Skip to main content

Posts

Showing posts with the label Vishnu Unnikrishnan

RECOMMENDED VIDEO

GET QUICK WHATS APP UPDATES

രണ്ട് സിനിമകള്‍ സീ കേരളം ചാനല്‍ വഴി റിലീസ് ചെയ്യുന്നു

  സീ കേരളം ചാനല്‍ വഴി രണ്ട് സിനിമകള്‍ റിലീസിന് ഒരുങ്ങുന്നു. സിജു വില്‍സനെ നായകനാക്കി രജീഷ് മിഥില സംവിധാനം ചെയ്യുന്ന ‘ഇന്നു മുതൽ’ , വിഷ്ണു ഉണ്ണികൃഷ്ണനെ നായകനാക്കി സൂരജ് ടോം സംവിധാനം ചെയ്യുന്ന ‘ കൃഷ്ണന്‍കുട്ടി പണിതുടങ്ങി ’ എന്നീ ചിത്രങ്ങളാണ് സീ കേരളം ചാനലിലൂടെയും സീ 5 ലൂടെയും ഡയറക്ട് ടെലിവിഷൻ പ്രീമിയറായി പ്രേക്ഷകരിലേക്ക് എത്തുന്നത്. സിജു വില്‍സണ്‍ ചിത്രം ഈ ഞായറാഴച്ചയാണ് ടെലിവിഷന്‍ പ്രീമിയര്‍ ചെയ്യുന്നത്. വാരിക്കുഴിയിലെ കൊലപാതകം , ലാൽ ബഹദൂർ ശാസ്ത്രി എന്നീ സിനിമ ശേഷം രജീഷ് മിഥില സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇന്നു മുതൽ’. ഫാന്‍റസി - ഫാമിലി എന്‍റര്‍ടെയ്‌നറാണ് ചിത്രം. സ്‌മൃതി സുഗതൻ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. സൂരാജ് പോപ്സ് , നെടുമുടി വേണു , ഇന്ദ്രന്‍സ് , ഗോകുലന്‍ , അനിലമ്മ എറണാകുളം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദി ഗ്രേറ്റ് ഇന്ത്യന്‍ സിനിമാസിന്‍റെ ബാനറില്‍ രജീഷ് മിഥില, മെജോ ജോസഫ് , ലിജോ ജെയിംസ് എന്നിവര്‍ ചേര്‍നാണ് സിനിമയുടെ നിര്‍മ്മാണം. ഛായാഗ്രഹണം എല്‍ദോ ഐസക് ആണ്. മെജോ ജോസഫാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് . വിഷ്ണു ഉണ്ണികൃഷ്ണനും സാന...

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും പുതിയ ചുവട് വെയ്ക്കുന്നു

  സൂപ്പർഹിറ്റ് ചിത്രങ്ങളായ അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ എന്നിവയുടെ തിരക്കഥാകൃത്തുക്കളായി എത്തി മലയാളത്തിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച്  മലയാളികളുടെ മനസിൽ ഇടം നേടിയ താരങ്ങളാണ് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും. ഈ വേളയിൽ പുതിയൊരു ചുവടുവയ്പ്പിന് ഒരുങ്ങുകയാണ് ബിബിൻ ജോർജ്- വിഷ്ണു ഉണ്ണികൃഷ്ണൻ ടീം. ആദ്യമായി സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് താരങ്ങൾ. ഫേയ്സ്ബുക്ക് പോസ്റ്റിലൂടെ ആണ് ചിത്രത്തെക്കുറിച്ച് പ്രഖ്യാപനം നടത്തിയത്.  പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ഈ ചിത്രം നിർമിക്കുന്നത് പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയാണ്. സംവിധാനത്തിനൊപ്പം രചനയും താരങ്ങൾ തന്നെയാണ് നിർവഹിക്കുന്നത്. അടുത്ത വർഷം പകുതിയോടെയാവും ചിത്രീകരണം തുടങ്ങുക. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

നിഗൂഢതകൾ ഒളിപ്പിച്ച് "അനുരാധ Crime No.59/2019"; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി

  പി.ശിവപ്രസാദ് ഇന്ദ്രജിത്ത് സുകുമാരൻ അനുസിത്താര എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'അനുരാധ Crime No.59/2019'ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തായി. നവാഗതനായ ഷാൻ തുളസീധരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ദ്രജിത്തിന്റെ പിറന്നാൾ ദിനത്തിൽ മലയാളസിനിമയിലെ നിരവധിപേർ ചേർന്നാണ് പോസ്റ്റർ പുറത്തിറക്കിയത്. അനുസിത്താര ടൈറ്റിൽ കഥാപാത്രമായി എത്തുന്ന സിനിമയില്‍ പീതാംബരൻ എന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായാണ് ഇന്ദ്രജിത്ത് എത്തുന്നത്. സംവിധാകനോടൊപ്പം ജോസ് തോമസ് പോളക്കൽ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.. ഗാർഡിയൻ ഏഞ്ചൽ, ഗോൾഡൻ എസ് പിക്ച്ചേഴ്സ് എന്നിവയുടെ ബാനറിൽ എയ്ഞ്ചലീന ആന്റണി, ഷെരീഫ് എം.പി, ശ്യംകുമാർ എസ്, സിനോ ജോൺ തോമസ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊഡുത്താസാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യുസർ. ഹരിശ്രീ അശോകൻ, ഹരീഷ് കണാരൻ, രമേഷ് പിഷാരടി, അനിൽ നെടുമങ്ങാട്, രാജേഷ് ശർമ്മ, സുനിൽ സുഗദ, അജയ് വാസുദേവ്, സുരഭി ലക്ഷ്മി, സുരഭി സന്തോഷ്, ബേബി അനന്യ, മനോഹരി ജോയ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങാളായ് വേഷമിടുന്നു. 35 ദിവസത്തിനുള്ളിൽ ചിത്രീകരണ...

'അനുരാധ Crime No.59/2019' ഷൂട്ടിങ് ആരംഭിച്ചു

  ഇന്ദ്രജിത്തും അനു സിത്താരയും വിഷ്‌ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന 'അനുരാധ Crime No.59/2019' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ഷാൻ തുളസീധരൻ സംവിധാനം ചെയ്യുന്ന ചിത്രം ഗാർഡിയൻ ഏഞ്ചൽ, ഗോൾഡൻ എസ് പിക്ച്ചേഴ്സ് എന്നിവയുടെ ബാനറിൽ എയ്ഞ്ചലീന ആന്റണി, ഷെരീഫ് എം.പി, ശ്യം കുമാർ എസ്, സിനോ ജോൺ തോമസ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. കടുത്തുരുത്തിയിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിൽ ഹരിശ്രീ അശോകൻ, ഹരീഷ് കണാരൻ,ജൂഡ് ആന്റണി, അനിൽ നെടുമങ്ങാട്, ശ്രീജിത്ത് രവി,സുനിൽ സുഗദ, അജയ് വാസുദേവ്,സുരഭിലക്ഷ്മി, സുരഭി സന്തോഷ്,ബേബി അനന്യ, മനോഹരി ജോയ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം- അജയ് ഡേവിഡ് കാച്ചപ്പിള്ളി നിർവ്വഹിക്കുന്നു. ഹരി നാരായണൻ, മനു മഞ്ജിത്ത്, ജ്യോതികുമാർ പുന്നപ്ര എന്നിവരുടെ വരികൾക്ക് ടോണി ജോസഫ് സംഗീതം പകരുന്നു.

ഇന്നത്തെ സിനിമാ വിശേഷങ്ങൾ ഇതാ ഒരൊറ്റ ക്ലിക്കിൽ

  ആർ.എസ് വിമലിന്റെ പുതിയ ചിത്രം വരുന്നു സണ്ണി വെയിനെയും അപർണ ദാസിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പുതിയ ചിത്രം എടുക്കാനൊരുങ്ങി ആർ. എസ് വിമൽ. സിനിമയുടെ ചിത്രീകരണം ഡിസംബർ രണ്ടിന് തുടങ്ങുമെന്നാണ് റിപ്പോർട്ട്. ഒ.ടി.ടിയിൽ അരങ്ങേറാനൊരുങ്ങി വിമല രാമൻ സീ ഫൈവിന്റെ വെബ് സീരീസിലൂടെ വിമല രാമൻ ഒ.ടി.ടിയിൽ അരങ്ങേറ്റം കുറിക്കുന്നു. ലക്ഷ്മി നാരായണ സംവിധാനം ചെയ്യുന്ന 'പബ് ഗോവ' എന്ന വെബ് സീരീസിലാണ് താരം അഭിനയിക്കുന്നത്. സായികുമാറിന്റെ മകൾ അഭിനയ രംഗത്തേക്ക് സായികുമാറിന്റെയും മുന്‍ഭാര്യ പ്രസന്നകുമാരിയുടെയും മകള്‍ വൈഷ്ണവി സീരിയലിലൂടെ അഭിനയ രംഗത്തേക്ക്. സീ കേരളത്തില്‍ ഉടന്‍ ആരംഭിക്കുന്ന കയ്യെത്തും ദൂരത്ത് എന്ന പരമ്പരയിലാണ് സായി കുമാറിന്റെ മകള്‍ അഭിനയിക്കുന്നത്. ഷൂട്ടിങ് ആരംഭിച്ചു വിഷ്ണു ഉണ്ണികൃഷ്ണനും സാനിയ ഇയ്യപ്പനും ഒന്നിക്കുന്ന സൂരജ് ടോം ചിത്രം 'കൃഷ്ണൻകുട്ടി പണി തുടങ്ങി'യുടെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു.സംഗീതസംവിധായകൻ ആനന്ദ് മധുസൂദനനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

Facebook

Recommended Calls