Skip to main content

RECOMMENDED VIDEO

GET QUICK WHATS APP UPDATES

'അഞ്ചാം പാതിരാ' കഴിഞ്ഞു ഇനി 'ആറാം പാതിരാ'

'അഞ്ചാം പാതിര' യുടെ ഒന്നാം വാർഷികത്തിൽ 'ആറാം പാതിരാ' എന്ന പുതിയ ചിത്രം പ്രഖ്യാപിച്ച് അണിയറ പ്രവർത്തകർ. 'അഞ്ചാം പാതിരാ'യുടെ പിന്നിൽ പ്രവർത്തിച്ചവർ തന്നെയാണ് പുതിയ ചിത്രത്തിന്റെയും പിന്നണിയിൽ. തിരക്കഥ, സംവിധാനം മിഥുൻ മാനുവൽ തോമസ് തന്നെയാണ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ അൻവർ ഹുസ്സൈനായി കുഞ്ചാക്കോ ബോബൻ വീണ്ടും എത്തുന്നു.



ക്യാമറ ഷൈജു ഖാലിദ് നിർവഹിക്കുമ്പോൾ 'അഞ്ചാം പാതിരാ'യിൽ നമ്മളെ തീയറ്ററിൽ പിടിച്ചിരുത്തിയ ബി.ജിഎം ഒരുക്കിയ സുഷിൻ ശ്യാം തന്നെയാണ് 'ആറാം പാതിരാ' യുടെ സംഗീതവും ഒരുക്കുന്നത്. എഡിറ്റിങ് വിഭാഗം കൈകാര്യം ചെയ്യുന്നത് സൈജു ശ്രീധരനാണ്. ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് എന്ന് ആരംഭിക്കും എന്നതിനെ സംബന്ധിച്ച് സ്ഥിരീകരണം വന്നിട്ടില്ല.

Facebook

Recommended Calls