Skip to main content

RECOMMENDED VIDEO

GET QUICK WHATS APP UPDATES

രതീഷ് അമ്പാട്ട് - മുരളി ഗോപി കൂട്ടുകെട്ടിൽ കിടിലൻ ചിത്രം വരുന്നു

ദിലീപ് നായകനായ 'കമ്മാരസംഭവം' എന്ന ചിത്രത്തിന് ശേഷം മുരളി ഗോപിയും രതീഷ് അമ്പാട്ടും വീണ്ടും ഒന്നിക്കുന്നു. മുരളി ഗോപിയുടെ തിരക്കഥയിൽ രതീഷ് അമ്പാട്ട് ഒരുക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. 'തീർപ്പ് ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ഇഷാ തൽവാർ, വിജയ് ബാബു, സൈജു കുറുപ്പ് എന്നിവരാണ് അഭിനയിക്കുന്നത്.

വിജയ് ബാബുവും, മുരളി ഗോപിയും, രതീഷ് അമ്പാട്ടും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഈ വർഷം ഫെബ്രുവരിയിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. മുരളി ഗോപിയുടെ തിരക്കഥയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത 'കമ്മാരസംഭവം' എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ദിലീപും സിദ്ധാർത്ഥും പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രം നിർമിച്ചത് ഗോകുലം ഗോപാലനായിരുന്നു.


 

Facebook

Recommended Calls