Skip to main content

Posts

Showing posts with the label Sreenath Bhasi

RECOMMENDED VIDEO

GET QUICK WHATS APP UPDATES

'ഭീഷ്മ പർവ്വ'വുമായി മമ്മൂട്ടി - അമൽ നീരദ് മാസ്സ് കോംബോ

  14 വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. 'ഭീഷ്മ പർവ്വം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം 10ന് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. അമൽ നീരദ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ഈ ചിത്രത്തിൽ സൗബിൻ ഷാഹിറും ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. രവിശങ്കർ, ദേവദത്ത് ഷാജി, ആർ ജെ മുരുകൻ എന്നിവർ ചേർന്നാണ് തിരക്കഥ. സംഗീതം സുഷിൻ ശ്യാം ആണ് കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് 'പ്രേമം' സിനിമയിലൂടെ ശ്രദ്ധേയനായ ആനന്ദ്.സി.ചന്ദ്രനാണ്. കൊച്ചിയിലാകും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ലോക്ക് ഡൗണ്‍ കാലത്ത് മമ്മൂട്ടി താടിയും മുടിയും നീട്ടിയത് ഈ ചിത്രത്തിന്റെ കഥാപാത്രത്തിനായുള്ള മേക്കോവറിനു വേണ്ടിയായിരുന്നു. ബ്ലാക്ക് ഫുള്‍ സ്ലീവ് ഷര്‍ട്ടും കളര്‍ മുണ്ടുമാണ് ഫസ്റ്റ് ലുക്കില്‍ കഥാപാത്രത്തിന്റെ വേഷം. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും.

ഒ.ടി.ടി റിലീസിന് നാല് മലയാള ചിത്രങ്ങൾ

  മലയാളം സിനിമകളുടെ റിലീസിന് വേണ്ടി ഒരു പുതുപുത്തൻ ഒ.ടി.ടി പ്ലാറ്റ്ഫോം പുറത്തിറങ്ങിയിരിക്കുകയാണ്. പ്രൈം റീൽസ് എന്ന് പേരിട്ടിരിക്കുന്ന ഈ പ്ലാറ്റ്ഫോമിലൂടെ എല്ലാ വെള്ളിയാഴ്ചയും പുതുപുത്തൻ സിനിമകൾ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. ജനുവരി ഒന്നിന് പ്രൊഫ. സതീഷ് പോളിന്‍റെ സംവിധാനത്തില്‍ സൈജു കുറുപ്പ് നായകനാവുന്ന 'ഗാര്‍ഡിയന്‍' ആണ് പ്രൈം റീല്‍സിലെ ആദ്യ റിലീസ്. പ്രൊഫ. സതീഷ് പോള്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന 'ഗാര്‍ഡിയനി'ല്‍ സൈജു കുറുപ്പിനൊപ്പം മിയ ജോർജ്, സിജോയ് വർഗീസ്, നയന തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു. ജയ് ജിതിൻ സംവിധാനം ചെയ്ത്  ദുർഗ കൃഷ്ണയും അർജുൻ  നന്ദകുമാറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'കൺഫെഷൻസ്  ഓഫ് എ  കുക്കു', സുരാജ് വെഞ്ഞാറമൂട്, എം എ നിഷാദ്, സുധീർ കരമന, അനു ഹസൻ, പാർവതി രതീഷ്  എന്നിവർ അഭിനയിക്കുന്ന 'വാക്ക്', ശ്രീനാഥ് ഭാസി, ബാലു വർഗീസ് എന്നിവർ  പ്രധാന വേഷങ്ങളിൽ എത്തുന്ന 'സുമേഷ് ആൻഡ് രമേഷ്' പ്രൈം റീല്‍സിലൂടെ പ്രദര്‍ശനത്തിനെത്താനിരിക്കുന്ന മറ്റു ചിത്രങ്ങള്‍. ആന്‍ഡ്രോയ്‍ഡ്, ഐ ഫോണുകളില്‍ ഡൗണ്‍ലോഡ് ച...

സിനിമാ വിശേഷങ്ങൾ ഇതാ ഒരൊറ്റ ക്ലിക്കിൽ

  വിജയുടെ അച്ഛൻ പിന്മാറി 'ഓള്‍ ഇന്ത്യാ ദളപതി വിജയ് മക്കള്‍ ഇയക്കം' എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി തുടങ്ങാനുളള തീരുമാനത്തിൽ നിന്ന് പിന്മാറി വിജയുടെ പിതാവ് എസ് എ ചന്ദ്രശേഖർ. പാർട്ടി രജിസ്റ്റർ ചെയ്യാൻ നൽകിയ അപേക്ഷ പിൻവലിക്കുന്നതായി കാണിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചതായാണ് റിപ്പോർട്ടുകൾ. സാനു ജോൺ വർഗ്ഗീസ് ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിച്ചു ബിജു മേനോൻ, പാർവതി തിരുവോത്ത്, ഷറഫുദ്ദീൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സാനു ജോൺ വർഗ്ഗീസ് ചിത്രത്തിന്റെ ചിത്രീകരണം അവസാനിച്ചു. കൃഷ്ണ ശങ്കർ നായകൻ : 'കുടുക്ക് 2025' ന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി കുഞ്ചാക്കോ ബോബൻ ചിത്രം 'അള്ള് രാമേന്ദ്ര'ന് ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന 'കുടുക്ക് 2025' ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കൃഷ്ണ ശങ്കറാണ് ചിത്രയത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 'ആറാട്ട് ' ന്റെ ഷൂട്ടിങ് ആരംഭിച്ചു ഉദായകൃഷ്ണയുടെ തിരക്കഥയിൽ ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം 'ആറാട്ട് ' ന്റെ ചിത്രീകരണം പാലക്കാട്ട് ആരംഭിച്ചു. ശ്രദ്ധ ശ്രീനാഥാണ് ചിത്രത്തിലെ നായ...

Facebook

Recommended Calls