Skip to main content

Posts

Showing posts with the label Sunny Wayne

RECOMMENDED VIDEO

GET QUICK WHATS APP UPDATES

'അനുഗ്രഹീതൻ ആന്റണി' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി

  സണ്ണി വെയ്നെയും ഗൗരി കിഷനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന 'അനുഗ്രഹീതൻ ആന്റണി' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ലക്ഷ്യ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ എം. ഷിജിതാണ് ചിത്രം നിർമ്മിക്കുന്നത്. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.  ട്രെയ്‌ലർ ഇതാ : 'അനുഗ്രഹീതൻ ആന്റണി'യിലെ ഗാനം സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. 'കാമിനി..' എന്ന തുടങ്ങുന്ന ഗാനത്തിന് നിരവധി ആരാധകരാണുള്ളത്. കേവലം ഒരു വർഷത്തിനുള്ളിൽ ആ ഗാനം നേടിയത് ഇരുപത്തിയൊന്ന് മില്യൺ കാഴ്ചക്കാരെയാണ്. അശ്വിൻ പ്രകാശിന്റെയും ജിഷ്ണു എസ് രമേശിന്റേയും കഥക്ക് നവീൻ ടി. മണിലാൽ ആണ് തിരക്കഥ ഒരുക്കിയിക്കുന്നത്. സിദ്ദിഖ്, ഇന്ദ്രൻസ്, സൂരജ് വെഞ്ഞാറമൂട്, ബൈജു സന്തോഷ്, ഷൈൻ ടോം ചാക്കോ, മാല പാർവതി, മുത്തുമണി, മണികണ്ഠൻ ആചാരി, ജാഫർ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജൂഡ് ആന്റണി ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി

  'ഓം ശാന്തി ഓശാന', 'ഒരു മുത്തശ്ശി ഗദ' എന്നീ ചിത്രങ്ങൾക്ക് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന 'സാറാസ് ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തിയായി. അന്ന ബെന്നും, സണ്ണി വെയ്ൻനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പി.കെ മുരളീധരൻ, ശാന്ത മുരളി എന്നിവർ ചേർന്ന് നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഡോ. അക്ഷയ് ഹരീഷാണ്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിൽ സിജു വിൽസൺ, വിനീത് ശ്രീനിവാസൻ, അജു വർഗീസ്, ശ്രിന്ദ എന്നിവരും അഭിനയിക്കുന്നുണ്ട്. പ്രശസ്ത തിരക്കഥാകൃത്തും അന്ന ബെന്നിന്റെ പിതാവുമായ ബെന്നി.പി.നായരമ്പലവും ചിത്രത്തിൽ ഒരു വേഷം ചെയ്യുന്നുണ്ട്. നിമിഷ് രവിയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ഷാൻ റഹ്മാൻ സംഗീതം പകരുന്നു, റിയായ് ബദറാണ് എഡിറ്റിങ്. കോസ്റ്റ്യും ഡിസൈനർ സമീറ സനീഷാണ്.  

ഇന്നത്തെ സിനിമാ വിശേഷങ്ങൾ ഇതാ ഒരൊറ്റ ക്ലിക്കിൽ

  ആർ.എസ് വിമലിന്റെ പുതിയ ചിത്രം വരുന്നു സണ്ണി വെയിനെയും അപർണ ദാസിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി പുതിയ ചിത്രം എടുക്കാനൊരുങ്ങി ആർ. എസ് വിമൽ. സിനിമയുടെ ചിത്രീകരണം ഡിസംബർ രണ്ടിന് തുടങ്ങുമെന്നാണ് റിപ്പോർട്ട്. ഒ.ടി.ടിയിൽ അരങ്ങേറാനൊരുങ്ങി വിമല രാമൻ സീ ഫൈവിന്റെ വെബ് സീരീസിലൂടെ വിമല രാമൻ ഒ.ടി.ടിയിൽ അരങ്ങേറ്റം കുറിക്കുന്നു. ലക്ഷ്മി നാരായണ സംവിധാനം ചെയ്യുന്ന 'പബ് ഗോവ' എന്ന വെബ് സീരീസിലാണ് താരം അഭിനയിക്കുന്നത്. സായികുമാറിന്റെ മകൾ അഭിനയ രംഗത്തേക്ക് സായികുമാറിന്റെയും മുന്‍ഭാര്യ പ്രസന്നകുമാരിയുടെയും മകള്‍ വൈഷ്ണവി സീരിയലിലൂടെ അഭിനയ രംഗത്തേക്ക്. സീ കേരളത്തില്‍ ഉടന്‍ ആരംഭിക്കുന്ന കയ്യെത്തും ദൂരത്ത് എന്ന പരമ്പരയിലാണ് സായി കുമാറിന്റെ മകള്‍ അഭിനയിക്കുന്നത്. ഷൂട്ടിങ് ആരംഭിച്ചു വിഷ്ണു ഉണ്ണികൃഷ്ണനും സാനിയ ഇയ്യപ്പനും ഒന്നിക്കുന്ന സൂരജ് ടോം ചിത്രം 'കൃഷ്ണൻകുട്ടി പണി തുടങ്ങി'യുടെ ചിത്രീകരണം തൊടുപുഴയിൽ ആരംഭിച്ചു.സംഗീതസംവിധായകൻ ആനന്ദ് മധുസൂദനനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

കോറോണയെ തുരത്താൻ കേരളത്തിലെ യുവാക്കൾക്കൊപ്പം പോരാടാൻ ടോവിനോയും സണ്ണി വെയ്നും

ലോകം മുഴുവൻ ഇപ്പോൾ കൊറോണ വൈറസിനോട് പൊരുതിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നമ്മുക്ക് കാണാൻ സാധിക്കുന്നത്. ഒപ്പം നമ്മുടെ കൊച്ചു കേരളവും വളരെ ശ്കതമായ രീതിയിൽ തന്നെ കോവിഡ് 19 എന്ന രോഗത്തെ പ്രതിരോധിക്കാനും ഇവിടെ നിന്ന് തുടച്ചു നീക്കാനുമുള്ള അശ്രാന്ത പരിശ്രമത്തിലാണ്. ഡോക്ടർമാർ, നേഴ്‌സുമാർ, ആരോഗ്യ പ്രവർത്തകർ, സന്നദ്ധ സംഘടനകൾ എന്നിവർക്കൊപ്പം കേരളത്തിലെ ഒട്ടേറെ യുവാക്കളേയും ഈ പോരാട്ടത്തിൽ പങ്കെടുക്കാൻ നമ്മുടെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ക്ഷണിച്ചിരുന്നു. അതിനു വേണ്ടി രജിസ്റ്റർ ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 22 വയസ്സിനും നാൽപ്പതു വയസ്സിനും ഇടയ്ക്കു പ്രായമുള്ള യുവാക്കളോടാണ് താല്പര്യമുണ്ടെങ്കിൽ ഇതിന്റെ ഭാഗമാകാൻ അദ്ദേഹം ആഹ്വനം ചെയ്തത്. അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചു ആയിര കണക്കിന് യുവാക്കളാണ് ഇതിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇപ്പോഴിതാ മലയാള സിനിമയിലെ യുവ താരങ്ങളും അതിന്റെ ഭാഗമായി എത്തുകയാണ്. കേരളം പ്രളയ ദുരിതത്തിൽ അകപ്പെട്ട സമയത്തും ജനങ്ങൾക്കിടയിൽ ഇറങ്ങി പ്രവർത്തിച്ച യുവ താരങ്ങളായ ടോവിനോ തോമസും സണ്ണി വെയ്‌നുമാണ് ഇപ്പോഴും തങ്ങൾ തയ്യാറാണ് എന്ന് പറഞ്ഞു മുന്നോട്ടു വന്നിരിക്കുന്നത്. ഇവർ ...

Facebook

Recommended Calls