Skip to main content

Posts

Showing posts with the label Aadhipurush

RECOMMENDED VIDEO

GET QUICK WHATS APP UPDATES

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ വൻ തീപിടുത്തം

  പ്രഭാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ആദി പുരുഷ് ' എന്ന ചിത്രത്തിന്റെ മുംബൈയിലെ സെറ്റിൽ വൻ തീപിടുത്തം. ഇന്നലെ വൈകുന്നേരമുണ്ടായ തീപിടുത്തത്തിൽ ആളപായം ഇല്ലെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവം നടക്കുമ്പോൾ അഭിനേതാക്കൾ സെറ്റിൽ ഉണ്ടായിരുന്നില്ല. ചിത്രത്തിന് വേണ്ടി തയ്യാറാക്കിയ ക്രോമാ സെറ്റ് മുഴുവനും നശിച്ചതായാണ് റിപ്പോർട്ട്. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം ഇന്നലെയാണ് മുംബൈയിൽ ആരംഭിച്ചത്. പ്രഭാസിനോടൊപ്പം സെയ്ഫ് അലി ഖാനും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം 400 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. രാമായണത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്. ടി സീരീസാണ് നിർമാണം. തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ് ഭാഷകളിൽ ചിത്രം പുറത്തിറങ്ങും. 2022 ആഗസ്റ്റ് റിലീസിനാണ് ചിത്രം ഒരുങ്ങുന്നത്.

പ്രഭാസ് രാമനാകുമ്പോൾ സീതയായി എത്തുന്നത് ഈ താരം

  പ്രഭാസ് രാമനായി അഭിനയിക്കുന്ന 'ആദിപുരുഷ് ' എന്ന ചിത്രത്തിൽ സീതയുടെ വേഷം ചെയ്യുന്നത് ബോളിവുഡ് താരം കൃതി സനോൺ. ചിത്രത്തിൽ രാവണനായി എത്തുന്നത് ബോളിവുഡ് താരം സെയ്ഫ് അലി ഖാനാണ്. നേരത്തെ സീതയുടെ വേഷം ചെയ്യുന്നത് അനുഷ്‌ക ശർമ്മയാണ് എന്നുള്ള സ്ഥിരീകരിക്കാത്ത വാർത്തകളും പുറത്തുവന്നിരുന്നു. എന്നാൽ മുംബൈ മിററിന്റെ റിപ്പോർട്ട് പ്രകാരം കൃതി സനോണുമായി അണിയറ പ്രവർത്തകർ ധാരണയിൽ എത്തിയെന്നാണ് വിവരം. ഈ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ചിത്രീകരണം 2021 ജനുവരിയിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ഹിന്ദിയിലും തെലുങ്കിലുമായി ചിത്രീകരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ടീ സീരീസാണ്. ത്രീ ഡിയിൽ ഒരുങ്ങുന്ന 'ആദിപുരുഷ് ' മലയാളം, തമിഴ്, കന്നഡ എന്നീ ഭാഷകളിലും പുറത്തിറങ്ങും. 2022 ആഗസ്റ്റ് 11നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരിക്കുന്നത്‌.

Facebook

Recommended Calls