Skip to main content

Posts

Showing posts with the label indrajith

RECOMMENDED VIDEO

GET QUICK WHATS APP UPDATES

സസ്പെൻസ് ത്രില്ലറുമായി ഇന്ദ്രജിത്ത്; അനുരാധയുടെ ചിത്രീകരണം പുരോഗമിക്കുന്നു

  ഇന്ദ്രജിത്ത് സുകുമാരൻ അനുസിത്താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഷാൻ തുളസീധരൻ സംവിധാനം ചെയ്യുന്ന സിനിമ 'അനുരാധ Crime No.59/2019'ന്റെ ചിത്രീകരണം പുരോഗമിക്കുന്നു. അനുസിത്താര ടൈറ്റിൽ കഥാപാത്രമായി എത്തുന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഇന്ദ്രജിത്ത് സുകുമാരനും വിഷ്ണു ഉണ്ണികൃഷ്ണനുമാണ്. ഷാൻ തുളസീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അനുരാധ Crime No.59/2019'. ത്രില്ലർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഷാൻ തുളസീധരൻ, ജോസ് തോമസ് പോളക്കൽ എന്നിവരുടേതാണ്.  ഗാർഡിയൻ ഏഞ്ചൽ, ഗോൾഡൻ എസ് പിക്ച്ചേഴ്സ് എന്നിവയുടെ ബാനറിൽ എയ്ഞ്ചലീന ആന്റണി, ഷെരീഫ് എം.പി, ശ്യംകുമാർ എസ്, സിനോ ജോൺ തോമസ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊഡുത്താസാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യുസർ. ഹരിശ്രീ അശോകൻ, ഹരീഷ് കണാരൻ, രമേഷ് പിഷാരടി, അനിൽ നെടുമങ്ങാട്, രാജേഷ് ശർമ്മ, സുനിൽ സുഗദ, അജയ് വാസുദേവ്, സുരഭി ലക്ഷ്മി, സുരഭി സന്തോഷ്, ബേബി അനന്യ, മനോഹരി ജോയ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ ഏറെ ജനശ്രദ്ധ പ...

രതീഷ് അമ്പാട്ട് - മുരളി ഗോപി കൂട്ടുകെട്ടിൽ കിടിലൻ ചിത്രം വരുന്നു

ദിലീപ് നായകനായ 'കമ്മാരസംഭവം' എന്ന ചിത്രത്തിന് ശേഷം മുരളി ഗോപിയും രതീഷ് അമ്പാട്ടും വീണ്ടും ഒന്നിക്കുന്നു. മുരളി ഗോപിയുടെ തിരക്കഥയിൽ രതീഷ് അമ്പാട്ട് ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. 'തീർപ്പ് ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ഇഷാ തൽവാർ, വിജയ് ബാബു, സൈജു കുറുപ്പ് എന്നിവരാണ് അഭിനയിക്കുന്നത്. വിജയ് ബാബുവും, മുരളി ഗോപിയും, രതീഷ് അമ്പാട്ടും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഈ വർഷം ഫെബ്രുവരിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. മുരളി ഗോപിയുടെ തിരക്കഥയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത 'കമ്മാരസംഭവം' എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ദിലീപും സിദ്ധാർത്ഥും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം നിർമിച്ചത് ഗോകുലം ഗോപാലനായിരുന്നു.  

നിഗൂഢതകൾ ഒളിപ്പിച്ച് "അനുരാധ Crime No.59/2019"; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറക്കി

  പി.ശിവപ്രസാദ് ഇന്ദ്രജിത്ത് സുകുമാരൻ അനുസിത്താര എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'അനുരാധ Crime No.59/2019'ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തായി. നവാഗതനായ ഷാൻ തുളസീധരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ദ്രജിത്തിന്റെ പിറന്നാൾ ദിനത്തിൽ മലയാളസിനിമയിലെ നിരവധിപേർ ചേർന്നാണ് പോസ്റ്റർ പുറത്തിറക്കിയത്. അനുസിത്താര ടൈറ്റിൽ കഥാപാത്രമായി എത്തുന്ന സിനിമയില്‍ പീതാംബരൻ എന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനായാണ് ഇന്ദ്രജിത്ത് എത്തുന്നത്. സംവിധാകനോടൊപ്പം ജോസ് തോമസ് പോളക്കൽ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്.. ഗാർഡിയൻ ഏഞ്ചൽ, ഗോൾഡൻ എസ് പിക്ച്ചേഴ്സ് എന്നിവയുടെ ബാനറിൽ എയ്ഞ്ചലീന ആന്റണി, ഷെരീഫ് എം.പി, ശ്യംകുമാർ എസ്, സിനോ ജോൺ തോമസ് എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രശസ്ത പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊഡുത്താസാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യുസർ. ഹരിശ്രീ അശോകൻ, ഹരീഷ് കണാരൻ, രമേഷ് പിഷാരടി, അനിൽ നെടുമങ്ങാട്, രാജേഷ് ശർമ്മ, സുനിൽ സുഗദ, അജയ് വാസുദേവ്, സുരഭി ലക്ഷ്മി, സുരഭി സന്തോഷ്, ബേബി അനന്യ, മനോഹരി ജോയ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങാളായ് വേഷമിടുന്നു. 35 ദിവസത്തിനുള്ളിൽ ചിത്രീകരണ...

'അനുരാധ Crime No.59/2019' ഷൂട്ടിങ് ആരംഭിച്ചു

  ഇന്ദ്രജിത്തും അനു സിത്താരയും വിഷ്‌ണു ഉണ്ണികൃഷ്ണനും ഒന്നിക്കുന്ന 'അനുരാധ Crime No.59/2019' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു. ഷാൻ തുളസീധരൻ സംവിധാനം ചെയ്യുന്ന ചിത്രം ഗാർഡിയൻ ഏഞ്ചൽ, ഗോൾഡൻ എസ് പിക്ച്ചേഴ്സ് എന്നിവയുടെ ബാനറിൽ എയ്ഞ്ചലീന ആന്റണി, ഷെരീഫ് എം.പി, ശ്യം കുമാർ എസ്, സിനോ ജോൺ തോമസ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. കടുത്തുരുത്തിയിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിൽ ഹരിശ്രീ അശോകൻ, ഹരീഷ് കണാരൻ,ജൂഡ് ആന്റണി, അനിൽ നെടുമങ്ങാട്, ശ്രീജിത്ത് രവി,സുനിൽ സുഗദ, അജയ് വാസുദേവ്,സുരഭിലക്ഷ്മി, സുരഭി സന്തോഷ്,ബേബി അനന്യ, മനോഹരി ജോയ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്. ഛായാഗ്രഹണം- അജയ് ഡേവിഡ് കാച്ചപ്പിള്ളി നിർവ്വഹിക്കുന്നു. ഹരി നാരായണൻ, മനു മഞ്ജിത്ത്, ജ്യോതികുമാർ പുന്നപ്ര എന്നിവരുടെ വരികൾക്ക് ടോണി ജോസഫ് സംഗീതം പകരുന്നു.

ഒരു ക്ലാസ്സ്‌മേറ്റസ് റീ യൂണിയൻ !

ഏപ്രിൽ 14 വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ മിക്ക സിനിമാതാരങ്ങളും ഷൂട്ടിങ് നിർത്തി വീട്ടിലാണ്‌. എന്നാൽ ജോർദാൻ സർക്കാരിന്റെ പ്രത്യേക അനുമതിയോടെ ഇപ്പോഴും സിനിമാ ഷൂട്ടിംഗിലാണ് പൃഥ്വിരാജ്. ബ്ലെസ്സി സംവിധാനം ചെയ്യുന്ന ആടു ജീവിതത്തിന്റെ ഷൂട്ടിങ് ജോർദനിലെ മരുഭൂമിയിലാണ് പുരോഗമിക്കുന്നത്. ഇപ്പോഴിതാ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി ഒരു രസകരമായ കാര്യം പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. ലാൽജോസ് സംവിധാനം ചെയ്ത ക്ലാസ്സ്‌മേറ്റസ് എന്ന ചിത്രത്തിലെ പീയുസ്, സുകു, മുരളി, സതീശൻ എന്നീ കഥാപാത്രങ്ങളെ അത്ര പെട്ടെന്ന് നമുക്ക് മറക്കാൻ കഴിയില്ല. ഇപ്പോഴിതാ അവർ വീണ്ടും ഒന്നിച്ചിരിക്കുകയാണ്, വീഡിയോ കോൾ വഴി. ജോർദാനിൽ നിന്നും പൃഥ്വിരാജും കൊച്ചിയിൽ നിന്നും ഇന്ദ്രജിത്തും ജയസൂര്യയും കൂടാതെ ചെന്നൈയിൽ നിന്നും നരേനുമാണ് വീഡിയോ കോളിൽ ഉണ്ടായിരുന്നത്. 'ക്ലാസ്സ്‌മേറ്റസ് റീയൂണിയൻ' എന്ന ടാഗ് ലൈനോട്‌ കൂടിയാണ് പൃഥ്വിരാജ് ഈ വീഡിയോ കോളിന്റെ സ്ക്രീൻ ഷോട്ട് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി പങ്കുവെച്ചത്.

'ഹലാൽ ലൗ സ്റ്റോറി'യുമായി 'സുഡാനി ഫ്രം നൈജീരിയ' ടീം

'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ രണ്ട് പേരുകളാണ് സക്കറിയയും മുഹ്‌സിൻ പരാരിയും. മുഹ്‌സിന്റെ തിരക്കഥയിൽ സക്കറിയ സംവിധാനം ചെയ്ത 'സുഡാനി ഫ്രം നൈജീരിയ' മലയാള സിനിമ ലോകത്തെ തന്നെ ഞെട്ടിച്ചു കളഞ്ഞു. ചെറിയ ബജറ്റിൽ ഒരുങ്ങിയ ചിത്രം അഞ്ച് സ്റ്റേറ്റ് അവാർഡും രണ്ട് നാഷണൽ അവാർഡും വാരിക്കൂട്ടിയിരുന്നു. ഇപ്പോൾ ഇതാ ആ ടീം വീണ്ടും ഒന്നിക്കുന്നു തങ്ങളുടെ രണ്ടാമത്തെ ചിത്രത്തിനായി. 'ഹലാൽ ലൗ സ്റ്റോറി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സക്കറിയയും മുഹ്‌സിനും ചേർന്നാണ് ഒരുക്കുന്നത്. വൻ താരനിരയുമായിയാണ് ചിത്രം വെള്ളിത്തിരയിലേക്ക് എത്തുന്നത്. ഇന്ദ്രജിത് സുകുമാരൻ, ജോജു ജോർജ്ജ്, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ഗ്രേസ് ആന്റണി, പാർവതി തിരുവോത്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ആഷിഖ് അബു, ജെസ്ന ആഷിം, ഹർഷദ് അലി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബിജിബാലും ഷഹബാസ് അമനും ചേർന്നാണ് പാട്ടുകൾക്ക് ഈണം നൽകുന്നത്. പുതുമുഖം അജയ് മേനോൻ ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രം മാർച്ച് 27ന്  തീയറ്ററിൽ എത്തുമെന്നാണ് ഇപ്പോഴത്തെ റിപ്പോ...

Facebook

Recommended Calls