'വില്ലൻ' എന്ന സിനിമയ്ക്ക് ശേഷം ബി.ഉണ്ണികൃഷ്ണൻ - മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സിനിമയാണ് ആറാട്ട്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരു കോമഡി ആക്ഷൻ എന്റർടെയ്നറായിരിക്കും ചിത്രമെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ സിനിമയുടെ റിലീസ് സംബന്ധിച്ച് തീയറ്ററുകൾക്ക് അറിയിപ്പ് ലഭിച്ചിരിക്കുകയാണ്. തിരുവോണത്തിന് ഒരാഴ്ച മുമ്പ് ആഗസ്റ്റ് 12നാണ് ചിത്രം റിലീസ് ചെയ്യുക. ആർ.ഡി ഇല്ലുമിനേഷൻസ് വഴിയാണ് ആറാട്ട് തീയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ശ്രദ്ധ ശ്രീനാഥ്, നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ക്യാമറ- വിജയ് ഉലകനാഥ്, എഡിറ്റർ- സമീർ മുഹമ്മദ്, സംഗീതം-രാഹുൽ രാജ്, കലാസംവിധാനം- ജോസഫ് നെല്ലിക്കൽ, വസ്ത്രാലങ്കാരം- സ്റ്റെഫി സേവ്യർ.