന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ല.

അൻവർ ഹുസ്സൈനായി ചാക്കോച്ചൻ വീണ്ടും എത്തുന്നു

 'അഞ്ചാം പാതിരാ' എന്ന ബ്ലോക്ക്‌ബസ്റ്റർ ചിത്രത്തിന് ശേഷം വീണ്ടുമൊരു ത്രില്ലറിനായി മിഥുൻ മാനുവൽ തോമസ് - കുഞ്ചാക്കോ ബോബൻ - ആഷിഖ് ഉസ്മാൻ ടീം വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മൂന്ന് പേരും ഈ വാർത്ത സ്ഥിരീകരിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റും ചെയ്തിരുന്നു. ഇപ്പോഴിതാ പുതിയ ത്രില്ലർ ചിത്രത്തെ കുറിച്ച് സംവിധായകൻ മിഥുൻ മാനുവൽ തോമസ് കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ്. പുതിയ ത്രില്ലർ ചിത്രത്തിലും കുഞ്ചാക്കോ ബോബൻ 'അഞ്ചാം പാതിരാ'യിൽ അവതരിപ്പിച്ച അൻവർ ഹുസ്സൈൻ എന്ന ക്രിമിനോളജിസ്റ്റിന്റെ വേഷമാണിടുന്നത്. 'പുതിയ ചിത്രം അഞ്ചാം പാതിരയുടെ രണ്ടാം ഭാഗമല്ല. പുതിയൊരു അന്വേഷണവുമായി ആണ് അൻവർ ഹുസ്സൈൻ എത്തുന്നത്. ഇത് അഞ്ചാം പാതിരയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ത്രില്ലറാണ് ' മിഥുൻ മാനുവൽ തോമസ് ടൈംസ്‌ ഓഫ് ഇന്ത്യയോട് പറഞ്ഞു. ഈ ലോക്ക് ഡൗൺ സമയം മിഥുൻ മാനുവൽ തോമസ് നല്ലതു പോലെ ഉപയോഗിച്ചെന്നും, അടുത്ത ത്രില്ലർ അഞ്ചാം പാതിരാ സൃഷ്ടിച്ച ബെഞ്ച്മാർക്ക് തകർക്കുമെന്ന ആത്മവിശ്വാസം വന്നതിന് ശേഷമാണ് ഞങ്ങൾ വീണ്ടും ഒന്നിക്കുന്നതെന്നും കുഞ്ചാക്കോ ബോബൻ ടൈംസ്‌ ഓഫ...

അഞ്ചാം പാതിരാ ടീം വീണ്ടും ഒന്നിക്കുന്നു

  ദൃശ്യം, മെമ്മറീസ്, രാക്ഷസൻ തുടങ്ങിയ ത്രില്ലർ സിനിമകൾ നെഞ്ചേറ്റിയ മലയാളികൾക്ക് കുഞ്ചാക്കോ ബോബൻ നായകനായ അഞ്ചാം പാതിരയിലൂടെ ഹിറ്റ് സമ്മാനിച്ച സംവിധായകനാണ് മിഥുൻ മാനുവൽ തോമസ്. മിഥുന്റെ കരിയറിലെ ആദ്യ സസ്പെൻസ് ത്രില്ലറായിരുന്നു ആഷിഖ് ഉസ്മാൻ നിർമിച്ച അഞ്ചാം പാതിരാ. ഇപ്പോഴിതാ ആ സൂപ്പർ ഹിറ്റ് കൂട്ടുകെട്ട് പുതിയ ത്രില്ലറിനായി വീണ്ടും ഒന്നിക്കുന്നു. അഞ്ചാം പാതിരാ നിർമിച്ച ആഷിഖ് ഉസ്മാനാണ് ഇക്കാര്യം സോഷ്യൽ മീഡിയ വഴി അറിയിച്ചത്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ തന്നെയാകും നായകനായി എത്തുക. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് റിപ്പോർട്ട്.  അൻവർ റഷീദ് സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും മിഥുൻ മാനുവൽ തോമസാണ്.

ഇന്നത്തെ സിനിമാ വിശേഷങ്ങൾ (JUNE 16)

ഹൃദയാഘാതം: സച്ചി ആശുപത്രിയിൽ 'അയ്യപ്പനും കോശിയും' ചിത്രത്തിന്റെ സംവിധായകനും പ്രശസ്ത തിരക്കഥാകൃത്തുമായ സച്ചിയ്ക്ക് ശസ്ത്രക്രിയക്കിടെ ഹൃദയാഘാതം. നടുവിന് വേണ്ടി തൃശ്ശൂരിലെ ജൂബിലി ഹോസ്പിറ്റലിൽ വെച്ച് നടത്തിയ സർജറിയ്ക്കിടെയാണ് ഹൃദയാഘാതം ഉണ്ടായത്. 48 മുതൽ 72 മണിക്കൂർ കഴിഞ്ഞു മാത്രമെ ആരോഗ്യ നിലയെ പറ്റി വ്യക്തത വരൂ എന്നാണ് ഇപ്പോഴത്തെ വിവരം. ഓസ്കാർ 2021ന്റെ തീയതി മാറ്റി കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ 93മത് ഓസ്കാർ ഏപ്രിൽ 25ലേക്ക് മാറ്റി. ഓസ്കാർ യോഗ്യതയ്ക്ക് വേണ്ടിയുള്ള കട്ട് ഓഫ് ഡേറ്റ് ഡിസംബർ 31, 2020ൽ നിന്നും ഫെബ്രുവരി 28, 2021ലേക്ക് നീട്ടി. കോവിഡ് -19 കാരണം കർശന നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ ഒരുപാട് സിനിമകളുടെ ചിത്രീകരണവും റിലീസിങും പ്രതിസന്ധിയിലാണ്. 'ജുറാസിക് വേൾഡ് : ഡൊമിനിയൻ ' ന്റെ പ്രീ പ്രൊഡക്ഷൻ പുനരാരംഭിക്കുന്നു കോവിഡ്-19 കാരണം നിർത്തിവയ്ക്കേണ്ടി വന്ന 'ജുറാസിക് വേൾഡ് : ഡൊമിനിയൻ' ന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ യൂണിവേഴ്സൽ സ്റ്റുഡിയോ പുനരാരംഭിക്കുന്നു. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ജൂലൈ 6 ന് പൈൻ വുഡ് സ്റ്റുഡിയോയി...

അഞ്ചാം പാതിരാ ടെലിവിഷൻ സ്ക്രീനുകളിലേക്ക്

2020ൽ മലയാള സിനിമയ്ക്ക് കിട്ടിയ സമ്മാനമായിരുന്നു മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ക്രൈം ത്രില്ലർ 'അഞ്ചാം പാതിരാ'. ബോക്സ് ഓഫീസിൽ വൻ ചലനം സൃഷ്ടിച്ച ഈ ചിത്രം മോളിവുഡിലെ ത്രില്ലർ ചിത്രങ്ങളുടെ മുഖമുദ്ര തന്നെ മാറ്റി കളഞ്ഞു. കുഞ്ചാക്കോ ബോബൻ പ്രധാന വേഷം അവതരിപ്പിച്ച 'അഞ്ചാം പാതിരാ' ബ്ലോക്ക്ബസ്റ്റർ വിജയവും സ്വന്തമാക്കിയിരുന്നു. ഏപ്രിൽ 14 വരെ രാജ്യമാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിൽ ഓൺലൈൻ സ്ട്രീമിംഗിന് ഇക്കാലയളവിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ 'അഞ്ചാം പാതിരാ' യുടെ ഓൺലൈൻ റിലീസ്‌ ഉടൻ ഉണ്ടാകുമോ എന്ന പ്രേക്ഷകരുടെ ചോദ്യത്തിന് അതിന്റെ ചർച്ചകൾ അന്തിമ ഘട്ടത്തിലാണെന്ന് മറുപടിയാണ് മിഥുൻ മാനുവൽ തോമസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞിരുന്നത്. ഇപ്പോഴിതാ ചിത്രം നേരിട്ട് ടെലിവിഷൻ സ്ക്രീനുകളിലേക്ക് എത്തുകയാണ്. സിനിമയുടെ അണിയറ പ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സൂര്യ ടിവി യിലൂടെ ഏപ്രിൽ 10 ന് വൈകിട്ട് 6:30 നാണ് അഞ്ചാം പാതിരയുടെ ടെലിവിഷൻ റിലീസ്.

അഞ്ചാം പാതിരയുടെ ഡിജിറ്റൽ റീലീസ് ഉടനെയൊ? മറുപടിയുമായി മിഥുൻ മാനുവൽ തോമസ്

2020ൽ മലയാള സിനിമയ്ക്ക് കിട്ടിയ സമ്മാനമായിരുന്നു മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ക്രൈം ത്രില്ലർ 'അഞ്ചാം പാതിരാ'. ബോക്സ് ഓഫീസിൽ വൻ ചലനം സൃഷ്ടിച്ച ഈ ചിത്രം മോളിവുഡിലെ ത്രില്ലർ ചിത്രങ്ങളുടെ മുഖമുദ്ര തന്നെ മാറ്റി കളഞ്ഞു. കുഞ്ചാക്കോ ബോബൻ പ്രധാന വേഷം അവതരിപ്പിച്ച 'അഞ്ചാം പാതിരാ' ബ്ലോക്ക്ബസ്റ്റർ വിജയവും സ്വന്തമാക്കിയിരുന്നു. ഏപ്രിൽ 14 വരെ രാജ്യമാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിൽ ഓൺലൈൻ സ്ട്രീമിംഗിന് ഇക്കാലയളവിൽ വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തിൽ 'അഞ്ചാം പാതിരാ' യുടെ ഓൺലൈൻ റിലീസ്‌ ഉടൻ ഉണ്ടാകുമോ എന്ന പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ മിഥുൻ മാനുവൽ തോമസ്. തന്റെ ഫേസ്ബുക്ക് അക്കൗണ്ട് വഴിയാണ് മിഥുൻ മാനുവൽ തോമസ് ഇതിന് മറുപടി നൽകിയത്. ഫേസ്ബുക്ക് പോസ്റ്റ് ഇതാ: 'വീടുകളിൽ അടച്ചിരിക്കുന്ന അവസ്ഥയിൽ സിനിമ / സീരീസ് തന്നെയാണ് ഭൂരിഭാഗം ആളുകളുടെയും എന്റർടൈൻമെന്റ്.. !! അതുകൊണ്ട് തന്നെ  'അഞ്ചാം പാതിരാ' DVD/ഡിജിറ്റൽ റിലീസ് അന്വേഷിച്ചു ധാരാളം മെസ്സേജുകൾ വരുന്നുണ്ട്. പൊതു ഉത്തരം പോസ്റ്റാമെന്നു കരുതുന്നു - DVD റിലീസ...

Facebook

Recommended Calls