Skip to main content

Posts

Showing posts with the label veena nandhakumar

RECOMMENDED VIDEO

GET QUICK WHATS APP UPDATES

മറ്റൊരു മലയാള സിനിമ കൂടി ഒ.ടി.ടി റിലീസ് ചെയ്തു

  സുരാജ്‌ വെഞ്ഞാറമൂട് - നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ജിയോ ബേബി ചിത്രം 'ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചന് ' ശേഷം മറ്റൊരു ചിത്രം കൂടി ഒ.ടി.ടി റിലീസ് ചെയ്തു. 2020 മാര്‍ച്ച് 6 ന് തിയേറ്ററുകളില്‍ റിലീസ് ചെയ്തിരുന്ന നവാഗതരായ ജിനോയ് - ജിബിറ്റ് എന്നിവർ സംവിധാനം ചെയ്ത 'കോഴിപ്പോര്' എന്ന ചിത്രമാണ് ആമസോൺ പ്രൈമിൽ റിലീസ് ചെയ്തത്. കൊവിഡ് 19 മൂലം ലോക്ക് ഡൗൺ ആയതോടെ തിയേറ്ററുകള്‍ അടച്ചിട്ടതിനാല്‍ ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഇന്ദ്രന്‍സ്, വീണ നന്ദകുമാര്‍, പൗളി വത്സന്‍, ജോളി ചിറയത്ത്, നവജിത് നാരായണന്‍, ജിനോയ് ജനാര്‍ദ്ദനന്‍, സോഹന്‍ സീനുലാല്‍ തുടങ്ങിയവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജിബിറ്റ് ജോർജിന്റെ കഥയ്ക്ക് ജിനോയ് ജനാർദ്ദനൻ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. കൊച്ചിയും കിടങ്ങൂരുമെല്ലാം മികച്ച ഫ്രെയിമുകളിലാക്കിയാണ് ഛായാഗ്രാഹകൻ രാഗേഷ് അവതരിപ്പിച്ചിരിക്കുന്നത്. ബിജിബാലിന്റെ സംഗീതവും അപ്പു ഭട്ടതിരിയുടെ എഡിറ്റിംഗും ചിത്രത്തിന്റെ മുതൽക്കൂട്ടാണ്. വലിയ ട്വിസ്റ്റുകളോ ഞെട്ടിപ്പിക്കലുകളോ ഒന്നുമില്ലെങ്കിലും ഒന്നര മണിക്കൂർ ആസ്വ...

രണ്ട് മലയാള ചിത്രങ്ങൾ കൂടി റിലീസ് പ്രഖ്യാപിച്ചു

  സിനിമാ തീയറ്ററുകൾ തുറന്ന സാഹചര്യത്തിൽ രണ്ട് മലയാള ചിത്രങ്ങൾ കൂടി റിലീസ് പ്രഖ്യാപിച്ചു. രജീഷ വിജയനും, ഷൈൻ ടോം ചാക്കോയും ഒന്നിക്കുന്ന ഖാലിദ് റഹ്മാൻ ചിത്രം 'ലൗ'വും. വിനായകൻ, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്, ലുക്മാൻ, ജോണി ആന്റണി, മാത്യു തോമസ്, ഇർഷാദ്, എന്നിവർ ഒന്നിക്കുന്ന തരുൺ മൂർത്തി ചിത്രം 'ഓപ്പറേഷൻ ജാവ'യുമാണ് റിലീസ് പ്രഖ്യാപിച്ചത്. ഐ.ഐ.എഫ്.കെയിലേക്ക് ഉൾപ്പെടെ തിരഞ്ഞെടുക്കപ്പെട്ട 'ലൗ' എന്ന ചിത്രം ഈ മാസം 29ന് റിലീസ് ചെയ്യും. പ്രേക്ഷക നിരൂപക പ്രശംസകൾ ഒരുപോലെ സ്വന്തമാക്കിയ അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് ലൗ. ആഷിക് ഉസ്മാന്‍ നിര്‍മ്മിച്ച ചിത്രത്തില്‍ രജിഷ വിജയന്‍, ഷൈന്‍ ടോം ചാക്കോ, സുധി കോപ്പ, വീണ നന്ദകുമാര്‍, ജോണി ആന്‍റണി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളായുള്ളത്. ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ തരുൺ മൂർത്തി ചിത്രം 'ഓപ്പറേഷൻ ജാവ' ഫെബ്രുവരി 12ന് റിലീസ് ചെയ്യും. കേരളത്തിൽ നടന്ന ഒരു കുറ്റാന്വേഷണം ആണ് കഥയ്ക്ക് പിന്നിൽ. ഓപ്പറേഷൻ കുബേര, ഓപ്പറേഷൻ സാഗര എന്നത് പോലെ തന്നെ ഓപ്പറേഷ...

Facebook

Recommended Calls