Skip to main content

Posts

Showing posts with the label The priest

RECOMMENDED VIDEO

GET QUICK WHATS APP UPDATES

ക്ലബ്ബ് ഹൗസിൽ ഇന്ന് കാത്തിരിക്കുന്നത്

  കേരളക്കരയിൽ വൻ തരംഗമായി കൊണ്ടിരിക്കുകയാണ് ക്ലബ്ബ് ഹൗസ് എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം. എല്ലാ ആസ്വദകരെയും പോലെ സിനിമാ പ്രേമികൾക്ക് ഒരുപാട് അനുഭവങ്ങളും അറിവുകളും ഈ ഒരു പ്ലാറ്റ്ഫോം വഴി ലഭിക്കുന്നുണ്ട്. ഇന്ന് ക്ലബ്ബ് ഹൗസിൽ സിനിമാ മേഖലയുമായി ബന്ധപ്പെട്ട് നടക്കുന്ന ഈവന്റുകളും അവയുടെ റൂം ലിങ്കും ഇതാ... 2:00 PM "തിരക്കഥ രചനയെക്കുറിച്ച്" സുരേഷ് ഗോപി ചിത്രം 'പാപ്പൻ', മഞ്ജു വാര്യർ ചിത്രം ' C/O സൈറ ഭാനു' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ആർ.ജെ ഷാൻ, തിരക്കഥാകൃത്തായ ജെനിത് കാച്ചപ്പിള്ളി, 'മണിയറയിലെ അശോകൻ' സിനിമയുടെ സംവിധായകൻ ഷംസു സൈബ, 'കുടുക്ക് 2025'ന്റെ രചയിതാവും സംവിധായകനുമായ ബിലഹരിയും പങ്കെടുക്കുന്നു. റൂം ലിങ്ക് :  Click here 3:00 PM "New age of cinematography" സംവിധായകൻ ബിലഹരി, സിനിമാറ്റൊഗ്രാഫർമാരായ അപ്പു പ്രഭാകർ, അഭിമന്യു വിശ്വനാഥ്, വിഷ്ണു ശർമ്മ എന്നിവർ പങ്കെടുക്കുന്നു. റൂം ലിങ്ക്:  Click here 8:00 PM "ദി പ്രീസ്റ്റ് ടീമിനൊപ്പം" ജോഫിൻ.ടി.ചാക്കോ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം 'ദി പ്രീസ്റ്റ്'ന്റെ അണിയറ പ്രവർത്തക...

ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു

  മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജോഫിൻ ചാക്കോ സംവിധാനം ചെയ്ത ചിത്രമാണ് 'ദി പ്രീസ്റ്റ് '. മമ്മൂട്ടിയ്ക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. ആന്‍റോ ജോസഫും ബി.ഉണ്ണികൃഷ്ണനും ചേർന്ന് നിർമിച്ച 'ദി പ്രീസ്റ്റി'ന്റെ ഒ.ടി.ടി റിലീസ് തീയതി പുറത്തുവന്നു. ചിത്രം ഈ മാസം 14ന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും. ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ നിഖില വിമൽ, ബേബി മോണിക്ക, സാനിയ ഇയ്യപ്പൻ, വെങ്കിടേഷ്, ജഗദീഷ്, ടി.ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂർ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. രാഹുൽ രാജായിരുന്നു ചിത്രത്തിന്‍റെ സംഗീതം നിർവഹിച്ചത്​.

'ദി പ്രീസ്റ്റി'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

  മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദി പ്രീസ്റ്റ് '. മമ്മൂട്ടിയ്ക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ്. ആന്‍റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേർന്ന് നിർമിക്കുന്ന 'ദി പ്രീസ്റ്റി'ന്റെ റിലീസ് തീയതി മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴി പ്രഖ്യാപിച്ചു. ചിത്രം  മാർച്ച് നാലിന് തീയറ്ററുകളിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തും. ചിത്രത്തിൽ നിഖില വിമൽ, ബേബി മോണിക്ക, സാനിയ ഇയ്യപ്പൻ, വെങ്കിടേഷ്, ജഗദീഷ്, ടി ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂർ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മമ്മൂട്ടി മഞ്ജു വാര്യർ ജോഡികൾ ആദ്യമായി ഒന്നിക്കുന്ന ചിത്രമായതിനാൽ ഇരട്ടി പ്രതീക്ഷയിലാണ് ആരാധകർ. ടീസറിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്.

'ദി പ്രീസ്റ്റി'ന്റെ റിലീസ് മാറ്റി..?

  നവാഗതനായ ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് ദി പ്രീസ്റ്റ്. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. ആന്റോ ജോസഫ് ഫിലിം കമ്പനിയും ആർ ഡി ഇല്ലുമിനേഷൻസ് പ്രസൻസിന്റെയും ബാനറിൽ ആന്റോ ജോസഫും,ബി ഉണ്ണികൃഷ്ണനും വി എൻ ബാബുവും ചേർന്ന് നിർമിക്കുന്ന 'ദി പ്രീസ്റ്റി'ന്റെ റിലീസ് മാറ്റിയതായി റിപ്പോർട്ട്. കോവിഡ് കേസുകളുടെ എണ്ണം കൂടിയതിനാൽ സർക്കാർ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കാൻ സാധ്യതയുള്ളതിനാലാണ് റിലീസ് മാറ്റിയത് എന്നാണ് അറിയുന്നത്. അണിയറ പ്രവർത്തകരുടെ ഭാഗത്ത്‌ നിന്നും ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. കഴിഞ്ഞ ദിവസം സെൻസറിങ് പൂർത്തിയാക്കിയ ചിത്രം ഫെബ്രുവരി നാലിന് റിലീസ് ചെയ്യുമെന്നാണ് പറഞ്ഞിരുന്നത്. ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട് പ്രകാരം ഫെബ്രുവരി അവസാന വാരം റിലീസ് ചെയ്യാനാണ് സാധ്യത. ദി പ്രീസ്റ്റിന്റെ കഥ സംവിധായകന്റേത് തന്നെയാണ്. തിരക്കഥയൊരുക്കിയിരിക്കുന്നത് ദീപു പ്രദീപും ശ്യാം മേനോനും ചേർന്നാണ്. കഴിഞ്ഞ ജനുവരിയിലാണ് പ്രീസ്റ്റിന്റെ ഷൂട്ട് ആരംഭിച്ചത്. പിന്നീട് കോവിഡ് ലോക്ക്ഡൗൺ മൂലം ഷൂട്ടിങ് നീണ്ടു. ഒടു...

'ദി പ്രീസ്റ്റി'ലെ ആദ്യ ഗാനം പുറത്തിറങ്ങി

  മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ദി പ്രീസ്റ്റ് '. മമ്മൂട്ടിയ്ക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത് ശ്യാം മേനോനും ദീപു പ്രദീപും ചേര്‍ന്നാണ്. ആന്‍റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേർന്ന് നിർമിക്കുന്ന 'ദി പ്രീസ്റ്റി'ലെ ആദ്യ ഗാനം ഇന്ന് പുറത്തിറക്കി. ഹരിനാരായണന്റെ വരികൾക്ക് രാഹുൽ രാജ് സംഗീതം പകരുന്നു ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ഇതാ : ചിത്രത്തിൽ നിഖില വിമൽ, ബേബി മോണിക്ക, സാനിയ ഇയ്യപ്പൻ, വെങ്കിടേഷ്, ജഗദീഷ്, ടി ജി രവി, രമേശ് പിഷാരടി, ശിവദാസ് കണ്ണൂർ തുടങ്ങിയവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ദി പ്രീസ്റ്റ് ഫെബ്രുവരി ആദ്യം റിലീസ് ചെയ്യുമെന്നാണ് ഇപ്പോഴുള്ള റിപ്പോർട്ട്.

Facebook

Recommended Calls