Skip to main content

RECOMMENDED VIDEO

GET QUICK WHATS APP UPDATES

'ആറാട്ട് ' മാര്‍ച്ചില്‍ ഇല്ല; പകരം ഈ തീയതിയില്‍ റിലീസ് ചെയ്യും

 


മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആറാട്ട്’. നെയ്യാറ്റിൻകര ​ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റ്റെ മുഴുവൻ പേര്. നെയ്യാറ്റിൻകര ​ഗോപൻ എന്ന കഥാപാത്രത്തെയാണ് മോ​ഹൻലാൽ അവതരിപ്പിക്കുന്നത്. വില്ലൻ എന്ന ചിത്രത്തിന് ശേഷം ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്.

ആറാട്ട് മാര്‍ച്ചില്‍ റിലീസ് ചെയ്യുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ചിത്രം ആഗസ്റ്റ് 12നാണ് തിയറ്ററിൽ എത്തുന്നത്. തിയറ്ററുകൾക്ക് ഇതു സംബന്ധിച്ച് അറിയിപ്പു ലഭിച്ചു കഴിഞ്ഞു.ആറാട്ടിന്റെ ചിത്രീകരണം ഇപ്പോൾ‌ ഊട്ടിയിൽ നടക്കുകയാണ്. ഒരു കോമഡി  ആക്ഷൻ‌ എന്റർടെയ്നറായിരിക്കും ചിത്രമെന്നാണ് റിപ്പോർട്ടുകൾ. ശ്രദ്ധ ശ്രീനാഥ്, നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കെ.ജി.എഫിലെ  ഗരുഡയെ ഗംഭീരമാക്കിയ രാമചന്ദ്ര രാജുവിന്റെ മലയാളത്തിലെ അരങ്ങേറ്റവും ആറാട്ടിലൂടെയാണ്. പ്രധാന വില്ലനല്ലെങ്കിലും സുപ്രധാന വേഷത്തിലാണ് ചിത്രത്തിൽ രാമചന്ദ്ര രാജു എത്തുക. മോഹൻലാലും രാമചന്ദ്രനുമുള്ള അത്യുഗ്രൻ ആക്‌ഷൻ രംഗം സിനിമയുടെ ഹൈലൈറ്റ് ആകും.

Facebook

Recommended Calls