Skip to main content

RECOMMENDED VIDEO

GET QUICK WHATS APP UPDATES

'അനുരാധ Crime No.59/2019' ഷൂട്ടിങ് ആരംഭിച്ചു

 


ഇന്ദ്രജിത്തും അനു സിത്താരയും വിഷ്‌ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന 'അനുരാധ Crime No.59/2019' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ഷാൻ തുളസീധരൻ സംവിധാനം ചെയ്യുന്ന ചിത്രം ഗാർഡിയൻ ഏഞ്ചൽ, ഗോൾഡൻ എസ് പിക്ച്ചേഴ്സ് എന്നിവയുടെ ബാനറിൽ എയ്ഞ്ചലീന ആന്റണി, ഷെരീഫ് എം.പി, ശ്യം കുമാർ എസ്, സിനോ ജോൺ തോമസ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്.

കടുത്തുരുത്തിയിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിൽ ഹരിശ്രീ അശോകൻ, ഹരീഷ് കണാരൻ,ജൂഡ് ആന്റണി, അനിൽ നെടുമങ്ങാട്, ശ്രീജിത്ത് രവി,സുനിൽ സുഗദ, അജയ് വാസുദേവ്,സുരഭിലക്ഷ്മി, സുരഭി സന്തോഷ്,ബേബി അനന്യ, മനോഹരി ജോയ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം- അജയ് ഡേവിഡ് കാച്ചപ്പിള്ളി നിർവ്വഹിക്കുന്നു. ഹരി നാരായണൻ, മനു മഞ്ജിത്ത്, ജ്യോതികുമാർ പുന്നപ്ര എന്നിവരുടെ വരികൾക്ക് ടോണി ജോസഫ് സംഗീതം പകരുന്നു.


Facebook

Recommended Calls