Skip to main content

Posts

Showing posts with the label Biju Menon

RECOMMENDED VIDEO

GET QUICK WHATS APP UPDATES

ഒറ്റകൊമ്പനിലെ കിടിലൻ സർപ്രൈസ് പുറത്തുവിട്ട് അണിയറ പ്രവർത്തകർ

  സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഒറ്റകൊമ്പൻ'.സുരേഷ് ഗോപിയുടെ 250-മത്തെ ചിത്രത്തിന്റെ രചന നിർവ്വഹിക്കുന്നത്  ഷിബിൻ ഫ്രാൻസിസ് ആണ്. ഇന്ന് മറ്റൊരു അഭിനേതാവിനെ കൂടി പരിചയപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ബിജു മേനോൻ കൂടി ചിത്രത്തിന്റെ ഭാഗമായിരിക്കുകയാണ്. ബിജു മേനോനെ സ്വാഗതം ചെയ്തു കൊണ്ട് അണിയറ പ്രവർത്തകർ പങ്കുവെച്ച കുറിപ്പ് ഇതാ " നിങ്ങൾ എല്ലാവരും ആവേശത്തിലാണോ ..? ഞങ്ങളും..! ഞങ്ങളുടെ കുടുംബത്തിലേക്ക് ബിജുവേട്ടനെ ഞങ്ങൾ പൂർണ്ണഹൃദയത്തോടെ സ്വാഗതം ചെയ്യുന്നു, ഒപ്പം നിങ്ങളോടൊപ്പമുള്ള സുരേഷേട്ടന്റെ കോംബോ എല്ലായ്പ്പോഴും ഞങ്ങൾക്ക് നൊസ്റ്റാൾജിക്കാണ്. നിങ്ങളുടെ അനുഭവവും അവിശ്വസനീയമായ കഴിവുകളും ഞങ്ങളുടെ സ്വത്താകാൻ പോകുന്നു." ഒറ്റക്കൊമ്പനിൽ പാലാക്കാരൻ അച്ചായന്റെ വേഷത്തിലാണ് സുരേഷ് ഗോപിയെത്തുന്നത്. വലിയ വിവാദങ്ങളിലൂടെ കടന്നുപോയ ചിത്രമാണ് ഒറ്റകൊമ്പൻ. പൃഥ്വിരാജ് - ഷാജി കൈലാസ് - ജിനു എബ്രഹാം ചിത്രമായ കടുവയുടെ കഥയും കഥാപാത്രങ്ങളുമായി സാമ്യമുണ്ട് എന്ന നിലയിലായിരുന്നു വിവാദം. കടുവാക്കുന്നേൽ കുറുവച്ചനെന്ന പേര് പിന്നീട് ഒറ...

ഷൂട്ടിങ് പൂർത്തിയായി

  സിനിമാ മേഖല പൂർവ്വ സ്ഥിതിയിലേക്ക് തിരിച്ചെത്തുന്ന ഈ വേളയിൽ രണ്ട് മലയാള സിനിമകളുടെ ഷൂട്ടിങ് കൂടി പൂർത്തിയായി. അതിലൊന്ന് ഓരോ സിനിമാ പ്രേമിയും ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ജോജി' എന്ന ചിത്രമാണ്. ഹിറ്റുകൾ മാത്രം സമ്മാനിച്ച ഫഹദ് ഫാസിൽ - ദിലീഷ് പോത്തൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ് ഇന്നലെയാണ് പൂർത്തിയായത്. ശ്യാം പുഷ്കരനാണ് ചിത്രത്തിന്റെ തിരക്കഥ. വില്യം ഷേക്സ്പിയറുടെ 'മാക്ബത്ത്' എന്ന വിഖ്യാത നാടകത്തിൽ പ്രചോദനം ഉൾക്കൊണ്ടുള്ള ചിത്രമായിരിക്കുന്ന ജോജിയെന്ന് നേരത്തെ സൂചിപ്പിച്ചിരുന്നു. കോട്ടയം, എരുമേലി ഭാഗങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്. ഷമ്മി തിലകൻ, ബാബുരാജ്, ഉണ്ണിമായ തുടങ്ങിയവർക്കൊപ്പം പുതുമുഖ താരങ്ങളെയും ചിത്രത്തിൽ അവതരിപ്പിക്കുന്നു. ഭാവന സ്റ്റുഡിയോസ്, വർക്കിംഗ് ക്ലാസ് ഹീറോ, ഫഹദ് ഫാസിൽ ആൻഡ് ഹീറോസ് തുടങ്ങിയ ബാനറുകളിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഷൈജു ഖാലിദ് ആണ്. മഞ്ജു വാര്യരും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ലളിതം സുന്ദരം' എന്ന ചിത്രത്തിന്റെ ചിത്രീകരണവും ഇന്നലെ പൂർത്തിയായി...

'അയ്യപ്പനും കോശിയും' തമിഴ് റീമേക്കിൽ സൂര്യയും കാർത്തിയും?

സച്ചിയുടെ സംവിധാനത്തിൽ പൃഥ്വിരാജും ബിജുമേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'അയ്യപ്പനും കോശിയും ' എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കിൽ സൂര്യയും കാർത്തിയും അഭിനയിക്കുമെന്ന് സ്ഥിതീകരിക്കാത്ത റിപ്പോർട്ടുകൾ. പൃഥ്വിരാജ് അഭിനയിച്ച ഹവീൽദാർ കോശിയായി കാർത്തിയും, ബിജുമേനോൻ അവതരിപ്പിച്ച എസ്.ഐ അയ്യപ്പൻ നായരായി സൂര്യയും അഭിനയിക്കുമെന്ന് പിങ്ക് വില്ല ഡോട്ട് കോം റിപ്പോർട്ട് ചെയ്തു. ആടുകളം, ജിഗർതണ്ട തുടങ്ങിയ തമിഴിലെ ഹിറ്റ് ചിത്രങ്ങൾ നിർമിച്ച കതിരസൻ ആണ് 'അയ്യപ്പനും കോശിയും' ചിത്രത്തിന്റെ തമിഴ് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. താര സഹോദരന്മാർ ഒരുമിച്ച് അഭിനയിക്കാൻ പോകുന്നു എന്ന വാർത്ത തമിഴ് സിനിമ ലോകത്ത് വൻ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. കുറിച്ച് ദിവസങ്ങൾക്ക് മുൻപ് പൃഥ്വിരാജിന്റെ കഥാപാത്രത്തെ ആര്യ അവതരിപ്പിക്കും എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ആര്യ തന്നെ ഈ വാർത്തകൾ നിഷേധിച്ച് രംഗത്തെത്തി. കോളിവുഡിലെ പ്രമുഖ താരം ശശികുമാറും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട് എന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇതെന്താ രാജുവേട്ടാ സ്ത്രീ വിരുദ്ധതയല്ലേ? രാജുവേട്ടന്റെ സിനിമയിൽ അത് ആകാമല്ലേ?

ബോക്‌സ് ഓഫീസിൽ 50 കോടി ബിസിനസ്സ് സ്വന്തമാക്കിയ ചിത്രമാണ് അയ്യപ്പനും കോശിയും. സച്ചി തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ പൃഥ്വിരാജ്-ബിജു മേനോൻ കോംബോ ഏറെ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങി. എന്നാൽ ഭർത്താവ് എന്ന അധികാരം വച്ച് പൃഥ്വിരാജ് ഭാര്യ കഥാപത്രമായ അന്ന രേഷ്മ രാജനെ അടിക്കുന്ന സീൻ ആണ് സ്ത്രീ വിരുദ്ധതയുടെ പേരിൽ ഇപ്പോൾ ചർച്ചയാകുന്നത്. ഇതിൽ ഏറെ ശ്രദ്ധേയം പ്രശസ്‌ത മാധ്യമപ്രവർത്തകർ ശ്രീജിത് പണിക്കരുടെ വാക്കുകളാണ്. ഫേസ്ബുക്കിൽ അദ്ദേഹം കുറിച്ചതിങ്ങനെ: "'അയ്യപ്പനും കോശിയും' എന്ന സിനിമയിൽ പൃഥ്വിരാജിന്റെ കഥാപാത്രം തന്റെ ഭാര്യയെ അടിക്കുന്ന ഒരു സീനുണ്ട്; തന്റെ അച്ഛനെതിരെ അവർ സംസാരിക്കുമ്പോൾ. നീ ഇപ്പോൾ പറഞ്ഞത് നേരത്തെ പറഞ്ഞിരുന്നെങ്കിൽ ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ല എന്ന രീതിയിൽ ഒരു ന്യായീകരണ ഡയലോഗും. അതു കണ്ടപ്പോൾ അദ്ദേഹത്തിന്റെ തന്നെ ഒരു പഴയ പ്രസ്താവനയാണ് ഓർമ്മ വന്നത്—തന്റെ സിനിമകളിൽ ഇനിയൊരിക്കലും സ്ത്രീവിരുദ്ധത ആഘോഷിക്കപ്പെടില്ലെന്നും അത്തരം കാര്യങ്ങൾ സ്ക്രീനിൽ ന്യായീകരിക്കപ്പെടില്ലെന്നും. അടിയെ ന്യായീകരിക്കുന്ന ഡയലോഗിനപ്പുറം ആ അടി തെറ്റെന്ന് സിനിമയിൽ ഒരിടത്തും പറയുന്നില്ല;...

Facebook

Recommended Calls