Skip to main content

Posts

Showing posts with the label B Unnikrishnan

RECOMMENDED VIDEO

GET QUICK WHATS APP UPDATES

ആറാട്ടിന്റെ റിലീസ് തീയതി പുറത്ത്

  'വില്ലൻ' എന്ന സിനിമയ്ക്ക് ശേഷം ബി.ഉണ്ണികൃഷ്ണൻ - മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സിനിമയാണ് ആറാട്ട്. നെയ്യാറ്റിൻകര ​ഗോപൻ എന്ന കഥാപാത്രത്തെയാണ് മോ​ഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഒരു കോമഡി ആക്ഷൻ എന്റർടെയ്നറായിരിക്കും ചിത്രമെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ സിനിമയുടെ റിലീസ് സംബന്ധിച്ച് തീയറ്ററുകൾക്ക് അറിയിപ്പ് ലഭിച്ചിരിക്കുകയാണ്. തിരുവോണത്തിന് ഒരാഴ്ച മുമ്പ് ആഗസ്റ്റ് 12നാണ് ചിത്രം റിലീസ് ചെയ്യുക. ആർ.ഡി ഇല്ലുമിനേഷൻസ് വഴിയാണ് ആറാട്ട് തീയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ശ്രദ്ധ ശ്രീനാഥ്, നെടുമുടി വേണു, സായ്കുമാർ, സിദ്ദിഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, രാഘവൻ, നന്ദു, ബിജു പപ്പൻ, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ക്യാമറ- വിജയ് ഉലകനാഥ്, എഡിറ്റർ- സമീർ മുഹമ്മദ്, സംഗീതം-രാഹുൽ രാജ്, കലാസംവിധാനം- ജോസഫ് നെല്ലിക്കൽ, വസ്ത്രാലങ്കാരം- സ്റ്റെഫി സേവ്യർ.

'ആറാട്ട് ' മാര്‍ച്ചില്‍ ഇല്ല; പകരം ഈ തീയതിയില്‍ റിലീസ് ചെയ്യും

  മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ ആറാട്ട് ’. നെയ്യാറ്റിൻകര ​ഗോപന്റെ ആറാട്ട് എന്നാണ് ചിത്രത്തിന്റ്റെ മുഴുവൻ പേര്. നെയ്യാറ്റിൻകര ​ഗോപൻ എന്ന കഥാപാത്രത്തെയാണ് മോ​ഹൻലാൽ അവതരിപ്പിക്കുന്നത്. വില്ലൻ എന്ന ചിത്രത്തിന് ശേഷം ഉണ്ണികൃഷ്ണനും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉദയകൃഷ്ണയാണ്. ആറാട്ട് മാര്‍ച്ചില്‍ റിലീസ് ചെയ്യുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ചിത്രം ആഗസ്റ്റ് 12 നാണ് തിയറ്ററിൽ എത്തുന്നത്. തിയറ്ററുകൾക്ക് ഇതു സംബന്ധിച്ച് അറിയിപ്പു ലഭിച്ചു കഴിഞ്ഞു.ആറാട്ടിന്റെ ചിത്രീകരണം ഇപ്പോൾ‌ ഊട്ടിയിൽ നടക്കുകയാണ് . ഒരു കോമഡി   ആക്ഷൻ‌ എന്റർടെയ്നറായിരിക്കും ചിത്രമെന്നാണ് റിപ്പോർട്ടുകൾ. ശ്രദ്ധ ശ്രീനാഥ് , നെടുമുടി വേണു , സായ്കുമാർ , സിദ്ദിഖ് , വിജയരാഘവൻ , ജോണി ആന്റണി , ഇന്ദ്രൻസ് , രാഘവൻ , നന്ദു , ബിജു പപ്പൻ , ഷീല , സ്വാസിക , മാളവിക , രചന നാരായണൻകുട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കെ.ജി.എഫിലെ   ഗരുഡയെ ഗംഭീരമാക്കിയ രാമചന്ദ്ര രാജുവിന്റെ മലയാളത്തിലെ അരങ്ങേറ്റവും ആറാട്ടിലൂടെയാണ്. പ്രധാന വില്ലന...

വണ്ടർ വുമൺ വിദ്യ: കൊറോണ വൈറസ് ബോധവൽക്കരണത്തിന്റെ ഭാഗമായി ഫെഫ്ക പുറത്തിറക്കിയ മൂന്നാമത്തെ ഷോർട്ട് ഫിലിം

കോവിഡ്-19 നെതിരെ പോരാടുന്നവർക്ക് ആദരം ആർപ്പിച്ചുകൊണ്ടും ജനങ്ങളെ കൂടുതൽ ബോധവാന്മാരാക്കാൻ വേണ്ടിയും ഫെഫ്ക (ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള) പുറത്തിറക്കുന്ന ഒൻപത് ഷോർട്ട് ഫിലിമുകളിൽ മൂന്നാമത്തത് ഇന്ന് പുറത്തിറങ്ങി. 'വണ്ടർ വുമൺ വിദ്യ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് അന്ന രേഷ്മ രാജനാണ്. ഷോർട്ട് ഫിലിം ഇതാ: ഇന്ത്യൻ ആഡ് ഫിലിം മേക്കേഴ്‌സിന്റെ സഹായത്തോടെ 'ഒൻപത് സൂപ്പർ ഹീറോസും ഒരു വില്ലനും, കൊറോണ' എന്ന ടാഗ് ലൈനോട് കൂടിയാണ് ഫെഫ്ക ഷോർട്ട് ഫിലിമുകൾ നിർമിക്കുന്നത്. ദി ഹിന്ദുവിന് നൽകിയ അഭിമുഖത്തിൽ ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ പറഞ്ഞത് ഇങ്ങനെ 'ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് മൂന്ന് നാല് ദിവസം മുൻപാണ് ഇതിനുള്ള ഐഡിയ പ്ലാൻ ചെയ്തതും അവ നടപ്പാക്കിയതും. ഡയറക്ടർമാരായ അരുൺ ഗോപിയും, സിദ്ധാർത്ഥ് ശിവയും ഈ ടീമിനോടൊപ്പം ഉണ്ടായിരുന്നു. സൗണ്ടും, എഡിറ്റിംഗും, സംഗീതവുമെല്ലാം അതത് വിഭാഗങ്ങളുടെ ചുമതല വഹിക്കുന്ന ഈ യൂണിയനിലെ അംഗങ്ങൾ തന്നെയാണ് ചെയ്യുന്നത്.' മുത്തുമണിയും ശ്രീജ ദാസും അഭിനയിച്ച ഈ സീരീസിലെ ആദ്യത്തെ ഷോർട്ട് ഫിലിം 'വണ്ടർ വു...

Facebook

Recommended Calls