മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജോഫിൻ ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് 'ദി പ്രീസ്റ്റ് '. മമ്മൂട്ടിയ്ക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ആന്‍റോ ജോസഫും ബി.ഉണ്ണികൃഷ്ണനും ചേർന്ന് നിർമിച്ച 'ദി പ്രീസ്റ്റി'ന്റെ ഒ.ടി.ടി റിലീസ് തീയതി പുറത്തുവന്നു.
ചിത്രം ഈ മാസം 14ന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും. ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ നിഖില വിമൽ, ബേബി മോണിക്ക, സാനിയ ഇയ്യപ്പൻ, വെങ്കിടേഷ്, ജഗദീഷ്, ടി.ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂർ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാഹുൽ രാജായിരുന്നു ചിത്രത്തിന്‍റെ സംഗീതം നിർവഹിച്ചത്.

