Skip to main content

RECOMMENDED VIDEO

GET QUICK WHATS APP UPDATES

'ഭീഷ്മ പർവ്വ'വുമായി മമ്മൂട്ടി - അമൽ നീരദ് മാസ്സ് കോംബോ

 

14 വർഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. 'ഭീഷ്മ പർവ്വം' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം 10ന് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. അമൽ നീരദ് പ്രൊഡക്ഷൻസ് നിർമിക്കുന്ന ഈ ചിത്രത്തിൽ സൗബിൻ ഷാഹിറും ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്.


രവിശങ്കർ, ദേവദത്ത് ഷാജി, ആർ ജെ മുരുകൻ എന്നിവർ ചേർന്നാണ് തിരക്കഥ. സംഗീതം സുഷിൻ ശ്യാം ആണ് കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് 'പ്രേമം' സിനിമയിലൂടെ ശ്രദ്ധേയനായ ആനന്ദ്.സി.ചന്ദ്രനാണ്. കൊച്ചിയിലാകും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

ലോക്ക് ഡൗണ്‍ കാലത്ത് മമ്മൂട്ടി താടിയും മുടിയും നീട്ടിയത് ഈ ചിത്രത്തിന്റെ കഥാപാത്രത്തിനായുള്ള മേക്കോവറിനു വേണ്ടിയായിരുന്നു. ബ്ലാക്ക് ഫുള്‍ സ്ലീവ് ഷര്‍ട്ടും കളര്‍ മുണ്ടുമാണ് ഫസ്റ്റ് ലുക്കില്‍ കഥാപാത്രത്തിന്റെ വേഷം. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും.

Facebook

Recommended Calls